login
അരക്കിലോ വീതം സാധനങ്ങള്‍ വാങ്ങാന്‍ പുറത്തേയ്ക്കിറങ്ങരുത്, ഒരാഴ്ചത്തേയ്ക്ക് വാങ്ങി വെയ്ക്കണം; നിയന്ത്രണം കടുപ്പിച്ച് കാസര്‍ഗോഡ്

ആഴ്ചയില്‍ ഒരിക്കല്‍ മാത്രം സാധനങ്ങള്‍ വാങ്ങാന്‍ വീടിന് പുറത്തേയക്ക് ഇറങ്ങിയാല്‍ മതിയെന്ന് കാസര്‍ഗോഡ് എസ്പി സാബു

കാസര്‍ഗോഡ് : സമ്പൂര്‍ണ്ണ നിരോധനം ഏര്‍പ്പെടുത്തിയ കാസര്‍ഗോഡ് നിയന്ത്രണങ്ങള്‍ ഒന്നുകൂടി കടുപ്പിച്ച പോലീസ്. ജനങ്ങള്‍ ഭക്ഷ്യവസ്തുക്കള്‍ വാങ്ങാനെന്ന പേരില്‍ അനാവശ്യമായി നിരത്തുകളില്‍ ഇറങ്ങുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് ഈ നടപടി.  

ഒരാഴ്ചത്തേയ്ക്കുള്ള സാധനങ്ങള്‍ ജനങ്ങള്‍ ശേഖരിച്ചുവെയ്ക്കണം. അരക്കിലോ വീതം അരിയും പഞ്ചസാരയും തക്കാളിയും വാങ്ങുന്നതിനായി വീടിന് പുറത്തേയ്ക്കിറങ്ങുന്നത് അനുവദിച്ചു തരാനാവില്ല. ആഴ്ചയില്‍ ഒരിക്കല്‍ മാത്രം സാധനങ്ങള്‍ വാങ്ങാന്‍ വീടിന് പുറത്തേയക്ക് ഇറങ്ങിയാല്‍ മതിയെന്ന് കാസര്‍ഗോഡ് എസ്പി സാബു അറിയിച്ചു.

ഭക്ഷ്യ വസ്തുകള്‍ ഓണ്‍ലൈന്‍ ആയി ഓര്‍ഡര്‍ നല്‍കുന്നതിന് സംവിധാനം കൊണ്ടുവരും. ഇതിനെപ്പറ്റി ആലോചിച്ചുകൊണ്ടിരിക്കുകയാണ്. അതേസമയം കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക്ക് ഡൗണ്‍ നിയന്ത്രണം പ്രവാസികള്‍ ലംഘിച്ചാല്‍ പാസ്‌പോര്‍ട്ട് പിടിച്ചുവെക്കുമെന്നും എസ്പി മുന്നറിയിപ്പ് നല്‍കി.  

നിയന്ത്രണങ്ങള്‍ ലംഘിച്ച കാസര്‍കോട്ടെ രണ്ട് കൊവിഡ് ബാധിതര്‍ക്കെതിരെ കടുത്ത നടപടിയെടുക്കാന്‍ ജില്ലാ കളക്ടര്‍ കഴിഞ്ഞ ദിവസം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇവരുടെ പാസ്‌പോര്‍ട്ട് കണ്ടുകെട്ടാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. രോഗം മറച്ചുവെച്ച് പൊതുഇടങ്ങളിലേക്ക് എത്തുകയും ആളുകളുമായി ഇടപഴകുകയും ചെയ്ത രണ്ട് പ്രവാസികള്‍ക്കെതിരെയാണ് നടപടി. ഇവര്‍ ഭാവിയില്‍ വിദേശത്തേക്ക് പോകുന്നതടക്കം തടയാനും നിര്‍ദ്ദേശമുണ്ട്.

comment

LATEST NEWS


കൊറോണയെ ചെറുക്കാന്‍ സാമൂഹിക അകലം പാലിക്കാന്‍ ആവശ്യപ്പെട്ടു; നടന്‍ റിയാസ് ഖാനെ വളഞ്ഞിട്ട് മര്‍ദ്ദിച്ച് അക്രമികള്‍; മൂന്നു പേര്‍ അറസ്റ്റില്‍


കൊറോണയില്‍ കാസര്‍ഗോഡിന് കൈത്താങ്ങായി സുരേഷ് ഗോപി; മൂന്ന് വെന്റിലേറ്ററുകളും 29.25 ലക്ഷം രൂപയും; അച്ഛന്റെ മകനായി ജനിച്ചതില്‍ അഭിമാനമെന്ന് ഗോകുല്‍


നിസാമുദ്ദീന്‍ തബ്‌ലീഗില്‍ പങ്കെടുത്ത് മുങ്ങിയ 11 ബംഗ്ലാദേശികള്‍ തമിഴ്‌നാട്ടില്‍ പിടിയില്‍; കോവിഡ് പരിശോധനയ്ക്ക് വിധേയമായിട്ടില്ല


ക്ഷേത്രങ്ങളില്‍ അന്തിത്തിരി കത്തിക്കാന്‍ കാശില്ല; കീശ കാലിയെങ്കിലും പൊങ്ങച്ചത്തിന് കുറവില്ലാതെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്


ടി. വി ബാബു താഴേക്കിടയിലുള്ളവര്‍ക്കിടയില്‍ സ്തുത്യര്‍ഹമായ പ്രവര്‍ത്തനം കാഴ്ചവെച്ചു : നരേന്ദ്രമോദി


പഞ്ചാബിനും ഗോവയ്ക്കും പിന്നാലെ ഒഡീഷയും; ലോക്ഡൗണ്‍ ഈമാസം 30 വരെ നീട്ടിക്കൊണ്ട് മുഖ്യമന്ത്രി നവീന്‍ പട്‌നായിക് ഉത്തരവിറക്കി


'കോവിഡിനെതിരെ മനുഷ്യരാശിയുടെ പോരാട്ടങ്ങള്‍ക്കായി സാധ്യമായതെല്ലാം ഇന്ത്യ ചെയ്യും'; ട്രംപിന്റെ നന്ദിക്ക് മറുപടി നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോദി


കോവിഡ് -19 രോഗപ്രതിരോധത്തിനും ചികിത്സയിലും ആയുര്‍വേദവും

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.