login
73 വര്‍ഷത്തിനിടെ ആദ്യമായി താംത ഗ്രാമത്തില്‍ വൈദ്യുതി; കശ്മീര്‍ മലമുകളിലെ ഗ്രാമങ്ങളിലേക്കും വൈദ്യുതിയെത്തിച്ച് മോദി സര്‍ക്കാര്‍; എതിരേറ്റ് ജനങ്ങള്‍

ജമ്മു കശ്മീര്‍ ഗവര്‍ണര്‍ മനോജ് സിന്‍ഹയുടെ പ്രത്യേക നിര്‍ദേശപ്രകാരമാണ് താംത ഗ്രാമം വൈദ്യുതിവല്‍ക്കരിച്ചത്. ഇന്ത്യയുടെ മറ്റ് സംസ്ഥാനങ്ങളില്‍നിന്നും വിഭിന്നമായി വികസനത്തില്‍ ഏറെ പിന്നിലായിരുന്നു ജമ്മു കശ്മീര്‍. 370ാം വകുപ്പ് റദ്ദാക്കി സംസ്ഥാനം പുനര്‍ക്രമീകരിച്ച് കേന്ദ്ര ഭരണ പ്രദേശങ്ങളായശേഷം ഒറ്റപ്പെട്ട സ്ഥലങ്ങളിലേക്കുപോലും അടിസ്ഥാന സൗകര്യങ്ങള്‍ അതിവേഗം എത്തിക്കൊണ്ടിരിക്കുകയാണ്

ശ്രീനഗര്‍: മലമുകളില്‍ ഒറ്റപ്പെട്ടു കഴിഞ്ഞിരുന്ന കശ്മീരിലെ താംത ഗ്രാമത്തിലും ഒടുവില്‍  വൈദ്യുതി എത്തി. സ്വതന്ത്ര ഇന്ത്യ 73 വര്‍ഷങ്ങള്‍ പിന്നിട്ട ശേഷമാണ് കശ്മീരിലെ താംത ഗ്രാമത്തില്‍ ആദ്യമായി വൈദ്യുതി എത്തുന്നത്. ജമ്മു ഡിവിഷനിലെ ദോട ജില്ലയിലാണ് ഈ ഉള്‍നാടന്‍ ഗ്രാമം സ്ഥിതിചെയ്യുന്നത്.  

ജമ്മു കശ്മീര്‍ ഗവര്‍ണര്‍ മനോജ് സിന്‍ഹയുടെ പ്രത്യേക  നിര്‍ദേശപ്രകാരമാണ് താംത ഗ്രാമം വൈദ്യുതിവല്‍ക്കരിച്ചത്. ഇന്ത്യയുടെ മറ്റ് സംസ്ഥാനങ്ങളില്‍നിന്നും വിഭിന്നമായി വികസനത്തില്‍ ഏറെ പിന്നിലായിരുന്നു ജമ്മു കശ്മീര്‍. 370ാം വകുപ്പ് റദ്ദാക്കി സംസ്ഥാനം പുനര്‍ക്രമീകരിച്ച് കേന്ദ്ര ഭരണ പ്രദേശങ്ങളായശേഷം ഒറ്റപ്പെട്ട സ്ഥലങ്ങളിലേക്കുപോലും അടിസ്ഥാന സൗകര്യങ്ങള്‍ അതിവേഗം എത്തിക്കൊണ്ടിരിക്കുകയാണ്. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഗവര്‍ണര്‍ സംഘടിപ്പിച്ച പരിപാടിക്കിടെ താംത ഗ്രാമവാസികള്‍ ഉന്നയിച്ച ആവശ്യപ്രകാരമാണ് ഗ്രാമത്തിലേക്ക് വൈദ്യുതി എത്തിക്കാനുള്ള സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചത്.

