സാങ്കേതിക ബുദ്ധിമുട്ട് സര്‍ക്കാരിനെ ബോധ്യപ്പെടുത്തി കാംകോ മാനേജ്മെന്റ് സ്വന്തം നിലയില്‍ സാധനസാമഗ്രികള്‍ വാങ്ങുന്നതിന് സുതാര്യമായ നിയമം തയാറാക്കി അംഗീകാരത്തിനായി സമര്‍പ്പിച്ച് രണ്ട് വര്‍ഷമായിട്ടും ഫലം കണ്ടിട്ടില്ല.
നെടുമ്പാശേരി: കൃഷി വകുപ്പിന്റെ കീഴിലുള്ള കേരള ആഗ്രോ മിഷണറി കോര്‍പ്പറേഷനി (കാംകോ)ലെ പരിഷ്കാരങ്ങള്‍ സ്ഥാപനത്തെ പ്രതിസന്ധിയിലാക്കി. സംസ്ഥാന സര്‍ക്കാര്‍ വ്യവസ്ഥകള്‍ പാലിച്ച് സാധന സാമഗ്രികള്‍ക്ക് ഇ-ടെണ്ടര്‍ വിളിക്കണമെന്ന നിര്‍ദേശമാണ് വിനയായത്. ഇ ടെണ്ടര്‍ മുഖേനയാക്കിയപ്പോള് ചില അംഗീകൃത വിതരണക്കാര്‍ വിട്ടുപോയി. മാത്രമല്ല, ടെണ്ടര്‍ വഴിയെത്തിയ വിതരണക്കാര്‍ സമയത്ത് ഘടകങ്ങള്‍ എത്തിക്കുന്നില്ല. കൂടാതെ വിലവര്‍ദ്ധനവും ആവശ്യപ്പെട്ടു.
സാങ്കേതിക ബുദ്ധിമുട്ട് സര്‍ക്കാരിനെ ബോധ്യപ്പെടുത്തി കാംകോ മാനേജ്മെന്റ് സ്വന്തം നിലയില്‍ സാധനസാമഗ്രികള്‍ വാങ്ങുന്നതിന് സുതാര്യമായ നിയമം തയാറാക്കി അംഗീകാരത്തിനായി സമര്‍പ്പിച്ച് രണ്ട് വര്‍ഷമായിട്ടും ഫലം കണ്ടിട്ടില്ല. കൊവിഡിനുശേഷം ഉത്പന്നങ്ങള്‍ക്ക് ആവശ്യക്കാരേറെയാണെങ്കിലും സ്പെയര്‍ പാര്‍ട്ട്സുകളുടെ ദൗര്‍ലഭ്യം ഉത്പാദനത്തെ ബാധിച്ചിരിക്കുകയാണ്. നടപ്പ് സാമ്പത്തിക വര്‍ഷം 15,000 ലക്ഷ്യമിട്ടിരുന്ന പവര്‍ടില്ലറിന്റെ ഉത്പാദനം നിലവില്‍ പാതിമാത്രമാണ്. മാര്‍ച്ച് മാസം അവസാനിച്ചാലും 10,000 കടക്കില്ല. മാള യൂണിറ്റില്‍ റീപ്പര്‍ ഉത്പാദനം ലക്ഷ്യം 4000 ആണെങ്കിലും 1500ലാണ് എത്തിയത്.
കമ്പനി ഉത്പാദന ഘടകങ്ങള്‍ പ്രത്യേക രൂപകല്‍പ്പന വേണ്ടതും, നല്കുന്ന കമ്പനികള്‍ ഇതിനായി ടൂള്‍ - ടിക് എന്നിവ നിര്മിക്കേണ്ടതുമാണെന്നത് സി ആന്‍ഡ് എജിയെ ബോദ്ധ്യപ്പെടുത്തിയിരുന്നു. ഇതേതുടര്‍ന്ന് പ്രത്യേക പര്‍ച്ചേയ്സ് നിയമം രൂപീകരിക്കുന്നതിന് സി ആന്‍ഡ എ.ജി ശുപാര്‍ശ ചെയ്തെങ്കിലും ഇതിനെതിരായ പ്രചാരണങ്ങള്‍ ഇ-ടെണ്ടര്‍ നടപ്പാക്കാന്‍ കമ്പനിയെ നിര്‍ബന്ധിതമാക്കിയത്.
