login
കിഫ്ബിക്കെതിരായ ഹര്‍ജിയില്‍ ഫാലി എസ് നരിമാന്റെ നിയമോപദേശം തേടി സംസ്ഥാന സര്‍ക്കാര്‍

ഭരണഘടനയുടെ 293(1) അനുച്ഛേദവുമായി ബന്ധപ്പെട്ട വിഷയങ്ങളിലാണ് നിയമോപദേശം ആവശ്യപ്പെട്ടത്

തിരുവനന്തപുരം: കിഫ്ബിക്കെതിരെ ഹൈക്കോടതിയിലുള്ള ഹര്‍ജിയില്‍ മുതിര്‍ന്ന അഭിഭാഷകനും ഭരണഘടനാ വിദഗ്ധനുമായ ഫാലി എസ് നരിമാനില്‍നിന്ന് നിയമോപദേശം തേടി സംസ്ഥാന സര്‍ക്കാര്‍. നിയമനിര്‍മാണത്തിലൂടെ സര്‍ക്കാരിന് പുറത്ത് ധനകാര്യസ്ഥാപനം രൂപീകരിച്ച് വിദേശത്തുനിന്ന് വായ്പയെടുക്കുന്നതു സംബന്ധിച്ചാണ് ധനവകുപ്പിന്റെ ആവശ്യപ്രകാരം അഡ്വക്കേറ്റ് ജനറലിന്റെ ഓഫിസ് നിയമോപദേശം തേടിയിരിക്കുന്നത്. 

ഭരണഘടനയുടെ 293(1) അനുച്ഛേദവുമായി ബന്ധപ്പെട്ട വിഷയങ്ങളിലാണ് നിയമോപദേശം ആവശ്യപ്പെട്ടത്. വിദേശവായ്പ എടുക്കാനുള്ള സംസ്ഥാനങ്ങളുടെ അധികാരം നിയന്ത്രിക്കുന്നതാണ് ഈ അനുച്ഛേദം. കേസുമായി ബന്ധപ്പെട്ട രേഖകള്‍ കഴിഞ്ഞദിവസം നരിമാന്റെ ഓഫിസിന് നല്‍കിയിരുന്നു. കിഫ്ബിയും മസാലബോണ്ടുകളും ഭരണഘടനാവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ആയ രഞ്ജിത് കാര്‍ത്തികേയനാണ് ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി നല്‍കിയിരിക്കുന്നത്. 

സാധാരണ നിലയില്‍ ഫാലി എസ് നരിമാന്‍ ഡല്‍ഹിക്ക് പുറത്ത് ഹാജരാകാറില്ലെങ്കിലും വീഡിയോ കോണ്‍ഫറന്‍സിലൂടെ കേരള ഹൈക്കോടതിയില്‍ ഹാജരാകാനാകുമോയെന്ന സാധ്യതയും സര്‍ക്കാര്‍ വൃത്തങ്ങള്‍ തേടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.  

 

comment

LATEST NEWS


കേരളത്തില്‍ മാറിമാറി ഭരിച്ച സര്‍ക്കാരുകള്‍ വികസനമെത്തിക്കുന്നതില്‍ പരാജയപ്പെട്ടു; കേന്ദ്ര പദ്ധതികള്‍ ജനങ്ങളിലെത്താന്‍ എന്‍ഡിഎ ജയിക്കണമെന്ന് കുമ്മനം


സി.എം. രവീന്ദ്രന് നിക്ഷേപം?; ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയിലും എന്‍ഫോഴ്‌മെന്റ് റെയ്ഡ്


ന്യൂനമര്‍ദം അതിതീവ്രമായി; ചുഴലിക്കാറ്റായി മാറുമെന്ന് ഉറപ്പിച്ച് നിരീക്ഷകര്‍; ബുര്‍വിയുടെ കൃത്യമായ ദിശ ഒരു ദിവസത്തിനുള്ളില്‍ വ്യക്തമാകും


സി.എം. രവീന്ദ്രന് കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ വ്യാപക നിക്ഷേപം; കണ്ടെത്തല്‍ ഇഡിയുടെ പ്രാഥമിക പരിശോധനയില്‍


കരിപ്പൂരില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട; മലപ്പുറം സ്വദേശി സലാം അറസ്റ്റില്‍


തന്റെ ഗര്‍ഭം ചവിട്ടികലക്കിയ സിപിഎം കൊടുംക്രൂരതയ്ക്ക് മറുപടി; ജ്യോത്സന ജോസ് ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് ബാലുശേരിയില്‍


കള്ളക്കടത്ത് ദേശവിരുദ്ധ പ്രവര്‍ത്തനം; ശിവശങ്കറിനെതിരേ യുഎപിഎ ചുമത്താന്‍ എന്‍ഐഎ; നിയമോപദേശം തേടി


സംസ്ഥാനത്ത് ഇന്ന് കൊറോണ സ്ഥിരീകരിച്ചത് 5643 പേര്‍ക്ക്; 27 മരണം, 49,775 സാമ്പിളുകള്‍ പരിശോധിച്ചു, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.34

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.