login
സുരേഷ് ഗോപിയുടെ സിനിമക്കെതിരെ പൃഥ്വിരാജ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍; കടുവാക്കുന്നേല്‍ കുറുവാച്ചന് കോടതിയുടെ വിലക്ക്

പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന 'കടുവ' എന്ന ചിത്രത്തിന്റെ പിന്നണി പ്രവര്‍ത്തകരാണ് സിനിമക്കെതിരെ കോടതിയെ സമീപിച്ചത്.

കൊച്ചി: സുരേഷ് ഗോപിയുടെ പുതിയ സിനിമയ്ക്ക്  കോടതിയുടെ വിലക്ക്. മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിക്കുന്ന 'കടുവാക്കുന്നേല്‍ കുറുവാച്ചന്‍' എന്ന സിനിമയ്ക്കാണ് കോടതി വിലക്കേര്‍പ്പെടുത്തിയത്. സിനിമയുടെ പേരും തിരക്കഥയും പകര്‍പ്പവകാശം ലംഘിച്ച് എടുത്തതാണെന്നാണ് വാദം. കഥാപാത്രത്തിന്റെ പേരും തിരക്കഥയും പകര്‍പ്പവകാശം ലംഘിച്ച് എടുത്തതാണെന്നാണ് പരാതി.

പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന 'കടുവ' എന്ന ചിത്രത്തിന്റെ പിന്നണി പ്രവര്‍ത്തകരാണ് സിനിമക്കെതിരെ കോടതിയെ സമീപിച്ചത്. കടുവയുടെ തിരക്കഥയും കഥാപാത്രവും സുരേഷ്ഗോപി ചിത്രത്തിനായി പകര്‍പ്പവകാശം ലംഘിച്ച് പകര്‍ത്തി എന്ന് ഹര്‍ജിക്കാര്‍ ആരോപിക്കുന്നു. സംവിധായകനും തിരക്കഥാകൃത്തുമായ ജിനു ഏബ്രഹാം ആണ് കടുവയുടെ രചന.

സുരേഷ്ഗോപി ചിത്രത്തിന്റെ ചിത്രീകരണം തടയണമെന്നാവശ്യപ്പെട്ട് ജിനുവാണ് എറണാകുളം ജില്ലാ കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഹര്‍ജി സ്വീകരിച്ച കോടതി സുരേഷ്ഗോപി ചിത്രത്തിന്റെ ഷൂട്ടിംഗ്, സോഷ്യല്‍ മാധ്യമങ്ങളിലുള്‍പ്പെടെ നടത്തുന്ന പ്രചരണം എന്നിവ തടഞ്ഞു. കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന കഥാപാത്രത്തിന്റെ പേര് കോപ്പിറൈറ്റ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തതിന്റെ രേഖകള്‍ ഹര്‍ജിഭാഗം കോടതിയില്‍ ഹാജരാക്കി. കഥാപാ്രതത്തിന്റെ പേരടക്കം കടുവയുടെ തിരക്കഥയുടെ എല്ലാ സീനുകളും പ്രത്യേകം രജിസ്റ്റര്‍ ചെയ്തിട്ടുള്ളതായി ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചു. ഇതിന്റെ രേഖകളും കോടതിയില്‍ ഹാജരാക്കി. ഇവ പരിഗണിച്ചാണ് സുരേഷ്ഗോപി ചിത്രത്തിന് കോടതി വിലക്കേര്‍പ്പെടുത്തിയത്.

മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍, പൃഥ്വിരാജ് സുകുമാരന്‍ എന്നിവര്‍ ചേര്‍ന്നാണ് കടുവ നിര്‍മ്മിക്കുന്നത്. കഴിഞ്ഞ വര്‍ഷം പൃഥ്വിരാജിന്റെ ജന്‍മദിനത്തോടനുബന്ധിച്ച് കടുവയുടെ പ്രഖ്യാപനവും ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസും നടന്നിരുന്നു.  

comment

LATEST NEWS


'രാമക്ഷേത്രം ആധുനിക ഇന്ത്യയുടെ പ്രതീകം; രാമരാജ്യത്തിന്റെ ആദര്‍ശങ്ങള്‍ക്ക് സാക്ഷ്യം'; ആശംസയുമായി രാഷ്ട്രപതി രാംനാഥ് കോവിന്ദ്


ടൈംസ് സ്‌ക്വയറിലും 'ജയ് ശ്രീറാം'വിളികള്‍; ഡിസ്പ്ലേ ബോര്‍ഡുകളില്‍ രാമന്റെ 3ഡി ഛായാചിത്രങ്ങള്‍; ഭാരതത്തിന്റെ ആഘോഷത്തില്‍ പങ്കുചേര്‍ന്ന് അമേരിക്കയും


പുതിയ ഇന്ത്യയുടെ പുതിയ തുടക്കം; ആര്‍എസ്എസിന്റെ മുപ്പത് വര്‍ഷത്തെ ശ്രമം ഫലം കണ്ടു: മോഹന്‍ ഭാഗവത്


ശ്രീരാമന്‍- സംസ്‌കാരത്തിന്റെ അടിത്തറ; നാനാത്വത്തില്‍ ഏകത്വം എന്ന സത്ത: നരേന്ദ്ര മോദി


കൊറോണ ലോക്ക്ഡൗണ്‍ തളര്‍ത്തിയില്ല; ജൂണിലവസാനിച്ച ക്വാര്‍ട്ടറില്‍ 433 കോടിയുടെ വിറ്റുവരവ്; 50 കോടിയുടെ ലാഭവുമെന്ന് ജ്യാതി ലാബ്സ്


യുഎന്‍എയിലെ കോടികളുടെ സാമ്പത്തിക തട്ടിപ്പ്; ജാസ്മിന്‍ ഷായും സംഘവും അറസ്റ്റില്‍; അന്വേഷണം ശക്തമാക്കി ക്രൈംബ്രാഞ്ച്


കേരളം മുള്‍മുനയില്‍; സമ്പര്‍ക്കവും ഉറവിടവും അറിയാത്ത കേസുകളും വര്‍ധിക്കുന്നു; ഇന്ന് രോഗബാധിതരായത് 1195 പേര്‍; ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന കണക്ക്


ക്ലബ് കെട്ടിടത്തിന്റെ വാടകയ്ക്കായി പൊതു നിരത്തിലെ ലൈറ്റ് അഴിച്ചു വിറ്റ് സിപിഎം പ്രവര്‍ത്തകര്‍; 50000ന്റെ സോളാര്‍ലൈറ്റ് വിറ്റത് 2000 രൂപയ്ക്ക്

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.