×
login
സിപിഎം പരിഭ്രാന്തിയില്‍; രവീന്ദ്രനെ ചോദ്യം ചെയ്താല്‍ മുഖ്യമന്ത്രിയെ രക്ഷിച്ചുകൊണ്ട് ഇതുവരെ കെട്ടിപ്പൊക്കിയ പ്രതിരോധം തകരും

രവീന്ദ്രനെ ചോദ്യം ചെയ്താല്‍ മുഖ്യമന്ത്രിയെ രക്ഷിച്ചുകൊണ്ട് ഇതുവരെ കെട്ടിപ്പൊക്കിയ പ്രതിരോധം തകരുമെന്ന് സിപിഎമ്മിനും സര്‍ക്കാരിനും അറിയാം. മുഖ്യമന്ത്രിക്കുതന്നെ ചോദ്യം ചെയ്യലിന് ഹാജരാകേണ്ടിവന്നാലുള്ള അവസ്ഥ സിപിഎമ്മിന് മാരകമായിരിക്കും. പഞ്ചായത്തു തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ഇത് കനത്ത നാശം വിതയ്ക്കും. ഇതിന്റെ പരിഭ്രാന്തിയാണ് സിപിഎമ്മിന്.

യതന്ത്ര ബാഗേജിന്റെ മറവില്‍ നടത്തിയ സ്വര്‍ണക്കടത്തിനെക്കുറിച്ചുള്ള കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം പുരോഗമിക്കുന്നതിനൊപ്പം നഗ്നമായ അധികാര ദുര്‍വിനിയോഗത്തിലൂടെ ഏതുവിധേനയും കേസ് അട്ടിമറിക്കാനുള്ള ഗൂഢനീക്കങ്ങളാണ് ഇടതുമുന്നണി സര്‍ക്കാര്‍ നടത്തുന്നത്. അന്വേഷണ ഏജന്‍സികള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പേരു പറയാന്‍ നിര്‍ബന്ധിക്കുന്നുവെന്ന, ജയിലില്‍ കഴിയുന്ന സ്വര്‍ണ കള്ളക്കടത്ത് കേസിലെ മുഖ്യ പ്രതി സ്വപ്‌ന സുരേഷിന്റെതായുള്ള ശബ്ദസന്ദേശത്തിനു പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫീസാണെന്ന സംശയം ബലപ്പെട്ടിരിക്കുകയാണ്. മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് പ്രേരിപ്പിച്ചുവെന്ന് സ്വര്‍ണ കള്ളക്കടത്തു കേസിലെ മറ്റൊരു പ്രതിയും, മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ എം. ശിവശങ്കറിന്റെ അഭിഭാഷകന്‍ കോടതിയില്‍ ആരോപിച്ചിരുന്നു. ജയിലില്‍ കഴിയുന്ന സ്വപ്‌നയുടെ ശബ്ദരേഖ ആര്, എവിടെവച്ച് റെക്കോര്‍ഡു ചെയ്തു എന്നത് ദുരൂഹമായി അവശേഷിക്കുകയാണ്. ഇതേക്കുറിച്ച് ജയില്‍ ഡിജിപി ഋഷിരാജ് സിങ് അന്വേഷണത്തിന് ഉത്തരവിട്ടെങ്കിലും പോലീസ് ഉരുണ്ടുകളിക്കുന്നു. ഡിഐജി നല്‍കിയ റിപ്പോര്‍ട്ടില്‍ ശബ്ദരേഖ സ്വപ്‌നയുടെതാണോയെന്ന് വ്യക്തമല്ലെന്ന് പറയുന്നത് ഇതുകൊണ്ടാണ്. ഇതേക്കുറിച്ച് അന്വേഷിക്കാനുള്ള സര്‍ക്കാരിന്റെ താല്‍പ്പര്യമില്ലായ്മയാണ് ഇതില്‍നിന്ന് വ്യക്തമാകുന്നത്. സ്വര്‍ണ കള്ളക്കടത്തു കേസില്‍ പിടിയിലാവുന്നതിനു മുന്‍പ് സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും കുറ്റവിമുക്തമാക്കിക്കൊണ്ടുള്ള സ്വപ്‌നയുടെ ശബ്ദരേഖ പുറത്തുവന്നിരുന്നത് ആരും മറന്നിട്ടില്ല.

