login
കമല ഹാരിസ് മുഖചിത്രമായ വോഗിന്റെ പുതിയ ലക്കം വിവാദത്തില്‍; കമലയുടെ പോസ് ഒട്ടും സുഖകരമല്ല, ആവശ്യത്തിലധികം വെളുപ്പിച്ചു

ചിത്രങ്ങള്‍ വെളുപ്പിച്ചതിലുപരി ഒരു ഇന്‍ഫോര്‍മല്‍ ബാക്ക് ഗ്രൗണ്ടില്‍ ഫോട്ടോ സെറ്റ് ചെയ്തതതിനെതിരെയും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. പ്രൊഫഷണലിസം ഒട്ടുമില്ലാതെയാണ് വോഗ് കമല ഹാരസിന്റെ ചിത്രം എടുത്തതെന്നും ഒരു സാധാരണ മൊബൈല്‍ ക്യാമറയില്‍ ഫോട്ടോ പകര്‍ത്തിയാല്‍ പോലും ഇതിലും മികച്ച ചിത്രങ്ങള്‍ ലഭിക്കുമെന്നും വിമര്‍ശകര്‍ പറയുന്നു.

വാഷിംഗ്ടണ്‍: നിയുക്ത അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസ് മുഖചിത്രമായ വോഗിന്റെ പുതിയ ലക്കം വിവാദത്തില്‍. കമല ഹാരിസിന്റെ ഫോട്ടോ വോഗ് വെളുപ്പിച്ചു എന്ന് കാണിച്ചാണ് ട്വിറ്റര്‍ ഉപയോക്താക്കള്‍ വോഗ് മാഗസിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്. അമേരിക്കൻ വൈസ് പ്രസിഡന്റ് പദവിയിലെത്തുന്ന ആദ്യ വനിതയാണ് ഇന്ത്യൻ വംശജയും കറുത്ത വർഗക്കാരിയുമായ കമലാ ഹാരിസ്.  

ചിത്രങ്ങള്‍ വെളുപ്പിച്ചതിലുപരി ഒരു ഇന്‍ഫോര്‍മല്‍ ബാക്ക് ഗ്രൗണ്ടില്‍ ഫോട്ടോ സെറ്റ് ചെയ്തതതിനെതിരെയും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. പ്രൊഫഷണലിസം ഒട്ടുമില്ലാതെയാണ് വോഗ് കമല ഹാരസിന്റെ ചിത്രം എടുത്തതെന്നും ഒരു സാധാരണ മൊബൈല്‍ ക്യാമറയില്‍ ഫോട്ടോ പകര്‍ത്തിയാല്‍ പോലും ഇതിലും മികച്ച ചിത്രങ്ങള്‍ ലഭിക്കുമെന്നും വിമര്‍ശകര്‍ പറയുന്നു.

വോഗ് മാഗസിന്റെ പുതിയ ലക്കത്തില്‍ കമല ഹാരിസിന്റെ അഭിമുഖം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി തയ്യാറാക്കിയ വോഗ് പതിപ്പിലാണ് കമല ഹാരിസിന്റെ രണ്ട് ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒന്നാമത്തെ ചിത്രത്തില്‍ റോസ് നിറത്തിലുള്ള കര്‍ട്ടനാണ് ബാക്ക് ഗ്രൗണ്ടില്‍ സെറ്റ് ചെയ്തിരിക്കുന്നത്. ഈ ചിത്രത്തിനെതിരെയാണ് കൂടുതല്‍ വിമര്‍ശനങ്ങളും ഉയരുന്നത്. എസ്‌പ്രസോ നിറത്തിലുള്ള ബ്ലേസറും കറുപ്പ് പാന്റ്സും സ്നീക്കേഴ്സും ആണ് കമല ധരിച്ചിരിക്കുന്നത്. പ്രസ്തുത ചിത്രം വോഗിന്റെ നിലവാരം പുലർത്തിയില്ലെന്നും കമലയെ ആവശ്യത്തിലധികം വെളുപ്പിച്ചുവെന്നും പറഞ്ഞാണ് കമന്റുകളേറെയും.

അതിരാവിലെയിരുന്ന് തട്ടിക്കൂട്ടി ഹോം വർക് പൂർത്തിയാക്കിയ കുട്ടിയെപ്പോലെയാണ് വോഗിന്റെ ആ കവർ ചിത്രമെന്നാണ് മറ്റ് ചിലർ പറയുന്നത്. മനോഹരമായി ഒരുക്കാവുന്ന പശ്ചാത്തലം തീർത്തും അലസമായി കിടക്കുകയാണെന്നും കമലയുടെ പോസ് ഒട്ടും സുഖകരമായി തോന്നുന്നില്ലെന്നും ഫോട്ടോയുടെ ആംഗിളും ലൈറ്റിങ് ചെയ്തതും ഒട്ടും ശരിയായിട്ടില്ലെന്നുമൊക്കെ പോകുന്നു കമന്റുകൾ.  

