login
സംസ്ഥാന ബജറ്റ്; കുറ്റം മുഴുവന്‍ കേന്ദ്രത്തിന്

കൊവിഡ് മഹാമാരി കേരളത്തെ എന്നല്ല ലോകത്താകമാനം പിടിച്ചുലച്ചു. ആളോഹരി വരുമാനം കുത്തനെ ഇടിഞ്ഞു. ഈ ഘട്ടത്തില്‍ കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ഘട്ടം ഘട്ടമായി പ്രഖ്യാപിച്ച ഉത്തേജന പാക്കേജുകളായിരുന്നു രാജ്യത്തെ തകര്‍ച്ചയിലേക്ക് നയിക്കാതിരുന്നത്. കേരളത്തിനും ഇത് ഏറെ ഗുണകരമായി.

തിരുവനന്തപുരം: ആവശ്യപ്പെട്ടതെല്ലാം നല്‍കിയിട്ടും തോമസ് ഐസക്കിന്റ ബജറ്റില്‍ കുറ്റം മുഴുവന്‍ കേന്ദ്ര സര്‍ക്കാരിന്. കൊവിഡ് മഹാമാരിയുടെ കാലത്ത് കേന്ദ്ര സര്‍ക്കാര്‍ കൈ അയയ്ച്ച് സഹായിച്ചില്ലെങ്കില്‍ കേരള ജനത പട്ടിണി കിടക്കേണ്ടി വരുമായിരുന്നു. അരി വാങ്ങാന്‍ പോലും പണമില്ലാതെ ഖജനാവ് കാലിയായിരുന്ന സമയത്ത് ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടെയുള്ളവ നല്‍കി സഹായിക്കുകയായിരുന്നു കേന്ദ്രസര്‍ക്കാര്‍.

കൊവിഡ് മഹാമാരി കേരളത്തെ എന്നല്ല ലോകത്താകമാനം പിടിച്ചുലച്ചു. ആളോഹരി വരുമാനം കുത്തനെ ഇടിഞ്ഞു. ഈ ഘട്ടത്തില്‍ കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ഘട്ടം ഘട്ടമായി പ്രഖ്യാപിച്ച ഉത്തേജന പാക്കേജുകളായിരുന്നു രാജ്യത്തെ തകര്‍ച്ചയിലേക്ക് നയിക്കാതിരുന്നത്. കേരളത്തിനും ഇത് ഏറെ ഗുണകരമായി.

കൊവിഡിലൂടെ ധന പ്രതിസന്ധിയിലായ കേരളത്തിന്  റവന്യു കമ്മി പരിഹരിക്കാന്‍  15,323 കോടി രൂപ നല്‍കണമെന്നാണ് ധന കമ്മീഷന്‍ ശുപാര്‍ശ ചെയ്തത്. ആദ്യ ഗഡുവെന്ന നിലയില്‍  1277 കോടി രൂപ കേന്ദ്രം നല്‍കുകയും ചെയ്തു. ഇതിന് പുറമെ ദുരന്ത നിവാരണ നിധിയിലേക്ക് 157 കോടി രൂപയും കേരളത്തിന് നല്‍കി. ബജറ്റില്‍ തോമസ് ഐസക് കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനം നടത്തുമ്പോള്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ സര്‍ക്കാരിനെതിരെ സമരം നടത്താത്തത് കേന്ദ്രം ആവോളം സഹായിച്ചതു കൊണ്ടാണ്. 2373 കോടി രൂപ കൂടി വായ്പ എടുക്കാന്‍ അനുമതി നല്‍കി സംസ്ഥാനത്തെ സഹായിച്ചു. ഈ തുകയില്‍ നിന്നാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനായത്.

കൊവിഡ് മൂലം വരുമാനം കുത്തനെ കുറഞ്ഞ കേന്ദ്ര സര്‍ക്കാര്‍ ജിഎസ്ടി കുടിശ്ശിക നല്‍കുന്നതിലും കേരളത്തെ സഹായിച്ചു. മൂന്ന് ഗഡുക്കളായി 1600 കോടി രൂപയാണ് നല്‍കിയത്. ബാക്കി കുടിശ്ശിക തുക ഉടനെ നല്‍കുമെന്നും കേന്ദ്രം അറിയിച്ചിട്ടുണ്ട്. കൂടാതെ ലോക ബാങ്കില്‍ നിന്നും വായ്പ എടുക്കുന്നതിനും കേന്ദ്രം അനുമതിയും നല്‍കി

കര്‍ഷക ബില്ലിനെയും ബജറ്റ് കുറ്റപ്പെടുത്തുന്നു. കൊവിഡ് സമയത്ത് പട്ടിണികിടന്ന കര്‍ഷകര്‍ക്ക് ആശ്വാസമേകാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിച്ചിരുന്നില്ല.  പ്രധാനമന്ത്രി കിസാന്‍ യോജനയിലൂടെ 6000 രൂപ കര്‍ഷകര്‍ക്ക് നല്‍കി കേന്ദ്രസര്‍ക്കാര്‍ സഹായിക്കുകയായിരുന്നു. ആരോഗ്യമേഖലക്ക് എന്ത് സഹായം നല്‍കി എന്നാണ് ഐസക്കിന്റെ അടുത്ത ചോദ്യം. കൊവിഡിനെ പ്രതിരോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ചോദിച്ചതെല്ലാം നല്‍കി. ഇപ്പോള്‍ കോടിക്കണക്കിന് രൂപയുടെ വാക്‌സിനും സൗജന്യമായി നല്‍കി സര്‍ക്കാരിനെ സഹായിച്ചു.    

