login
കളംമാറ്റി ചവിട്ടി കോണ്‍ഗ്രസ്; രാമക്ഷേത്രം രാജീവ് ഗാന്ധിയുടെ ആഗ്രഹമായിരുന്നെന്ന് ദ്വിഗ്‌വിജയ് സിങ്; കാലുമാറ്റി ചവിട്ടി കമല്‍നാഥും

കോണ്‍ഗ്രസ് നേതാക്കളുടെ രാമക്ഷേത്രത്തെ കുറിച്ചുള്ള നേതാക്കളുടെ പഴയ പ്രസ്താവനകളും പ്രചരിക്കുന്നുണ്ട്.

ഭോപ്പാല്‍: രാമക്ഷേത്രത്തിന്റെ നിര്‍മാണത്തിന് ആരംഭം കുറിക്കുന്ന സാഹചര്യത്തില്‍ കളംമാറ്റി കോണ്‍ഗ്രസ്സ്. രാജീവ് ഗാന്ധിയുടെ ആഗ്രഹമായിരുന്നു രാമക്ഷേത്രം എന്ന വാദവുമായി രംഗപ്രവേശം ചെയ്തിരിക്കുകയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദ്വിഗ്‌വിജയ് സിങ്. മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ കമല്‍നാഥും രാമക്ഷേത്രം നിര്‍മിക്കുന്നതിനെ അനുകൂലിച്ച് രംഗത്തുവന്നു. ട്വിറ്ററിലൂടെയായിരുന്നു അദേഹത്തിന്റെ പ്രതികരണം.  

നമ്മുടെ എല്ലാം വിശ്വാസ പ്രമാണം ഭഗവാന്‍ രാമനാണ്.  നമ്മുടെ രാജ്യത്തിന്റെ ഓരോ പ്രവര്‍ത്തനവും രാമനില്‍ വിശ്വാസമര്‍പ്പുകൊണ്ടാണ്. അതിനാല്‍ രാമ ജന്മഭൂമിയായ അയോധ്യയില്‍ തന്നെ രാമക്ഷേത്രം ഉയരണമെന്ന് നമ്മള്‍ ആഗ്രഹിക്കുന്നു. കമല്‍നാഥ് ട്വീറ്റ് ചെയ്തു.  

പ്രധാനമന്ത്രിയായിരുന്ന രാജിവ് ഗാന്ധിയും രാമക്ഷേത്രം നിര്‍മിക്കാന്‍ ഏറെ ആഗ്രഹിച്ചിരുന്നു എന്നാണ് ദ്വിഗ്‌വിജയ് സിങിന്റെ അവസരത്തിനൊത്ത വെളിപ്പെടുത്തല്‍. കളംമാറ്റി ചവിട്ടിയ കോണ്‍ഗ്രസ്സിനും നേതാക്കള്‍ക്കുമെതിരെ ട്രോളുകളും വിമര്‍ശനങ്ങളും കൊണ്ട് ആഘോഷിക്കുകയാണ് നവമാധ്യമങ്ങള്‍.  രാമക്ഷേത്രത്തെ കുറിച്ചുള്ള കോണ്‍ഗ്രസ് നേതാക്കളുടെ പഴയ പ്രസ്താവനകളും പ്രചരിക്കുന്നുണ്ട്.

 

comment

LATEST NEWS


ഐപിഎല്‍ മത്സരങ്ങള്‍ യുഎഇയില്‍; ധോണി പരിശീലനം തുടങ്ങിയതായി റിപ്പോര്‍ട്ട്


'രാജമലയില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയം; രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമല്ല'; പെട്ടിമുടിയിലെത്തിയ മന്ത്രി എംഎം മണിയെ നാട്ടുകാര്‍ തടഞ്ഞുവെച്ചു


ഇംഗ്ലണ്ട് 219ന് പുറത്ത്


ബംഗ്ലാദേശ് ഫുട്‌ബോള്‍ ടീമിലെ 11 അംഗങ്ങള്‍ക്ക് കൊറോണ


ചികിത്സാ സഹായം ലഭിച്ചതിന്റെ പങ്കിനായി യുവതിയെ ഭീഷണിപ്പെടുത്തല്‍; മുന്‍കൂര്‍ ജാമ്യം തേടി ഫിറോസ് കുന്നുംപറമ്പില്‍ ഹൈക്കോടതിയില്‍


'വിമാനദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ'; ധനസഹായം പ്രഖ്യാപിച്ച് കേരളവും; ചികിത്സാ ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കുമെന്ന് മുഖ്യമന്ത്രി


ലൈഫ് മിഷന്‍ പദ്ധതിയുടെ കരാര്‍ സ്വകാര്യ കമ്പനിക്ക് ലഭ്യമാക്കിയതിന് സ്വപ്‌ന കൈപ്പറ്റിയത് ഒരു കോടി; കറന്‍സി കൈമാറ്റത്തിനും 50 ലക്ഷം വാങ്ങി


കരിപ്പൂര്‍ വിമാനത്താവളത്തില്‍ കാല്‍കോടിയുടെ സ്വര്‍ണ്ണക്കടത്ത്; എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെ യാത്രക്കാരനില്‍ പിടിയില്‍

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.