login
കണ്ണൂര്‍ വിമാന താവളം സ്വര്‍ണക്കടത്തുമാഫിയയുടെ കേന്ദ്രമായി മാറുന്നു : മൂന്ന് ദിവസത്തിനകം 1.45 കോടിയുടെ സ്വര്‍ണ്ണവേട്ട

കണ്ണൂര്‍ വിമാന താവളം സ്വര്‍ണക്കടത്തുമാഫിയയുടെ കേന്ദ്രമായി മാറുന്നു; ദിനംപ്രതി പിടികൂടുന്നത് ലക്ഷക്കണക്കിന് രൂപയുടെ സ്വര്‍ണ്ണം മൂന്ന് ദിവസത്തിനകം 1.45 കോടിയുടെ സ്വര്‍ണ്ണവേട്ട

കണ്ണൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം സ്വര്‍ണക്കടത്തുമാഫിയയുടെ കേന്ദ്രമായി മാറുന്നു. കഴിഞ്ഞ മൂന്ന് ദിവസത്തിനുളളില്‍ 1.45 കോടിയുടെ സ്വര്‍ണ്ണമാണ് പിടികൂടിയത്. കഴിഞ്ഞ ഏതാനും നാളുകളായി എല്ലാ ദിവസവും സ്വര്‍ണ്ണക്കടത്തുകാരെ പിടികൂടുന്ന സ്ഥിതിയാണ്.  വെളളിയാഴ്ച കാസര്‍ഗോഡ് സ്വദേശി ഹാഫിസില്‍ നിന്ന് 26.04 ലക്ഷംരൂപ മൂല്യമുള്ള 480 ഗ്രാം സ്വര്‍ണ്ണം കസ്റ്റംസ് പിടികൂടി.  ശനിയാഴ്ച നാദാപുരം സ്വദേശി ആഷിഖ്, ശ്രീകണ്ഠാപുരം സ്വദേശി സബീര്‍ എന്നിവരില്‍ നിന്ന് 92.98 ലക്ഷംരൂപ മൂല്യമുള്ള 1714 ഗ്രാം സ്വര്‍ണ്ണം പിടികൂടിയിരുന്നു. ഇന്നലെ ദോഹയില്‍ നിന്നെത്തിയ കോഴിക്കോട് സ്വദേശി എം.എം. താജില്‍ 25 ലക്ഷം രൂപ വിലമതിക്കുന്ന 484 ഗ്രാം സ്വര്‍ണ്ണം കസ്റ്റംസ് പിടികൂടി.

വിമാനത്താവളം യാഥാര്‍ത്ഥ്യമായി രണ്ടുവര്‍ഷം പിന്നിടുമ്പോള്‍ 100 കിലോഗ്രാമോളം സ്വര്‍ണമാണ് ഇതുവരെ വിമാനത്താവളത്തില്‍ നിന്നും പിടികൂടിയത്. 40 കോടി രൂപയോളം വിലമതിക്കുന്ന സ്വര്‍ണമാണ് ഇതുവരെ ഇവിടെ നിന്നും പിടികൂടിയത്. വിമാനത്താവളത്തിലെ എയര്‍കസ്റ്റംസ് 3,11,087,791 രൂപ വരുന്ന 74.9 കിലോ സ്വര്‍ണവും ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് 11കിലോ സ്വര്‍ണവുമാണ് പിടികൂടിയത്. 2018-19 സാമ്പത്തികവര്‍ഷം 3557.92 ഗ്രാമും 2019-20 വര്‍ഷത്തില്‍ 47121.38 ഗ്രാമും ഈ സാമ്പത്തികവര്‍ഷം ഇതുവരെ 25,229.79 ഗ്രാം സ്വര്‍ണവുമാണ് എയര്‍ കസ്റ്റംസ് പിടികൂടിയത്.

കൊവിഡ് പശ്ചാത്തലത്തില്‍ ലോക്ക് ഡൗണില്‍ വിദേശസര്‍വീസുകള്‍ നിര്‍ത്തിവെച്ചതോടെ സ്വര്‍ണക്കടത്ത് കുറഞ്ഞിരുന്നുവെങ്കിലും പ്രവാസികളെ നാട്ടിലെത്തിക്കാന്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് അനുമതിയായതോടെയാണ് സ്വര്‍ണക്കടത്ത് വീണ്ടും സജീവമായത്. വിമാനത്താവളം പ്രവര്‍ത്തനം തുടങ്ങി ആദ്യത്തെ ഒരു മാസം തന്നെ അഞ്ച് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. രണ്ടാംവര്‍ഷം 63 കേസുകളും. ലോക്ക് ഡൗണിനുശേഷം 30 ലധികം കേസുകളുമാണ് കസ്റ്റംസ് രജിസ്റ്റര്‍ ചെയ്തത്. ഏറ്റവും കൂടുതല്‍ സ്വര്‍ണം പിടികൂടിയത് ദുബായില്‍നിന്നെത്തിയ യാത്രക്കാരില്‍നിന്നാണ്. 2018 ഡിസംബര്‍ ഒമ്പതിന് വിമാനത്താവളം ഉദ്ഘാടനം കഴിഞ്ഞ് പതിനാറാംദിവസമാണ് ആദ്യ സ്വര്‍ണവേട്ട നടന്നത്.  