സിഎജിക്കും പഴി നല്‍കുന്നുണ്ട് സംസ്ഥാന ബജറ്റ്. പാലാരിവട്ടം പാലത്തിന്റെ പ്രശ്‌നവും, സ്വപ്‌ന സുരേഷിന് സ്‌പെയ്‌സ് പാര്‍ക്കില്‍ ജോലി ലഭിച്ച വിഷയത്തിലും കോണ്‍ഗ്രസും സിപിഎമ്മും പറഞ്ഞത് ഉദ്യോഗസ്ഥരുടെ തെറ്റിന് മന്ത്രിമാര്‍ എന്തു പിഴച്ചു എന്നാണ്. സര്‍ക്കാരിനെ വെട്ടിലാക്കാന്‍ പല ഗൂഢതന്ത്രങ്ങളും ജീവനക്കാര്‍ നടത്തിയേക്കും. സിഎജി എന്ന സ്ഥാപനം ഉള്ളതിനാലാണ് മന്ത്രിമാരെ കൂടുതല്‍ കുഴപ്പത്തില്‍ കൊണ്ട് ചാടിക്കാത്തത്.

ഐടി മേഖലയിലെ വന്‍ കുതിപ്പാണ് തോമസ് ഐസക്കിന്റെ ബജറ്റില്‍. കൊവിഡ് സമയത്ത് അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ ഐടി മേഖല തകര്‍ന്നപ്പോള്‍ ഭാരതത്തിലെ ഐടി മേഖലയില്‍ യാതൊരു പോറല്‍ പോലും പറ്റിയില്ല. പുതിയ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നിരവധി ഇളവുകള്‍ നല്‍കി കേന്ദ്ര ധനമന്ത്രാലയം പ്രോത്സാഹിപ്പിച്ചു. അതിനാലാണ് സംസ്ഥാനത്തെ ഐടി മേഖലയ്ക്ക് പുതിയ പദ്ധതികള്‍ ഐസക്കിന് പ്രഖ്യാപിക്കാനായത്. കേന്ദ്രത്തെ കുറ്റപ്പെടുത്തിയാലെ ബജറ്റ് പൂര്‍ണ്ണമാകൂ എന്നതിനാലാണ് തോമസ് ഐസക് ബജറ്റ് പുസ്തകത്തിലെ നാലു പേജ് കേന്ദ്രത്തെ കുറ്റപ്പെടുത്താന്‍ മാറ്റി വച്ചത്.

  comment

  LATEST NEWS


  സത്യന്‍ അന്തിക്കാട് എഴുതി; ഇ ശ്രീധരന്‍ 'നന്മകളുടെ സൂര്യന്‍', ആത്മാര്‍ഥതയുടെയും സ്‌നേഹത്തിന്റെയും പ്രഭാവലയം


  ഗ്രാമീണ ഭാരതത്തില്‍ 'ഉജ്ജ്വല' യുടെ വെളിച്ചം


  കിഫ്ബി ഐസക്കിന് കുരുക്ക് മുറുകുന്നു


  ഭാരതപ്പുഴയെ കൊല്ലരുതേ


  ട്രംപിനേക്കാള്‍ തീവ്രനിലപാടുമായി ബൈഡന്‍; റഷ്യന്‍ ഉദ്യോഗസ്ഥര്‍ക്കും സ്ഥാപനങ്ങള്‍ക്കും ഉപരോധം ഏര്‍പ്പെടുത്തി അമേരിക്ക; 'അലക്സി'യില്‍ നയതന്ത്രയുദ്ധം


  രമേശ് ചെന്നിത്തല ഹിന്ദുവിരുദ്ധന്‍; പ്രതിപക്ഷ നേതാവ് പാലു കൊടുത്ത കൈക്ക് തന്നെ ലീഗും ജമാഅത്തെ ഇസ്ലാമിയും കടിച്ചു; ആഞ്ഞടിച്ച് കെ. സുരേന്ദ്രന്‍


  ഭരണഘടനാ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ നടപടിയുണ്ടാകും; കിഫ്ബിക്കെതിരായ ഇഡിയുടെ നടപടി നിയമാനുസൃതമെന്ന് കേന്ദ്രമന്ത്രി


  രണ്ടു രൂപ മുഖലവിലയുള്ള ഓഹരി; ഈസി ട്രിപ്പ് പ്ലാനേഴ്സ് ഐപിഒ മാര്‍ച്ച് എട്ടിന് ആരംഭിക്കും

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.