ടില്ലര്‍, പവര്‍ ടില്ലര്‍,ഗാര്ഡന് ടില്ലര്‍, പമ്പ് സെറ്റ്, ബ്രഷ് കട്ടര്‍ എന്നിവയാണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്. 12,000 ത്തോളം പവര്‍ ടില്ലറും 3000 ത്തോളം പവര്‍ റീപ്പറും ആണ് പ്രതിവര്‍ഷം ഇവിടെ പ്രധാനമായും ഉത്പാദിപ്പിച്ചിരുന്നത്. അത്താണി, കളമശേരി, പാലക്കാട്, മാള, കണ്ണൂര്‍ വലിയ വെളച്ചം എന്നിവിടങ്ങളിലാണ് കാംകോയ്ക്ക് യൂണിറ്റുകള്‍ ഉള്ളത്. 700 ഓളം തൊഴിലാളികളാണ് കാംകോയിലെ എല്ലാ യൂണിറ്റുകളിലായി പ്രവര്‍ത്തിക്കുന്നത്.
ഏതു ചുമതല നല്കിയാലും അഭിമാനപൂര്‍വം ഏറ്റെടുക്കും; ദേഹബലവും ആത്മബലവും തനിക്കുണ്ട്; കേരള വികസനത്തിനായി പ്രവര്‍ത്തിക്കുമെന്ന് മെട്രോമാന്
കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ കര്‍ശന നിരീക്ഷണം; കള്ളപ്പണ ഇടപാട് പിടിക്കാന്‍ കസ്റ്റംസ് സ്ക്വാഡുകള്‍ രൂപികരിച്ചു; പൊതുജനങ്ങള്‍ക്കും വിവരം കൈമാറാം
ഇന്ന് 2100 പേര്‍ക്ക് കൊറോണ; 1771 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 4039 പേര്‍ക്ക് രോഗമുക്തി; ആകെ മരണം 4300 ആയി
പിണറായിയുടെ വെട്ടിനിരത്തല്‍; മുന്‍ സിമി നേതാവിന് കിട്ടിയ പരിഗണന പോലും മുതിര്‍ന്ന സിപിഎം നേതാക്കള്‍ക്ക് ലഭിച്ചില്ല; ചൊങ്കൊടി പാര്‍ട്ടിയില്‍ കലാപക്കൊടി
പാലാരിവട്ടം മേല്‍പ്പാലം തുറന്നു; ഔദ്യോഗിക ചടങ്ങില്ലെങ്കിലും മന്ത്രി ജി. സുധാകരന് ആദ്യ യാത്രക്കാനായി, പിന്നാലെ സിപിഎം പ്രവര്‍ത്തകരുടെ റാലിയും
'ശ്രദ്ധിക്കൂ ദീദി...'; മമതാ ബാനര്‍ജിയുടെ 'ഖേലാ ഹൊബെ'യ്ക്ക് മറുപടിയുമായി പ്രധാനമന്ത്രി, കൊല്‍ക്കത്തയിലെ റാലിയില്‍ അണിനിരന്നത് ലക്ഷങ്ങള്‍
മമത ബാനര്‍ജി ബംഗാളിന്റെ പ്രതീക്ഷ അട്ടിമറിച്ചു, പിന്നില്‍ നിന്നും കുത്തി; നഷ്ടമായ ജനാധിപത്യ സംവിധാനം സംസ്ഥാനത്ത് പുനസ്ഥാപിക്കുമെന്ന് മോദി
വനിതാ ദിനത്തില്‍ ഉഷയെക്കുറിച്ചല്ലാതെ മറ്റാരെക്കുറിച്ചെഴുതാന്‍? വൈറലായി രവിമോനോന്റെ കുറിപ്പ്
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
കെ.എസ്.ഐ.ഡി.സി സ്റ്റാന്റേഡ് ഡിസൈന്‍ ഫാക്ടറി ഉദ്ഘാടനം നാളെ
നിരത്തുകളില്‍ പുതിയ അവതാരം: സിബി350 ആര്‍എസ് അവതരിപ്പിച്ച് ഹോണ്ട; വില പുറത്ത്
വ്യവസായത്തിനൊപ്പം കാര്‍ഷിക, ഐടി, ടൂറിസം മേഖലകള്‍ക്ക് പ്രാധാന്യമുള്ള വികസനനയം വരും
ഐആര്‍എഫ്സി ഡോളര്‍ ബോണ്ടിന് 2.8% പലിശ
ഐസിഐസിഐ പ്രു ഗാരന്റീഡ് ഇന്‍കം ഫോര്‍ ടുമാറോ അവതരിപ്പിച്ച് ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ്
ഓഫറുകളുമായി ഗോദ്രെജ് ഇന്റീരിയോ; ആവശ്യ ഉല്‍പ്പന്നങ്ങളുടെ ശ്രേണി വിപുലമാക്കുന്നു