login
കഥ പറയുന്ന കണാരന്‍ കുട്ടിക്ക് തുടക്കമായി

പ്രകൃതി സ്‌നേഹവും പരിസ്ഥിതി സംരക്ഷണവുമെല്ലാം ബാലമനസ്സുകളില്‍ വേരൂന്നാന്‍ പര്യാപ്തമാകുന്നതുകൂടിയാണ് ചിത്രത്തിന്റെ പ്രമേയം. വിഷ്വല്‍ ഇഫക്ട്‌സിന്റെ സഹായത്തോടെ, സൃഷ്ടിക്കപ്പെടുന്ന ഫാന്റസിയുടെ വിസ്മയക്കാഴ്ചകള്‍ ചിത്രത്തിന്റെ ഹൈലൈറ്റാണ്.

സിഎംസി സിനിമാസിന്റെ ബാനറില്‍ ടി.എന്‍. വസന്ത്കുമാര്‍ സംവിധാനവും യു.കെ. കുമാരന്‍ കഥ, തിരക്കഥ, സംഭാഷണവും മധു അമ്പാട്ട് ഛായാഗ്രഹണവും നര്‍വ്വഹിക്കുന്ന 'കഥ പറയുന്ന കണാരന്‍കുട്ടി' എന്ന ചിത്രത്തിന് തുടക്കമായി.

കേരള സാഹിത്യ അക്കാദമി അവാര്‍ഡു ജേതാവായ യു.കെ. കുമാരന്റെ 'കഥ പറയുന്ന കണാരന്‍കുട്ടി' എന്ന പേരിലുള്ള ബാലസാഹിത്യകൃതിയെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. കുട്ടികളുടെയും ഒപ്പം കുട്ടികളുടെ മനസ്സുള്ള മുതിര്‍ന്നവരുടെയും ചിത്രമാണിത്. കഥ പറയുന്ന കണാരന്‍കുട്ടിയും ,അവന് കഥകള്‍ക്ക് വിഷയമുണ്ടാക്കിക്കൊടുക്കുന്ന ഇക്കുട്ടിയും പൂച്ചാത്തിയും മേക്കുട്ടിയും കൊപ്പാടനുമൊക്കെ കഥാപാത്രങ്ങളായി വരുന്നു.  

പ്രകൃതി സ്‌നേഹവും പരിസ്ഥിതി സംരക്ഷണവുമെല്ലാം ബാലമനസ്സുകളില്‍ വേരൂന്നാന്‍ പര്യാപ്തമാകുന്നതുകൂടിയാണ് ചിത്രത്തിന്റെ പ്രമേയം. വിഷ്വല്‍ ഇഫക്ട്‌സിന്റെ സഹായത്തോടെ, സൃഷ്ടിക്കപ്പെടുന്ന ഫാന്റസിയുടെ വിസ്മയക്കാഴ്ചകള്‍ ചിത്രത്തിന്റെ ഹൈലൈറ്റാണ്.

ചിത്രത്തില്‍ കണാരന്‍കുട്ടിയെ അവതരിപ്പിക്കുന്നത് മാസ്റ്റര്‍ ഡ്വയിന്‍ ബെന്‍കുര്യനാണ്. പ്രഗത്ഭരായ നിരവധി കുട്ടികളോടൊപ്പം മലയാളത്തിലെ പ്രശസ്തതാരങ്ങളും ചിത്രത്തില്‍ കഥാപാത്രങ്ങളാകുന്നു.

ബാനര്‍ നിര്‍മ്മാണം- സി.എം.സി സിനിമാസ്, എക്‌സി: പ്രൊഡ്യൂസേഴ്‌സ്- ദീപക്‌രാജ് പി.എസ്, എബി ഡാന്‍, സംവിധാനം- ടി.എന്‍. വസന്ത്കുമാര്‍, കഥ, തിരക്കഥ, സംഭാഷണം-യു.കെ. കുമാരന്‍, ഛായാഗ്രഹണം- മധു അമ്പാട്ട്, ഗാനരചന- കെ. ജയകുമാര്‍ കഅട, സംഗീതം- റോണി റാഫേല്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ജയശീലന്‍ സദാനന്ദന്‍, അസ്സോ: ഡയറക്ടര്‍ - ഉണ്ണികൃഷ്ണന്‍ നെല്ലിക്കാട്, എഡിറ്റിംഗ്- വിജയ് ശങ്കര്‍, കല- ബസന്ത് പെരിങ്ങോട്, ചമയം- ബൈജു ബാലരാമപുരം, കോസ്റ്റ്യൂംസ് - അനാമ, ഡിസൈന്‍സ് - ഗായത്രി അശോക്, വിഎഫ്എക്‌സ്-ടോണി മാഗ്മിത്ത്, കൊറിയോഗ്രാഫി - റ്റിന്‍സി ഹേമ, സ്റ്റില്‍സ് - അജേഷ് ആവണി, സ്റ്റുഡിയോ - ചിത്രാഞ്ജലി. രാജസ്ഥാനിലും പാലക്കാടുമായി ഡിസംബര്‍ മാസത്തില്‍ ചിത്രീകരണം ആരംഭിക്കും.

 

 

comment
  • Tags:

LATEST NEWS


സുദര്‍ശന്‍ ന്യൂസ് ടെലിവിഷന്‍ പോഗ്രാം ചട്ടങ്ങള്‍ ലംഘിച്ചു; യുപിഎസ്സി ജിഹാദ് വാര്‍ത്തയില്‍ കേന്ദ്ര സര്‍ക്കാരിന്റെ നടപടി; ചാനലിന് നോട്ടീസ് നല്‍കി


ലഹരിമരുന്ന് കേസ് വന്‍സ്രാവുകളിലേക്ക്; ദീപിക പദുക്കോണ്‍ അടക്കം നാലുനടിമാര്‍ക്ക് എന്‍സിബി നോട്ടീസ്; മൂന്നു ദിവസത്തിനുള്ളില്‍ ചോദ്യം ചെയ്യലിന് ഹാജരാകണം


മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരിക്ക് ഭാരതീയ ജ്ഞാനപീഠ പുരസ്‌കാരം നാളെ സമ്മാനിക്കും


കള്ളപ്പണം വെളുപ്പിക്കലിന് പൂട്ട്; ആര്‍ബിഐ നിയന്ത്രണത്തിലാകുന്നത് 1540 സഹകരണ ബാങ്കുകളും 8.6 കോടി നിക്ഷേപകരും; സാമ്പത്തിക അച്ചടക്കത്തിലേക്ക് രാജ്യം


ഉപയോക്താക്കളുടെ പരിരക്ഷ മുഖ്യം: 'സൂം' സുരക്ഷക്കായി പുതിയ സംവിധാനം; ടുഫാക്ടര്‍ ഓഥന്റിക്കേഷന്‍ അവതരിപ്പിച്ചു


സ്പര്‍ശന രഹിത ഡിജിറ്റല്‍ ഇടപാടുകളിലേക്ക് ഇന്ത്യ; എസ്ബിഐ കാര്‍ഡ്, ഗൂഗിള്‍ പേ സഹകരണത്തില്‍ ഇടപാടു നടത്താനുള്ള സൗകര്യം; പുതിയ ചുവടുവെയ്പ്പ്


തമിഴ്‌നാട്ടില്‍ മന്ത്രിയുടെ പിഎയെ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയി; പോലീസ് തെരച്ചില്‍ ഊര്‍ജിതമാക്കിയതോടെ വഴിയില്‍ ഉപേക്ഷിച്ചു കടന്നു


ബാലഗോകുലം ദക്ഷിണ-മധ്യ മേഖലയ്ക്ക് ഭാരവാഹികളായി, സുനിൽ കുമാർ പ്രസിഡന്റ്, സുഗീഷ് വി.എസ് ജനറൽ സെക്രട്ടറി

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.