login
gopi/' class='tag_highlight_color_detail'>സുരേഷ് ഗോപി നായകനാകുന്ന സിനിമയുടെ ഷൂട്ടിങ്ങും തുടങ്ങുന്നു; കാവലിന്റെ രണ്ടാം ഘട്ട ചിത്രീകരണം അടുത്ത ആഴ്ച മുതല്‍; മാസാകാന്‍ തമ്പാന്‍

ഗുഡ് വില്‍ എന്റെര്‍ടെയിന്‍മെന്റ്സിനു വേണ്ടി ജോബി ജോര്‍ജാണ് സിനിമ നിര്‍മിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് തീരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് ലോക്ഡൗണ്‍ എത്തിയത്. എറണാകുളത്തും കട്ടപ്പനയിലുമായാണ് ഇതിന്റെ ഷൂട്ടിങ് നടന്നിട്ടുള്ളത്. തമ്പാന്‍ എന്നാണ് സിനിമയില്‍ സുരേഷ് ഗോപിയുടെ കാഥാപാത്രത്തിന്റെ പേര്.

സുരേഷ് ഗോപി നായക വേഷത്തില്‍ എത്തുന്ന 'കാവല്‍' സിനിമയുടെ രണ്ടാം ഘട്ട ചിത്രീകരണം അടുത്ത ആഴ്ച തുടങ്ങും. പാലക്കാടും വണ്ടിപ്പെരിയാറിലുമായാണ് രണ്ടാംഘട്ട ചിത്രീകരണം നടക്കുക. നേരത്തെ ആദ്യഘട്ട ചിത്രീകരണം കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്നു. ഒക്ടടോബര്‍ ഏഴുമുതലാണ് രണ്ടാംഘട്ട ഷെഡ്യൂളുകള്‍ തയാറാക്കിയിരിക്കുന്നത്.  

മമ്മൂട്ടിയുടെ 'കസബ'യ്ക്ക് ശേഷം നിഥിന്‍ രഞ്ജി പണിക്കര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന സിനിമയാണ് 'കാവല്‍'.  gopi/' class='tag_highlight_color_detail'>സുരേഷ് ഗോപിയുടെ പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്കായി കാവലിന്റെ ടീസര്‍ പുറത്തിവിട്ടിരുന്നു.  

ഗുഡ് വില്‍ എന്റെര്‍ടെയിന്‍മെന്റ്സിനു വേണ്ടി ജോബി ജോര്‍ജാണ് സിനിമ നിര്‍മിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് തീരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് ലോക്ഡൗണ്‍ എത്തിയത്. എറണാകുളത്തും കട്ടപ്പനയിലുമായാണ് ഇതിന്റെ ഷൂട്ടിങ് നടന്നിട്ടുള്ളത്. തമ്പാന്‍ എന്നാണ് സിനിമയില്‍ സുരേഷ് ഗോപിയുടെ കാഥാപാത്രത്തിന്റെ പേര്.  

1965ല്‍ പുറത്തിറങ്ങിയ ഓടയില്‍ നിന്ന് എന്ന സിനിമയിലൂടെ ബാലതാരമായാണ് സുരേഷ് ഗോപി അഭിനയരംഗത്തെത്തുന്നത്. മികച്ച നടനുള്ള ദേശീയ സംസ്ഥാന അവാര്‍ഡുകള്‍ അടക്കം നിരവധി പുരസ്‌കാരങ്ങള്‍ താരത്തിനെ തേടിയെത്തിയിട്ടുണ്ട്. ചെറിയ ഇടവേളയ്ക്കു ശേഷം ഇക്കൊല്ലം വരനെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെയാണ് സുരേഷ്ഗോപി വെള്ളിത്തിരയിലേക്ക് തിരിച്ചെത്തിയത്.

comment

LATEST NEWS


പല്ലുപോകുമെന്ന് ഓര്‍ക്കണം കല്ലുകടിക്കും മുമ്പ്


ഒരേ തൂവല്‍ പക്ഷികള്‍ ഒന്നിച്ചു പറക്കുന്നു


ടോട്ടനത്തിനും ആഴ്‌സണലിനും വിജയത്തുടക്കം


'നന്ദി ബ്രസീല്‍'; കാല്‍പ്പന്തുകളിയുടെ മാന്ത്രികന്‍ 80-ാം ജന്മദിനം ആഘോഷിച്ചു


അറിവ് ആയുധമാക്കിയ പോരാളി


ഹെല്‍മെറ്റില്ലെങ്കില്‍ ഇനി പിഴ മാത്രമല്ല; ലൈസന്‍സിനെയും ബാധിക്കുമെന്ന് മോട്ടോര്‍ വാഹനവകുപ്പ്; 'സൈക്കോ ഷമ്മി'യായി സോഷ്യല്‍ മീഡിയയില്‍ ബോധവല്‍ക്കരണം


'കുമ്മനംജി നേരുള്ള വ്യക്തി; രാഷ്ട്രീയപ്രതികാരം അദേഹത്തെപ്പോലെയുളള എളിയ മനുഷ്യരില്‍ പ്രയോഗിക്കരുത്'; പ്രതികരിച്ച് സംവിധായകന്‍ മേജര്‍ രവി


പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മറ്റ് ഇനി നിര്‍ബന്ധം; പിഴയ്ക്ക് പുറമേ ലൈസന്‍സ് റദ്ദാക്കും; ഉത്തരവ് നവംബര്‍ ഒന്നിന് പ്രാബല്യത്തില്‍ വരും

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.