പരിപാടിക്കിടെ ദോട ജില്ലാ ഭരണകൂടത്തോട് ഒരു മാസത്തിനുള്ളില്‍ ഗ്രാമത്തില്‍ വൈദ്യുതി എത്തിക്കാന്‍ ഗവര്‍ണര്‍ ഉത്തരവിടുകയായിരുന്നു. ഇതോടെ ദോട ജില്ലാ ഭരണകൂടം 10 ദിവസത്തെ റെക്കോര്‍ഡ് വേഗത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കി മലമുകളില്‍ ഒറ്റപ്പെട്ടു കഴിഞ്ഞിരുന്ന ഗ്രാമത്തിലേക്ക് വൈദ്യുതി എത്തിച്ചു. കടുത്ത മഞ്ഞുവീഴ്ചയേയും പ്രതികൂല കാലാവസ്ഥകളേയും അതിജീവിച്ചാണ് വൈദ്യുതി വിതരണ സംവിധാനങ്ങള്‍ പൂര്‍ത്തിയാക്കിയത്.  

രണ്ട് മുതല്‍ മൂന്ന് അടി വരെ കനത്തിലുള്ള മഞ്ഞു പാളികളില്‍ നിന്നുകൊണ്ടായിരുന്നു വൈദ്യുത പോസ്റ്റുകള്‍ സ്ഥാപിച്ചത്. ജമ്മു പവര്‍ ഡവലപ്‌മെന്റ് കോര്‍പറേഷന്‍ ലിമിറ്റഡ് (ജെപിഡിസിഎല്‍) ഷല്‍ക്ക റിയല്‍ എസ്റ്റേറ്റ് കമ്പനി എന്നിവരുമായി സഹകരിച്ചതാണ് ഗ്രാമത്തിലേക്ക് വൈദ്യുതി എത്തിച്ചത്. ജില്ലാ വികസന സമിതി കമ്മീഷണര്‍ താംത ഗ്രാമത്തില്‍ എത്തി എല്‍ഇഡി ബള്‍ബുകള്‍ തെളിയിച്ചതാണ് ഗ്രാമത്തില്‍ വൈദ്യുതി എത്തി എന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഗ്രാമവാസികള്‍ വൈദ്യുത വിളക്കുകളെ ഹര്‍ഷാരവത്തോടെയാണ് വരവേറ്റത്.

  comment

  LATEST NEWS


  ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; എന്‍സിപി നേതാവ് അറസ്റ്റില്‍


  ശാഖാ ഗടനായക് നന്ദുവിന്റെ കൊലപാതകം : അഞ്ച് പേര്‍ കൂടി അറസ്റ്റില്‍, പ്രതികളെ സബ് ജയിലിലേക്ക് മാറ്റി


  ശമ്പളമില്ല, സ്പിന്നിംഗ് മില്ലില്‍ ഓഫീസറെ തടഞ്ഞ് തൊഴിലാളികള്‍


  പ്രായമായവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വോട്ടിംഗ് അവബോധം നല്‍കും


  സ്ത്രീസമൂഹം വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ തയ്യാറാകണം: ബിഎംഎസ്


  കൊട്ടാരക്കര ഉന്നമിട്ട് ആര്‍. ചന്ദ്രശേഖരന്‍, പ്രചാരണം ആരംഭിച്ച് സൈബർ ടീം


  അമിത് ഷാ മുസ്ലിങ്ങളോട് എന്തുചെയ്തു?; മകളെ കെട്ടിച്ചു കൊടുത്തിട്ടുണ്ടാകില്ല; പിണറായിക്ക് മറുപടിയുമായി കെ. സുരേന്ദ്രന്‍


  വാടിക്കൽ രാമകൃഷ്ണൻ എന്ന് പേര് ഓർമ്മയുണ്ടോ? ചോരപുരണ്ട ആ കൈകൾ അമിത്ഷായ്ക്ക് നേരെ ചൂണ്ടേണ്ട, മുഖ്യമന്ത്രിക്ക് മറുപടിയുമായി വി.മുരളീധരൻ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.