login
ശ്രമിക് ട്രെയിനില്‍ നാടുകളിലേക്ക് മടങ്ങുന്ന തൊഴിലാളികളുടെ ടിക്കറ്റ് തുക വഹിക്കും; ഹൈക്കോടതിയില്‍ നിലപാട് വ്യക്തമാക്കി കര്‍ണ്ണാടക സര്‍ക്കാര്‍

മേയ് 31വരെ സംസ്ഥാനത്തു നിന്നും മറ്റു സംസ്ഥാനങ്ങളിലേക്ക് പോകുന്ന ശ്രമിക് ട്രെയിനുകളിലെ ടിക്കറ്റ് തുകയായിരിക്കും സര്‍ക്കാര്‍ വഹിക്കുക. തൊഴിലിനായി സംസ്ഥാനത്ത് എത്തിയവരെ സംരക്ഷിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്ന് കര്‍ണ്ണാടക

KARNATAKA

ബെംഗളൂരു: പ്രത്യേക ശ്രമിക് ട്രെയിനുകളില്‍ ഇതര സംസ്ഥാനങ്ങളിലേക്കു മടങ്ങുന്നവരുടെ ടിക്കറ്റ് തുക കര്‍ണാടക സര്‍ക്കാര്‍ വഹിക്കും. ഇതര സംസ്ഥാന തൊഴിലാളികളുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവെയാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാടു വ്യക്തമാക്കിയത്.  

മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ശ്രമിക് ട്രെയിനില്‍ കര്‍ണാടകയിലേക്ക് തിരിച്ചെത്തുന്ന തൊഴിലാളികളുടെ ടിക്കറ്റ് തുകയും  കര്‍ണാടക സര്‍ക്കാരാണ് വഹിക്കുന്നത്.  

മേയ് 31വരെ സംസ്ഥാനത്തു നിന്നും മറ്റു സംസ്ഥാനങ്ങളിലേക്ക് പോകുന്ന ശ്രമിക് ട്രെയിനുകളിലെ ടിക്കറ്റ് തുകയായിരിക്കും സര്‍ക്കാര്‍ വഹിക്കുക. തൊഴിലിനായി സംസ്ഥാനത്ത് എത്തിയവരെ സംരക്ഷിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്.  

നാട്ടിലേക്ക് മടങ്ങുന്നതിനുള്ള ടിക്കറ്റ് തുക നല്‍കാന്‍ തൊഴിലാളികള്‍ക്കുള്ള ബുദ്ധിമുട്ട് പരിഗണിച്ചാണ് സര്‍ക്കാര്‍ പിന്തുണ നല്‍കുന്നതെന്ന് മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ ട്വീറ്റ് ചെയ്തു.  

കേന്ദ്ര മാര്‍ഗനിര്‍ദേശ പ്രകാരം തൊഴിലാളികളെ ട്രെയിനില്‍ അയക്കുന്ന സംസ്ഥാനമായിരിക്കണം തുക നല്‍കേണ്ടത്. അങ്ങനെ നല്‍കിയില്ലെങ്കില്‍ യാത്രക്കാരില്‍ നിന്നോ അതല്ലെങ്കില്‍ യാത്രക്കാര്‍ എത്തുന്ന സംസ്ഥാനമോ ടിക്കറ്റ് തുക നല്‍കണം.  

ലോക് ഡൗണിനുശേഷം അന്തര്‍ സംസ്ഥാന തൊഴിലാളികളുടെ ശമ്പളം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ഐന്താക്കെയാണെന്ന് അറിയിക്കാന്‍ നേരത്തെ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.  

ഇക്കാര്യം പരിഗണിക്കുമ്പോഴാണ് തൊഴിലാളികള്‍ക്ക് ടിക്കറ്റ് തുക നല്‍കാന്‍ കഴിയാത്തതിന്റെ ബുദ്ധിമുട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അഭയ് ശ്രീനിവാസ് ഓഖ സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്.

 

comment

LATEST NEWS


കൊറോണ പേടിച്ച് താക്കറെ പുറത്ത് ഇറങ്ങിയില്ല; എല്ലാ മന്ത്രിമാരും വീടുകളില്‍ കയറി; മഹാരാഷ്ടട്രയില്‍ പ്രതിസന്ധി; മുഖ്യമന്ത്രി 'സ്ഥാനം' ഏറ്റെടുത്ത് പവാര്‍


ജന്മഭൂമി വാര്‍ത്ത തുണയായി; ഫിലിപ്പീന്‍സില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ത്ഥിനിക്ക് സഹായവുമായി സുരേഷ് ഗോപി എംപി


കേന്ദ്രമന്ത്രി പങ്കെടുത്തെന്ന് മുഖ്യമന്ത്രി; ഇല്ലന്ന് വി. മുരളീധരന്‍; പിണറായി കള്ളം പറയുന്നുവെന്ന് ബിജെപി


ബാങ്ക് അഴിമതിയില്‍ അച്ചടക്ക നടപടിയുടെ കാര്യത്തിലും രണ്ടു നീതി, തലയോലപ്പറമ്പ് സിപിഎമ്മില്‍ പ്രതിസന്ധി രൂക്ഷം


കൊറോണ പടര്‍ത്താന്‍ ആഹ്വാനം; ടെക്കിക്ക് തീവ്രവാദ സംഘടനകളുമായി ബന്ധം, കോടതി ജാമ്യം നിഷേധിച്ചു


സര്‍ക്കാര്‍ അറ്റസ്റ്റേഷന്‍ 27മുതല്‍ പുനരാരംഭിക്കും


ഹോട്ടലുകള്‍, താമസ സൗകര്യം ഒരുക്കുന്ന മറ്റ് സ്ഥാപനങ്ങള്‍ എന്നിവയുടെ അംഗീകാരത്തിന് കാലാവധി ജൂണ്‍ 30 വരെ നീട്ടി കേന്ദ്ര വിനോദ സഞ്ചാര മന്ത്രാലയം


ഏതു പാവപ്പെട്ടവനായാലും സര്‍ക്കാര്‍ ക്വാറന്റൈനില്‍ കഴിയണമെങ്കില്‍ പണം നല്‍കണം; പ്രവാസികളോടുള്ള നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.