login
പൗരാണിക കലകള്‍ സമൂഹമനസ്സിന്റെ സൃഷ്ടികള്‍; പാശ്ചാത്യ ലോകത്താണ് വ്യക്ത്യധിഷ്ഠിതമായ കല ആരംഭിച്ചത്: കാനായി

'മലയാളത്തിന്റെ പുനര്‍വായന- സാഹിത്യം, കല, ജീവിതം' എന്ന വിഷയത്തില്‍ തപസ്യ കലാസാഹിത്യ വേദി സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ സംവാദപരമ്പരയിലെ കലയെ അധികരിച്ചുള്ള സംവാദം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കോഴിക്കോട്: ഭാരതത്തിന്റെ പൗരാണിക കലകള്‍ സമൂഹമനസ്സിന്റെ സൃഷ്ടികളായിരുന്നു എന്നും പാശ്ചാത്യലോകത്താണ് വ്യക്ത്യധിഷ്ഠിതമായ കല ആരംഭിച്ചതെന്നും പ്രശസ്ത ശില്‍പി കാനായി കുഞ്ഞിരാമന്‍. ഭാരതത്തിലെ മഹാത്ഭുതങ്ങളായ ശില്‍പങ്ങള്‍ നിര്‍മ്മിച്ചവരാരും അവരുടെ പേര് കൊത്തിവച്ചിരുന്നില്ല. അത് കലാകാരന്മാരുടെ സമൂഹത്തിന്റെ സമര്‍പ്പണമായിരുന്നു. 

പാശ്ചാത്യരാണ് ഇത് എന്റെ കല എന്ന രീതിയില്‍ വ്യക്തിനിഷ്ഠമാക്കിയത്. ഈ വ്യത്യാസമാണ് കലാദര്‍ശനത്തില്‍ ഭാരതത്തിന്റെയും പാശ്ചാത്യലോകത്തിന്റെയും വ്യത്യാസം. കലയോടുള്ള കാഴ്ചപ്പാടിന്റെ വ്യത്യാസം ഇതില്‍ നമുക്ക് കാണാമെന്നും കാനായി പറഞ്ഞു.

'മലയാളത്തിന്റെ പുനര്‍വായന- സാഹിത്യം, കല, ജീവിതം' എന്ന വിഷയത്തില്‍ തപസ്യ കലാസാഹിത്യ വേദി സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ സംവാദപരമ്പരയിലെ കലയെ അധികരിച്ചുള്ള സംവാദം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തപസ്യ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് പ്രൊഫ. പി.ജി. ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. 

ശശിനാരായണന്‍ (നാടകം), അലി അക്ബര്‍ (സിനിമ), യു.പി. സന്തോഷ് (അനുഷ്ഠാന കല), ഹരിപ്പാട് കെ.പി.എന്‍ പിള്ള (സംഗീതം), ഡോ. ഗൗരിപ്രിയ സോമനാഥ് (നൃത്തം) എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു. തുടര്‍ന്ന് ചര്‍ച്ചയും നടന്നു. മുരളി പാറപ്പുറം ചര്‍ച്ച ക്രോഡീകരിച്ചു.  തപസ്യ സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് കുന്നത്ത് ആമുഖ പ്രഭാഷണം വും തപസ്യ സംസ്ഥാന സെക്രട്ടറി കെ.സതീഷ് ബാബു സ്വാഗതവും, ജോയന്റ് ജനറല്‍ സെക്രട്ടറി മണി എടപ്പാള്‍ നന്ദിയും പറഞ്ഞു.

 

comment

LATEST NEWS


ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈനയുടെ ഇടപെടല്‍; അജിത് ഡോവലും ബിപിന്‍ റാവത്തുമായി പ്രധാനമന്ത്രിയുടെ ചര്‍ച്ച ; ഇന്ദ്രപ്രസ്ഥത്തില്‍ തിരക്കിട്ട നീക്കങ്ങള്‍


കൊറോണ പേടിച്ച് താക്കറെ പുറത്ത് ഇറങ്ങിയില്ല; എല്ലാ മന്ത്രിമാരും വീടുകളില്‍ കയറി; മഹാരാഷ്ടട്രയില്‍ പ്രതിസന്ധി; മുഖ്യമന്ത്രി 'സ്ഥാനം' ഏറ്റെടുത്ത് പവാര്‍


ജന്മഭൂമി വാര്‍ത്ത തുണയായി; ഫിലിപ്പീന്‍സില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ത്ഥിനിക്ക് സഹായവുമായി സുരേഷ് ഗോപി എംപി


കേന്ദ്രമന്ത്രി പങ്കെടുത്തെന്ന് മുഖ്യമന്ത്രി; ഇല്ലന്ന് വി. മുരളീധരന്‍; പിണറായി കള്ളം പറയുന്നുവെന്ന് ബിജെപി


ബാങ്ക് അഴിമതിയില്‍ അച്ചടക്ക നടപടിയുടെ കാര്യത്തിലും രണ്ടു നീതി, തലയോലപ്പറമ്പ് സിപിഎമ്മില്‍ പ്രതിസന്ധി രൂക്ഷം


കൊറോണ പടര്‍ത്താന്‍ ആഹ്വാനം; ടെക്കിക്ക് തീവ്രവാദ സംഘടനകളുമായി ബന്ധം, കോടതി ജാമ്യം നിഷേധിച്ചു


സര്‍ക്കാര്‍ അറ്റസ്റ്റേഷന്‍ 27മുതല്‍ പുനരാരംഭിക്കും


ഹോട്ടലുകള്‍, താമസ സൗകര്യം ഒരുക്കുന്ന മറ്റ് സ്ഥാപനങ്ങള്‍ എന്നിവയുടെ അംഗീകാരത്തിന് കാലാവധി ജൂണ്‍ 30 വരെ നീട്ടി കേന്ദ്ര വിനോദ സഞ്ചാര മന്ത്രാലയം

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.