കൊവിഡ് കാലത്ത് പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനിടെ നിരവധി പേരാണ് മലദ്വാരത്തിലും അടിവസ്ത്രത്തിനുള്ളിലും ചോക്ലേറ്റ് രൂപത്തിലുമായി ഒളിപ്പിച്ചു സ്വര്‍ണം കടത്തിയത്. ദുബായ്, ഷാര്‍ജ, ദോഹ, അബുദാബി എന്നിവിടങ്ങളില്‍നിന്നെത്തിയ യാത്രക്കാരില്‍നിന്നാണ് സ്വര്‍ണം പിടികൂടിയത്. മൂന്നുതവണ വിമാനത്തിലും ഒരുതവണ പാസഞ്ചര്‍ ടെര്‍മിനല്‍ ബില്‍ഡിംഗിനുള്ളിലും ഉപേക്ഷിച്ചനിലയിലും സ്വര്‍ണം കണ്ടെത്തുകയുണ്ടായി. ഇതുവരെ സ്വര്‍ണ്ണവുമായി പിടികൂടിയവരില്‍ തൊണ്ണൂറു ശതമാനവും കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ നിന്നുളളവരാണ് എന്നതു കൊണ്ടുതന്നെ ഈ രണ്ട് ജില്ലകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്വര്‍ണ്ണക്കളളക്കടത് മാഫിയകളാണ് കണ്ണൂര്‍ വിമാനത്താവളം വഴിയുളള സ്വര്‍ണ്ണക്കടത്തിന് പിന്നിലെന്നാണ് അധികൃതരുടെ നിഗമനം.  

 

  comment

  LATEST NEWS


  'ബല്‍റാം മറ്റുള്ളവരെ വിധിക്കുന്നതില്‍ കുറേക്കൂടി വസ്തുതാപരം ആകണം'; ശ്രീ.എമ്മിനെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ തിരുത്തണമെന്ന് പിജെ കുര്യന്‍


  'ഈ പരിപാടിയുടെ ആദ്യത്തെയോ അവസാനത്തെയോ ഇര ഞാനല്ല'; മാധ്യമ പ്രവര്‍ത്തകനായ ശ്രീജിത്ത് ദിവാകരനെതിരെ മീടു ആരോപണവുമായി യുവതി; ഇടത് ഇടങ്ങളില്‍ പൊട്ടിത്തെറി


  2020-ല്‍ ഇന്ത്യന്‍ ടിവിയില്‍ കൂടുതല്‍ പേര്‍ കണ്ട വ്യക്തിത്വം മോദി; 20 ലക്ഷം കോടിയുടെ പ്രഖ്യാപനത്തിന് 203 ദശലക്ഷം പ്രക്ഷകര്‍: ബാര്‍ക് റിപ്പോര്‍ട്ട്


  ജസ്‌നയുടെ തിരോധാനത്തിന് പിന്നില്‍ മതം മാറ്റി സിറിയയിലയക്കുന്നവര്‍; പെണ്‍കുട്ടികളെ സംരക്ഷിക്കാന്‍ ഹൈന്ദവരും ക്രൈസ്തവരും ഒരുമിക്കണമെന്ന് മീനാക്ഷി ലേഖി


  ട്രംപ് ഒതുക്കിയ ആയത്തുള്ള വീണ്ടും തലപൊക്കി; മാര്‍പാപ്പയെത്തും മുമ്പ് അമേരിക്കയുടെ അല്‍അസദ് വ്യോമകേന്ദ്രത്തില്‍ റോക്കറ്റാക്രമണം; ബൈഡന് തലവേദന


  ഇന്ന് 2616 പേര്‍ക്ക് കൊറോണ; 2339 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 4156 പേര്‍ക്ക് രോഗമുക്തി; ആകെ മരണം 4255 ആയി


  ഇമ്രാന്‍ 'മാന്യമായി' രാജിവയ്ക്കുമോ?; സൈനിക മേധാവിയുമായും ഐഎസ്‌ഐ ഡിജിയുമായും കൂടിക്കാഴ്ച നടത്തി; വൈകിട്ട് രാജ്യത്തെ അഭിസംബോധ ചെയ്യും


  പിഎഫ് നിക്ഷേപങ്ങള്‍ക്കുള്ള പലിശനിരക്കിൽ മാറ്റമില്ല, 8.50 ശതമാനത്തിൽ തുടരും

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.