6339 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 499 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 5283 പേര്‍ക്ക് രോഗമുക്തി. 407 ഹോട്ട് സ്പോട്ടുകള്‍. സംസ്ഥാനത്ത് ആകെ മരണം 3587 ആയി.
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6960 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 73 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 6339 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 499 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 5283 പേര്‍ക്ക് രോഗമുക്തി. 407 ഹോട്ട് സ്പോട്ടുകള്‍. സംസ്ഥാനത്ത് ആകെ മരണം 3587 ആയി.
പോസിറ്റിവായവരുടെ ജില്ല തിരിച്ചുള്ള പട്ടിക:
എറണാകുളം 1083
കോഴിക്കോട് 814
കോട്ടയം 702
കൊല്ലം 684
പത്തനംതിട്ട 557
മലപ്പുറം 535
തിരുവനന്തപുരം 522
ആലപ്പുഴ 474
തൃശൂര്‍ 401
കണ്ണൂര്‍ 321
വയനാട് 290
ഇടുക്കി 256
പാലക്കാട് 234
കാസര്‍ഗോഡ് 87
യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്19 സ്ഥിരീകരിച്ചത്. ഇതോടെ അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 69 പേര്‍ക്കാണ് ഇതുവരെ കോവിഡ്19 സ്ഥിരീകരിച്ചത്. ഇവരില്‍ 45 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 61,066 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.40 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്., ആര്.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 92,10,023 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 23 മരണങ്ങളാണ് കോവിഡ്19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3587 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള് എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
6339 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. എറണാകുളം 992, കോഴിക്കോട് 791, കോട്ടയം 676, കൊല്ലം 673, പത്തനംതിട്ട 509, മലപ്പുറം 515, തിരുവനന്തപുരം 345, ആലപ്പുഴ 465, തൃശൂര്‍ 388, കണ്ണൂര്‍ 245, വയനാട് 276, ഇടുക്കി 245, പാലക്കാട് 136, കാസര്‍ഗോഡ് 83 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
49 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 16, തിരുവനന്തപുരം, തൃശൂര്‍, വയനാട് 6 വീതം, എറണാകുളം 5, കൊല്ലം, പത്തനംതിട്ട 3 വീതം, പാലക്കാട് 2, ഇടുക്കി, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5283 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 428, കൊല്ലം 195, പത്തനംതിട്ട 328, ആലപ്പുഴ 390, കോട്ടയം 403, ഇടുക്കി 328, എറണാകുളം 1038, തൃശൂര്‍ 412, പാലക്കാട് 178, മലപ്പുറം 575, കോഴിക്കോട് 534, വയനാട് 142, കണ്ണൂര്‍ 226, കാസര്‍ഗോഡ് 106 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 72,048 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 8,08,377 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,11,824 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,99,889 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 11,935 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1282 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇന്ന് 3 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. പത്തനംതിട്ട ജില്ലയിലെ താന്നിത്തോട് (കണ്ടൈന്‍മെന്റ് വാര്‍ഡ് 9), പാലക്കാട് ജില്ലയിലെ അമ്പലപ്പാറ (10, 18), വയനാട് ജില്ലയിലെ മുള്ളന്‍കൊല്ലി (സബ് വാര്‍ഡ് 9, 10) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍. 3 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ നിലവില്‍ ആകെ 407 ഹോട്ട് സ്പോട്ടുകളാണുള്ളത്.
സത്യന് അന്തിക്കാട് എഴുതി; ഇ ശ്രീധരന് 'നന്മകളുടെ സൂര്യന്', ആത്മാര്‍ഥതയുടെയും സ്നേഹത്തിന്റെയും പ്രഭാവലയം
ഗ്രാമീണ ഭാരതത്തില്‍ 'ഉജ്ജ്വല' യുടെ വെളിച്ചം
കിഫ്ബി ഐസക്കിന് കുരുക്ക് മുറുകുന്നു
ഭാരതപ്പുഴയെ കൊല്ലരുതേ
ട്രംപിനേക്കാള്‍ തീവ്രനിലപാടുമായി ബൈഡന്; റഷ്യന്‍ ഉദ്യോഗസ്ഥര്‍ക്കും സ്ഥാപനങ്ങള്‍ക്കും ഉപരോധം ഏര്‍പ്പെടുത്തി അമേരിക്ക; 'അലക്സി'യില്‍ നയതന്ത്രയുദ്ധം
രമേശ് ചെന്നിത്തല ഹിന്ദുവിരുദ്ധന്‍; പ്രതിപക്ഷ നേതാവ് പാലു കൊടുത്ത കൈക്ക് തന്നെ ലീഗും ജമാഅത്തെ ഇസ്ലാമിയും കടിച്ചു; ആഞ്ഞടിച്ച് കെ. സുരേന്ദ്രന്
ഭരണഘടനാ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ നടപടിയുണ്ടാകും; കിഫ്ബിക്കെതിരായ ഇഡിയുടെ നടപടി നിയമാനുസൃതമെന്ന് കേന്ദ്രമന്ത്രി
രണ്ടു രൂപ മുഖലവിലയുള്ള ഓഹരി; ഈസി ട്രിപ്പ് പ്ലാനേഴ്സ് ഐപിഒ മാര്‍ച്ച് എട്ടിന് ആരംഭിക്കും
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നു; പ്രവര്‍ത്തകരെ യുപിയില്‍ അറസ്റ്റ് ചെയ്യുന്നു; കേരളത്തില്‍ യോഗിയെ തടയുമെന്ന് വെല്ലുവിളിച്ച് പോപ്പുലര്‍ഫ്രണ്ട്
'ശബരിമലയില്‍ നീട്ടിത്തുപ്പണം'; അയ്യപ്പ ഭക്തരെ അപമാനിച്ച ദേശാഭിമാനി ജീവനക്കാരിക്കും കേരള സാഹിത്യ അക്കാദമി അവാര്‍ഡ്; ഹൈന്ദവരെ വെല്ലുവിളിച്ച് പിണറായി
ആര്.വി ബാബുവിന്റെ അറസ്റ്റ് മതനിയമങ്ങള്‍ പിന്തുടരുന്ന രാജ്യങ്ങളിലേതിന് സമാനം; വലിയ വില നല്‍കേണ്ടിവരുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്
അക്ഷയ ടെസ്റ്റില്‍ ഹിന്ദുമതവിദ്വേഷം, ക്രിസ്തുവിന്റെ കാലം തുടങ്ങിയതിന് ശേഷം പ്രസക്തി നഷ്ടപ്പെട്ടത് ഏത് ദൈവത്തിന്?
ക്രിസ്തുവിന്റെ കാലം തുടങ്ങിയ ശേഷം പ്രസക്തി നഷ്ടമായ ദൈവം ആര് ? ഹിന്ദുക്കളെ ആക്ഷേപിച്ച ചോദ്യത്തിന് ഖേദം പ്രകടിപ്പിച്ച് കെല്‍ട്രോണ്‍
ആലപ്പുഴയില്‍ മതതീവ്രവാദികള്‍ പിടിമുറുക്കുന്നു; ഒത്താശ ചെയ്ത ഭരണകൂടം; ചേര്‍ത്തല, അമ്പലപ്പുഴ താലൂക്കുകളില്‍ നിരോധനാജ്ഞ