login
റിസര്‍വ് ബാങ്കിനെ വെല്ലുവിളിച്ച് കേരള ബാങ്ക്; മോറട്ടോറിയം ബാധകമല്ലെന്ന് ഉപഭോക്താക്കളെ അറിയിച്ചു; മുടങ്ങിയ വായ്പാ തവണകള്‍ അടയ്ക്കാന്‍ നിര്‍ദേശം

അടവുകള്‍ വീഴ്ച വന്നവര്‍ വരുംമാസങ്ങളില്‍ വീഴ്ചവന്ന തുകയും പലിശയും നിലവിലെ മാസത്തവണയ്‌ക്കൊപ്പം അടയ്ക്കണമെന്നാണ് കേരള ബാങ്കിന്റെ ബ്രാഞ്ചുകളില്‍ നിന്നു ഭവന-വ്യക്തിഗത വായ്പയെടുത്ത ഉപഭോക്താക്കളെ അറിയിച്ചത്.

കണ്ണൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള ധനകാര്യ സ്ഥാപനമായ കെഎസ്എഫ്ഇക്ക് പിന്നാലെ മോറട്ടോറിയം ബാധകമല്ലെന്ന് കേരള ബാങ്കും.  മുടങ്ങിയ തവണകള്‍ ഗഡുക്കളായി അടയ്ക്കണമെന്ന് വായ്പയെടുത്തവര്‍ക്ക് നിര്‍ദേശം. അടവുകള്‍ വീഴ്ച വന്നവര്‍ വരുംമാസങ്ങളില്‍ വീഴ്ചവന്ന തുകയും പലിശയും നിലവിലെ മാസത്തവണയ്‌ക്കൊപ്പം അടയ്ക്കണമെന്നാണ് കേരള ബാങ്കിന്റെ ബ്രാഞ്ചുകളില്‍ നിന്നു ഭവന-വ്യക്തിഗത വായ്പയെടുത്ത ഉപഭോക്താക്കളെ അറിയിച്ചത്.  

ലോക്ഡൗണ്‍ കണക്കിലെടുത്ത് രാജ്യത്തെ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് ജനങ്ങളെടുത്ത വായ്പകള്‍ക്ക് റിസര്‍വ് ബാങ്ക് ഏര്‍പ്പെടുത്തിയ മോറട്ടോറിയം  ബാധകമല്ലെന്നും മൂന്ന് മാസത്തെ തവണ ഒന്നിച്ചടയ്ക്കണമെന്നും കെഎസ്എഫ്ഇ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഇതുസംബന്ധിച്ച് വാര്‍ത്തകള്‍ പുറത്തു വരികയും പരാതികള്‍ വ്യാപകമാവുകയും ചെയ്തതോടെ ഉപഭോക്താക്കളില്‍ നിന്ന് മോറട്ടോറിയം സംബന്ധിച്ച് ഫോറം പൂരിപ്പിച്ച് നല്‍കാന്‍ നിര്‍ദേശം നല്‍കുകയും ആവശ്യമുള്ളവര്‍ക്ക് ആഗസ്ത് വരെ വായ്പ തിരിച്ചടയ്‌ക്കേണ്ടതില്ലെന്നറിയിക്കുകയും ചെയ്യുകയായിരുന്നു.  

ലോക്ഡൗണ്‍ കഴിയുന്നതുവരെ വായ്പാ അടവുകള്‍ ഈടാക്കാന്‍ പാടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിപ്പിച്ചിരുന്നു. വീഴ്ച വരുത്താത്ത വായ്പകള്‍ക്ക് ആറ് മാസം വരെ മോറട്ടോറിയവും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍,  സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ ജില്ലാ ബാങ്കുകളെ ലയിപ്പിച്ച് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് മാത്രം പ്രവര്‍ത്തനം ആരംഭിച്ച കേരള ബാങ്ക് അധികൃതര്‍ മുടങ്ങിയ തവണ ഇപ്പോള്‍തന്നെ മാസത്തവണയോടൊപ്പം കൂട്ടിയടയ്ക്കണമെന്ന് ആവശ്യപ്പെടുകയാണ്.

comment

LATEST NEWS


കെഎസ്ആര്‍ടിസി ആര്യനാട് ഡിപ്പോയിലെ സ്റ്റേഷന്‍ മാസ്റ്റർക്ക് കൊറോണ, ഡിപ്പോ അടച്ചിട്ടു, ജീവനക്കാരോട് ആരോഗ്യവകുപ്പുമായി ബന്ധപ്പെടാൻ നിർദേശം


സ്വപ്ന ഉന്നതരുടെ പ്രിയങ്കരി


സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനു ബന്ധം; മുഖ്യ ആസൂത്രക സ്വപ്‌ന സുരേഷിന് ഐടി വകുപ്പില്‍ ജോലി നല്‍കിയത് നിയമങ്ങള്‍ ലംഘിച്ച്


പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയതോടെ ആറ് മാസത്തെ അവധിക്ക് അപേക്ഷിച്ച് ശിവശങ്കര്‍; കസ്റ്റംസ് ചോദ്യം ചെയ്യുമെന്ന് സൂചന


ഓരോ മാസവും കടത്തുന്നത് കോടികളുടെ സ്വര്‍ണം; ഒരു തവണ കുറഞ്ഞത് 40 കിലോ; കാര്‍ഗോ വഴി മാത്രം പ്രതിമാസം പത്തില്‍ കുറയാതെ കടത്ത്


തൃശൂര്‍ റൗണ്ടിലേക്കുള്ള സ്വകാര്യ ബസുകളുടെ പ്രവേശനത്തില്‍ അവ്യക്തത: ദുരിതം പേറി യാത്രക്കാര്‍


കുടിപ്പക: തൃശൂരില്‍ വീണ്ടും ഗുണ്ടകളുടെ ചേരിപ്പോര്, കഞ്ചാവ്-ക്വട്ടേഷന്‍ മാഫിയാ സംഘം സജീവമാകുന്നു


ധൈര്യമായി യാത്ര ചെയ്യാം, ഈ വണ്ടിയില്‍ കൊറോണ കേറില്ല...!

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.