ലൈഫ് മിഷന്‍ അഴിമതിക്കേസില്‍ നടക്കുന്ന അന്വേഷണത്തിന്റെ കുന്തമുനയും മുഖ്യമന്ത്രിയിലേക്കാണ് തിരിയുന്നത്. വിജിലന്‍സിനെ രംഗത്തിറക്കി സിബിഐയെ തടയാന്‍ നോക്കുന്നത് ഇതിനാലാണ്.  ഇതുമായി ബന്ധപ്പെട്ട വിജിലന്‍സ് കേസില്‍ എം. ശിവശങ്കറിനെ പ്രതിയാക്കിയിട്ടുള്ളതും മുഖ്യമന്ത്രിക്ക് രക്ഷാ കവചമൊരുക്കാനാണ്. ജയിലില്‍ കഴിയുന്ന ശിവശങ്കറിനെ ഈ കേസില്‍ കഴിഞ്ഞ ദിവസം വിജിലന്‍സ് ചോദ്യം ചെയ്തിരുന്നു. ശിവശങ്കര്‍ സിബിഐക്ക് നല്‍കിയ മൊഴിയെക്കുറിച്ചറിയാനും, മുഖ്യമന്ത്രിക്ക് വിനയാവാത്ത വിധം സിബിഐക്ക് മൊഴി നല്‍കേണ്ടത് എങ്ങനെയെന്ന് പഠിപ്പിക്കാനുമാണിത്. സിബിഐയും എന്‍ഫോഴ്‌സ്‌മെന്റും കസ്റ്റംസുമൊക്കെ അന്വേഷിക്കുന്ന കേസുകളില്‍ ജാമ്യം ലഭിക്കാതിരിക്കുന്ന ശിവശങ്കറിനെ നേരില്‍ കാണാന്‍ വിജിലന്‍സിന് അവസരം ലഭിച്ചിരിക്കുന്നു. ഇത് അപകടകരമാണ്. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം മുഖ്യമന്ത്രിയിലേക്ക് വരുന്നത് മുന്‍കൂട്ടി അറിയാനുമാവും. കേസില്‍ കുടുങ്ങിയ ശിവശങ്കര്‍ സര്‍ക്കാരിന്റെ താല്‍പ്പര്യമനുസരിച്ചു നിന്നുകൊടുക്കാന്‍ നിര്‍ബന്ധിതനാണ്. വകുപ്പിന്റെ ചുമതല മുഖ്യമന്ത്രിക്കായതിനാല്‍ പോലീസിന്റെ എല്ലാ ഒത്താശയും ഇതിന് ലഭിക്കുന്നു.  

