കോഴിക്കോട്: കരിപ്പൂര്‍ വിമാനാപകടത്തില്‍ 18 പേരുടെ മരണം സ്ഥിരീകരിച്ചു. പൈലറ്റ് ക്യാപ്റ്റന്‍ ദീപക് വസന്ത് സാഠേ (60), സഹപൈലറ്റ് അഖിലേഷ് കുമാര്‍ എന്നിവരുള്‍പ്പെടെ 18 പേരാണ് മരിച്ചത്. മരിച്ച മറ്റുള്ളവര്‍ കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ നിന്നുള്ളവരാണ്.
മരണപ്പെട്ടവര്‍: മണ്ണാര്‍ക്കാട് കോടതിപ്പടി, പുത്തന്‍ക്കളത്തില്‍ വീട്ടില്‍ ആയിശ ദുഅ(2), പാലക്കാട് ചളവറ മുണ്ടക്കോട്ടുകൊറുശ്ശി വട്ടപ്പറമ്പില്‍ വി.പി. മുഹമ്മദ് റിയാസ് (24), തിരൂര്‍ തെക്കെകുരൂര് ചേവപ്പാറ ശഹീര്‍ സയീദ്(38), മലപ്പുറം വളാഞ്ചേരി കൊളമംഗലം കാരാട്ട് വെള്ളാട്ട് ഹൗസ് സുധീര്‍ വാരിയത്ത്(45), എടപ്പാള്‍ കൊളോളമണ്ണ കുന്നത്തേല്‍ ഹൗസില്‍ കെ.വി. ലൈലാബി (51), കോഴിക്കോട് നടുവണ്ണൂര്‍ മൂലാട് തണ്ടപ്പുറത്തുമ്മേല്‍ ജാനകി കുന്നോത്ത് (55), കോഴിക്കോട് സൗത്ത് ബീച്ച് റോഡ് ഫദല്‍ പുതിയപന്തക്കലകത്ത് സനോബിയ(40), കോഴിക്കോട് മേരിക്കുന്ന് എഴുത്തച്ഛന്‍കണ്ടി പറമ്പ് നിഷി മന്‍സില്‍ അസം മുഹമ്മദ് ചെമ്പായി (1), കോഴിക്കോട് കക്കട്ടില്‍ ചീക്കോന്നുമ്മല്‍ പീടികക്കണ്ടിയില്‍ രമ്യ മുരളീധന് (32), മകള്‍ ശിവാത്മീക മുരളീധരന് (5), കോഴിക്കോട് നാദാപുരം പാലോള്ളതില്‍ മനാല്‍ അഹമ്മദ് (25), കോഴിക്കോട് കുന്ദമംഗലം മേലെ മരുതക്കോട്ടില്‍ ശറഫുദ്ധീന്‍ (35), തിരൂര്‍ കല്ലിങ്ങല്‍ കൊട്ട് കീഴടത്തില്‍ ഹൗസില്‍ ഷെസ ഫാത്തിമ (2), ബാലുശ്ശേരി കോക്കല്ലൂര്‍ ചേരിക്കപറമ്പില്‍ രാജീവന് (61), മലപ്പുറം തിരൂര്‍ നിറമരുതൂര്‍ കൊളങ്ങര ഹൗസില്‍ ശാന്ത മരക്കാട്ട് (59), കോഴിക്കോട് മേരിക്കുന്ന്, എഴുത്തച്ഛന്‍കണ്ടി പറമ്പ്, നിഷി മന്‍സില്‍ സഹീറാ ബാനു മാഞ്ചറ (29).
പ്രതികരിക്കാൻ ഇവിടെ എഴുതുക: