login
കാസര്‍കോട് നിന്ന് കര്‍ണാടകയിലേക്ക് വ്യാപാരത്തിനും ജോലിക്കുമായി പോകുന്നവര്‍ക്കുള്ള കേരള സര്‍ക്കാര്‍ വിലക്ക് നീക്കി യാത്രാനുമതി നല്‍കണം: കെ.ശ്രീകാന്ത്

കാസര്‍കോട് ജില്ലയില്‍ നിന്ന് കര്‍ണാടകയിലേക്ക് വ്യാപാരത്തിനും ജോലിക്കുമായി പോകുന്നവര്‍ക്ക് കേരള സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി യാത്രാനുമതി നല്‍കണമെന്ന് ബിജെപി ജില്ലാ അദ്ധ്യക്ഷനും ജില്ലാ പഞ്ചായത്തംഗവുമായ അഡ്വ. കെ. ശ്രീകാന്ത് കേരള സര്‍ക്കാറിനോടും കാസര്‍കോട് ജില്ലാ ഭരണകൂടത്തിനോടും ആവശ്യപ്പെട്ടു.

കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ നിന്ന് കര്‍ണാടകയിലേക്ക് വ്യാപാരത്തിനും ജോലിക്കുമായി പോകുന്നവര്‍ക്ക് കേരള സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി യാത്രാനുമതി നല്‍കണമെന്ന് ബിജെപി ജില്ലാ അദ്ധ്യക്ഷനും ജില്ലാ പഞ്ചായത്തംഗവുമായ അഡ്വ. കെ. ശ്രീകാന്ത് കേരള സര്‍ക്കാറിനോടും കാസര്‍കോട് ജില്ലാ ഭരണകൂടത്തിനോടും ആവശ്യപ്പെട്ടു. 

കേന്ദ്രസര്‍ക്കാരിന്റെ അണ്‍ലോക്ക് 3 മാര്‍ഗ നിര്‍ദേശ പ്രകാരം അന്തര്‍സംസ്ഥാന യാത്രാനുമതി നല്‍കിയിട്ടുണ്ട്. പക്ഷേ അതിനു വിരുദ്ധമായി കാസര്‍കോട് ജില്ലയില്‍ അന്തര്‍ സംസ്ഥാന യാത്രാ വിലക്ക് ഏര്‍പ്പെടുത്തുകയും ദിവസങ്ങളോളം ഉള്ള വീടുകളില്‍ നിരീക്ഷണം നിര്‍ബന്ധമാക്കുകയും ചെയ്യുന്നു. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്കടക്കം ജില്ലയിലേക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ചികിത്സ രംഗത്ത് ഏറെ പിന്നാക്കം ഉള്ള കാസര്‍കോട് ജില്ലയില്‍ ഡോക്ടര്‍മാര്‍ക്ക് യാത്രാനുമതി ഇല്ലാത്തത് കൊണ്ട് നിരവധി ഡോക്ടര്‍മാര്‍ കര്‍ണാടകയില്‍ കുടുങ്ങിക്കിടക്കുകയാണെന്ന് ശ്രീകാന്ത് പറഞ്ഞു. രോഗികള്‍ വലയുകയാണ്. ബാങ്ക് ഉള്‍പ്പെടെയുള്ള പൊതു സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന നൂറുകണക്കിന് ആള്‍ക്കാര്‍ ജോലിക്ക് പോകാന്‍ സാധിക്കാതെ പ്രയാസം അനുഭവിക്കുന്നുണ്ട്. അവരുടെ കുടുംബങ്ങള്‍ ദുരിതത്തിലാണ്. പലര്‍ക്കും ജോലി നഷ്ടപ്പെടുമെന്നുള്ള സ്ഥിതിയാണുള്ളത്. പച്ചക്കറി വണ്ടികള്‍ക്ക് അനാവശ്യ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണെന്ന് ബിജെപി ആരോപിച്ചു. 

കര്‍ണാടകയിലേക്കുള്ള യാത്ര പൂര്‍ണ്ണമായും വിലക്ക് ഏര്‍പ്പെടുത്തിട്ടും കാസര്‍കോട് ജില്ലയില്‍ കോവിഡ് വ്യാപനം തടയാനായിട്ടില്ലെന്നുള്ള യാഥാര്‍ത്ഥ്യം പിണറായി സര്‍ക്കാര്‍ തിരിച്ചറിയണം. 
അശാസ്ത്രീയവും അപ്രായോഗികവുമായ നിലപാടുകള്‍ സ്വീകരിക്കുന്നതിനു പകരം പ്രായോഗിക സമീപനമാണ് കോവിഡ് പ്രതിരോധത്തിന് വേണ്ടതെന്ന് ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു. അന്തര്‍സംസ്ഥാന യാത്ര അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് കേരള ചീഫ് സെക്രട്ടറിക്കും ജില്ലാ കളക്ടര്‍ക്കും ശ്രീകാന്ത് നിവേദനം നല്‍കി.

comment

LATEST NEWS


'വിമാനദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ'; ധനസഹായം പ്രഖ്യാപിച്ച് കേരളവും; ചികിത്സാ ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കുമെന്ന് മുഖ്യമന്ത്രി


ലൈഫ് മിഷന്‍ പദ്ധതിയുടെ കരാര്‍ സ്വകാര്യ കമ്പനിക്ക് ലഭ്യമാക്കിയതിന് സ്വപ്‌ന കൈപ്പറ്റിയത് ഒരു കോടി; കറന്‍സി കൈമാറ്റത്തിനും 50 ലക്ഷം വാങ്ങി


കരിപ്പൂര്‍ വിമാനത്താവളത്തില്‍ കാല്‍കോടിയുടെ സ്വര്‍ണ്ണക്കടത്ത്; എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെ യാത്രക്കാരനില്‍ പിടിയില്‍


ഭരണഘടനാവിരുദ്ധ "ഫൊക്കാന തിരഞ്ഞെടുപ്പിന് " നിയമസാധുതയില്ല - മാധവൻ നായർ


ക്യാപ്ടൻ ദീപക് സാത്തെ അഥവാ ദൈവത്തിൻ്റെ അവസാന കയ്യൊപ്പ്, അവസരോചിതമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തിയത് നൂറ് കണക്കിന് ജീവനുകളെ


ആശ്വാസം, 60 പേര്‍ രോഗമുക്തരായി; 23 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം, രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1941 ആയി


കൊറോണയ്ക്കൊപ്പം പകര്‍ച്ചവ്യാധികളും; ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍


ഒരു രാജ്യം ഒരു പെന്‍ഷന്‍ പ്രചാരണം രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാന്‍; മുദ്രാവാക്യത്തിന്റെ പിന്നില്‍ 2024ലെ ദേശീയ തിരഞ്ഞെടുപ്പ്; വിമര്‍ശനവുമായി ബിഎംഎസ്

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.