login
ഇലക്ട്രിക് ബസ് നിര്‍മാണത്തില്‍ അടിമുടി അഴിമതി; സാധ്യതാപഠനത്തിന് കരാര്‍ നല്‍കും മുമ്പേ ബസ് നിര്‍മ്മാണ കരാറില്‍ ഒപ്പ് വച്ച് ഗതാഗത സെക്രട്ടറി

സാധ്യതാ പഠനം നടത്താന്‍ 2019 ആഗസ്റ്റ് 17നാണ് ലണ്ടന്‍ ആസ്ഥനമായ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സിന് കണ്‍സള്‍ട്ടന്‍സി കരാര്‍ പിണറായി സര്‍ക്കാരിന് നല്‍കിയത്. സെക്യൂരിറ്റീസ് എക്സചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) രണ്ടു വര്‍ഷത്തേക്കുള്ള നിരോധനം നിലനില്‍ക്കെയാണ് പിണറായി സര്‍ക്കാര്‍ ടെന്‍ഡര്‍ വിളിക്കാതെ കരാര്‍ നല്‍കിയതെന്ന് പ്രതിപക്ഷം കഴിഞ്ഞദിവസം ആരോപിച്ചിരുന്നു

ഹെസ് കമ്പനിയുമായി കെ.ആര്‍.ജ്യോതിലാല്‍ കരാറില്‍ ഒപ്പിടുന്നു.കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ചിത്രം

തിരുവനന്തപുരം: 4500 കോടിക്ക് 3000 വൈദ്യുത ബസ് നിര്‍മ്മിക്കാനുള്ള ഇ-മൊബിലിറ്റി പദ്ധതിയുമായി ബന്ധപ്പെട്ടുണ്ടാക്കിയ കരാറുകളില്‍ അടിമുടി അഴമിതി. സാധ്യതാപഠനത്തിന് പ്രൈസ്  വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സിന് പിണറായി സര്‍ക്കാര്‍ കരാര്‍ നല്‍കിയത് ബസ് നിര്‍മ്മിക്കാന്‍ സ്വിറ്റ്‌സര്‍ ലന്‍ഡ് ആസ്ഥാനമായ ഹെസ്സ്(എച്ച്ഇഎസ്എസ്)നിര്‍മ്മാണ കമ്പനിയുമായി കരാര്‍ ഒപ്പിട്ടശേഷം. സാധ്യതാപഠനത്തിന് കരാര്‍ നല്‍കും മുമ്പേ ബസ് നിര്‍മ്മിക്കാനുള്ള കരാറില്‍ ഗതാഗത സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍ ഒപ്പിട്ടതിനുംതെളിവുകള്‍ പുറത്ത്.

സാധ്യതാ പഠനം നടത്താന്‍ 2019 ആഗസ്റ്റ് 17നാണ് ലണ്ടന്‍ ആസ്ഥനമായ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സിന് കണ്‍സള്‍ട്ടന്‍സി കരാര്‍ പിണറായി സര്‍ക്കാരിന് നല്‍കിയത്.  സെക്യൂരിറ്റീസ് എക്സചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) രണ്ടു വര്‍ഷത്തേക്കുള്ള നിരോധനം നിലനില്‍ക്കെയാണ് പിണറായി സര്‍ക്കാര്‍ ടെന്‍ഡര്‍ വിളിക്കാതെ കരാര്‍ നല്‍കിയതെന്ന് പ്രതിപക്ഷം കഴിഞ്ഞദിവസം ആരോപിച്ചിരുന്നു. സത്യം കുംഭകോണം, വിജയമല്യയുടെ നേതൃത്വത്തില്‍ നടന്ന് യുണൈറ്റഡ് സ്പിരിറ്റ് സ്‌കാം, നോക്കിയാ ഇടപാടിലെ നികുതി വെട്ടിപ്പ് തുടങ്ങിയവയില്‍ ആരോപണ വിധേയമായ കമ്പനിയാണ് പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പറെന്നും ആരോപണം ഉണ്ട്.  

ഇവര്‍ക്ക് കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കുന്നതിനും രണ്ട് മാസം മുമ്പേ സ്വിറ്റ്‌സര്‍ലന്‍ഡ് ആസ്ഥാനമായ ഹെസ്സ്എന്ന വൈദ്യുത ബസ് നിര്‍മ്മാണ കമ്പനിയുമായി 2019 ജൂണ്‍ 29ന് കരാര്‍ ഒപ്പിട്ടതിന്റെ രേഖകള്‍ ജന്മഭൂമിക്ക് ലഭിച്ചു. ഗതാഗത സെക്രട്ടറി കെ.ആര്‍.ജ്യോതിലാല്‍ കരാറില്‍ ഒപ്പിടുന്ന ചിത്രം സഹിതം ഹെസ് ഏജിയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഹെസ്സ്‌സിഇഒ അലക്‌സ് നെയ്ഫ്, കന്റോണല്‍ കൗണ്‍സിലര്‍ സൂസന്‍ വോണ്‍ സൂരി എന്നിവരും ജ്യോതിലാലും ചേര്‍ന്ന് ഒപ്പിടുന്ന ചിത്രം ആണ് വെബ്‌സൈറ്റില്‍ ഉള്ളത്.  

'ഇന്ത്യയില്‍ ഹെസ് ചുവടുറപ്പിക്കുന്നു' എന്ന തലക്കെട്ടിലുള്ള പോസ്റ്റില്‍  2025 ല്‍ 3000 ബസുകള്‍ ലക്ഷ്യം വയ്ക്കുന്നുണ്ടെന്നും പറയുന്നു. 2019 സെപ്തംബര്‍ നാലിനാണ്കമ്പനി ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

comment

LATEST NEWS


സരിത്തും സ്വപ്‌നയും മുഖ്യഇടനിലക്കാര്‍; ഫൈസല്‍ ഫരീദും ക്യാരിയര്‍; സ്വര്‍ണക്കടത്ത് അന്വേഷണം മലബാറിലെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പിലേക്ക്


മാധവ്ജിയെ ഓര്‍ക്കുമ്പോള്‍


കെഎസ്ആര്‍ടിസി ആര്യനാട് ഡിപ്പോയിലെ സ്റ്റേഷന്‍ മാസ്റ്റർക്ക് കൊറോണ, ഡിപ്പോ അടച്ചിട്ടു, ജീവനക്കാരോട് ആരോഗ്യവകുപ്പുമായി ബന്ധപ്പെടാൻ നിർദേശം


സ്വപ്ന ഉന്നതരുടെ പ്രിയങ്കരി


സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനു ബന്ധം; മുഖ്യ ആസൂത്രക സ്വപ്‌ന സുരേഷിന് ഐടി വകുപ്പില്‍ ജോലി നല്‍കിയത് നിയമങ്ങള്‍ ലംഘിച്ച്


പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയതോടെ ആറ് മാസത്തെ അവധിക്ക് അപേക്ഷിച്ച് ശിവശങ്കര്‍; കസ്റ്റംസ് ചോദ്യം ചെയ്യുമെന്ന് സൂചന


ഓരോ മാസവും കടത്തുന്നത് കോടികളുടെ സ്വര്‍ണം; ഒരു തവണ കുറഞ്ഞത് 40 കിലോ; കാര്‍ഗോ വഴി മാത്രം പ്രതിമാസം പത്തില്‍ കുറയാതെ കടത്ത്


തൃശൂര്‍ റൗണ്ടിലേക്കുള്ള സ്വകാര്യ ബസുകളുടെ പ്രവേശനത്തില്‍ അവ്യക്തത: ദുരിതം പേറി യാത്രക്കാര്‍

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.