പ്രശസ്ത ബ്ലാക്ക് ഫോട്ടോഗ്രാഫറായ ടെയിലര്‍ മിച്ചെല്ലാണ് ഫോട്ടോയെടുത്തത്. കമല ഹാരിസിന്റെ ചിത്രത്തില്‍ വോഗ് വീണ്ടും വെള്ളപൂശുകയാണെന്നും. ഇത് തികച്ചും ബഹുമാനമില്ലാത്ത രീതിയാണെന്നും ട്വിറ്ററില്‍ ഒരു ഉപയോക്താവ് കുറിച്ചു. 'അമേരിക്കയില്‍ ചരിത്രം സൃഷ്ടിക്കുകയായിരുന്നു ആദ്യ സ്റ്റെപ്പ്. ഇനി ഹാരിസിന് മുറിവേറ്റതും പ്രതിസന്ധിയില്‍ അകപ്പെട്ടതുമായ അമേരിക്കയെ മുന്നോട്ട് നയിക്കുക എന്ന മഹത്തായ ദൗത്യം കൂടിയുണ്ട്,' എന്ന് പറഞ്ഞാണ് വോഗ് രണ്ട് കവര്‍ ഫോട്ടോയും ഷെയര്‍ ചെയ്തത്.  

  comment

  LATEST NEWS


  'മീശ നോവലിന് നല്‍കിയ അവാര്‍ഡ് പിന്‍വലിക്കണം'; സാഹിത്യ അക്കാദമിക്ക് ഒരു ലക്ഷം കത്തുകള്‍ അയക്കും; വനിതാദിനത്തില്‍ അമ്മമാരുടെ പ്രതിഷേധം


  ഏതു ചുമതല നല്‍കിയാലും അഭിമാനപൂര്‍വം ഏറ്റെടുക്കും; ദേഹബലവും ആത്മബലവും തനിക്കുണ്ട്; കേരള വികസനത്തിനായി പ്രവര്‍ത്തിക്കുമെന്ന് മെട്രോമാന്‍


  കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ കര്‍ശന നിരീക്ഷണം; കള്ളപ്പണ ഇടപാട് പിടിക്കാന്‍ കസ്റ്റംസ് സ്‌ക്വാഡുകള്‍ രൂപികരിച്ചു; പൊതുജനങ്ങള്‍ക്കും വിവരം കൈമാറാം


  ഇന്ന് 2100 പേര്‍ക്ക് കൊറോണ; 1771 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 4039 പേര്‍ക്ക് രോഗമുക്തി; ആകെ മരണം 4300 ആയി


  പിണറായിയുടെ വെട്ടിനിരത്തല്‍; മുന്‍ സിമി നേതാവിന് കിട്ടിയ പരിഗണന പോലും മുതിര്‍ന്ന സിപിഎം നേതാക്കള്‍ക്ക് ലഭിച്ചില്ല; ചൊങ്കൊടി പാര്‍ട്ടിയില്‍ കലാപക്കൊടി


  പാലാരിവട്ടം മേല്‍പ്പാലം തുറന്നു; ഔദ്യോഗിക ചടങ്ങില്ലെങ്കിലും മന്ത്രി ജി. സുധാകരന്‍ ആദ്യ യാത്രക്കാനായി, പിന്നാലെ സിപിഎം പ്രവര്‍ത്തകരുടെ റാലിയും


  'ശ്രദ്ധിക്കൂ ദീദി...'; മമതാ ബാനര്‍ജിയുടെ 'ഖേലാ ഹൊബെ'യ്ക്ക് മറുപടിയുമായി പ്രധാനമന്ത്രി, കൊല്‍ക്കത്തയിലെ റാലിയില്‍ അണിനിരന്നത് ലക്ഷങ്ങള്‍


  മമത ബാനര്‍ജി ബംഗാളിന്റെ പ്രതീക്ഷ അട്ടിമറിച്ചു, പിന്നില്‍ നിന്നും കുത്തി; നഷ്ടമായ ജനാധിപത്യ സംവിധാനം സംസ്ഥാനത്ത് പുനസ്ഥാപിക്കുമെന്ന് മോദി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.