മുഖ്യമന്ത്രിയെ ലക്ഷ്യമിട്ട് സര്‍ക്കാരിനെ അട്ടിമറിക്കാനാണ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ശ്രമിക്കുന്നതെന്ന് സിപിഎം നേതാക്കള്‍ ആരോപിക്കുന്നത് ജനങ്ങളെ ഇളക്കിവിടാനാണ്. കിഫ്ബിയെക്കുറിച്ചുള്ള റിപ്പോര്‍ട്ട് ചോര്‍ത്തി ധനമന്ത്രി തോമസ് ഐസക് സിഎജിക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിട്ടുള്ളതും ഇതിനാണ്. കൊവിഡാണെന്ന പേരില്‍ എന്‍ഫോഴ്‌സ്‌മെന്റിന് പിടികൊടുക്കാതെ ആശുപത്രിയിലായിരുന്ന മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന് ഉടനെ ചോദ്യം ചെയ്യലിന് ഹാജരാകേണ്ടിവരും. അന്വേഷണ ഏജന്‍സികള്‍ക്ക് മൊഴി നല്‍കുമ്പോള്‍ എങ്ങനെയൊക്കെ കബളിപ്പിക്കാമെന്ന് രവീന്ദ്രനെ പഠിപ്പിക്കാനുള്ള അവസരമായി ആശുപത്രി വാസത്തെ ഉപയോഗിക്കുകയായിരുന്നുവെന്നാണ് സംശയിക്കപ്പെടുന്നത്. ഇതിനെക്കുറിച്ച് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കും അറിയാം. രവീന്ദ്രനെ ചോദ്യം ചെയ്താല്‍ മുഖ്യമന്ത്രിയെ രക്ഷിച്ചുകൊണ്ട് ഇതുവരെ കെട്ടിപ്പൊക്കിയ പ്രതിരോധം തകരുമെന്ന് സിപിഎമ്മിനും സര്‍ക്കാരിനും അറിയാം. മുഖ്യമന്ത്രിക്കുതന്നെ ചോദ്യം ചെയ്യലിന് ഹാജരാകേണ്ടിവന്നാലുള്ള അവസ്ഥ സിപിഎമ്മിന് മാരകമായിരിക്കും. പഞ്ചായത്തു തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ഇത് കനത്ത നാശം വിതയ്ക്കും. ഇതിന്റെ പരിഭ്രാന്തിയാണ് സിപിഎമ്മിന്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിക്കു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനും രാജിവയ്‌ക്കേണ്ട സാഹചര്യം ഏതറ്റംവരെയും പോയി ഒഴിവാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇക്കാര്യത്തില്‍ എന്തു സംഭവിക്കുമെന്ന് കേരളം ശ്വാസമടക്കിപ്പിടിച്ച് കാത്തിരിക്കുകയാണ്.

  comment

  LATEST NEWS


  ഉത്തര്‍പ്രദേശിലെ മാമ്പഴങ്ങളെക്കുറിച്ച് രാഹുല്‍ ഗാന്ധി നടത്തിയ പ്രസ്താവന വിവാദത്തില്‍; രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്


  'ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കും'; കിറ്റെക്‌സ് ഗ്രൂപ്പിനെ ക്ഷണിച്ച് ശ്രീലങ്ക; ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ കൊച്ചിയിലെ കമ്പനിയുടെ ആസ്ഥാനത്തെത്തി


  റെയില്‍വേ സ്റ്റേഷനുകള്‍ അന്താരാഷ്ട്ര നിലവാരത്തിലാക്കാന്‍ മോദി സര്‍ക്കാര്‍; സഹകരിക്കാതെ കേരളം


  വ്യാജ അഭിഭാഷക കേസ് ഒതുക്കിതീര്‍ക്കാന്‍ നീക്കം; അന്വേഷണം ശക്തമായായാല്‍ പല പ്രമുഖ അഭിഭാഷകരും കുടുങ്ങും


  വനിതാ കണ്ടക്ടറുടെ അടി തടയാനായി ഒഴിഞ്ഞുമാറിയ ഇന്‍സ്‌പെക്ടര്‍ക്കെതിരെ നടപടി; ഉദ്യോഗസ്ഥന്‍ ജീവനക്കാര്‍ക്ക് മാതൃകയല്ലെന്ന് കെഎസ്ആര്‍ടിസി


  ലഡാക്കില്‍ ചൈനയെ ചെറുക്കാന്‍ 15,000 സൈനികരെക്കൂടി വിന്യസിച്ച് ഇന്ത്യ


  മീരാഭായ് ചാനുവിന്‍റേത് വനത്തിനുള്ളില്‍ വിറകുകെട്ടുകള്‍ പൊക്കി തുടങ്ങിയ ഭാരോദ്വഹനം; ടോക്യോ വരെ എത്തിച്ചത് ഭാരം പൊക്കാനുള്ള ആവേശം...


  കരാര്‍ ജോലി: തന്ത്രപ്രധാന കേന്ദ്രങ്ങള്‍ സുരക്ഷാ ഭീഷണിയില്‍; ഏറ്റവും കൂടുതല്‍ നുഴഞ്ഞ് കയറിയിരിക്കുന്നത് ബംഗ്ലാദേശികളെന്ന് റിപ്പോര്‍ട്ട്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.