login
കള്ളനോട്ട് ആവശ്യപ്പെട്ട് ഇടനിലക്കാരുമായി ഡീല്‍ ഉറപ്പിച്ചു; പണവുമായെത്തിയ കമ്പംമെട്ട് സംഘത്തെ വളഞ്ഞ് പിടിച്ചു; പൂ തിരക്കഥയും പൊളിച്ചു; മാസായി പോലീസ്

കോയമ്പത്തൂര്‍ സ്വദേശികളായ മുത്തുവേന്ദ്രന്‍(43), ചുരുളി(32), ചിന്നമന്നൂര്‍ സ്വദേശി പി. മഹാരാജന്‍ (32), വീരപാണ്ടി സ്വദേശി പാണ്ഡ്യന്‍(53), ഉത്തമപാളയം സ്വദേശി സുബയ്യന്‍(53), കുമളി തേക്കടി സ്വദേശി സെബാസ്റ്റ്യന്‍(42) എന്നിവരാണ് പിടിയിലായത്.പിടിച്ചെടുത്തവയെല്ലാം നൂറ് രൂപയുടെ നോട്ടുകളാണ്.

നെടുങ്കണ്ടം: തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലേക്ക് എത്തിച്ച മൂന്ന് ലക്ഷത്തിന്റെ കള്ളനോട്ടുമായി ഒരു മലയാളിയടക്കം ആറംഗ സംഘം പിടിയില്‍. ജില്ലാ പോലീസിന്റെ നാര്‍ക്കോടിക് സ്‌ക്വാഡും കമ്പംമെട്ട് പോലീസും ചേര്‍ന്ന് നടത്തിയ തന്ത്രപരമായ നീക്കത്തിലാണ് അന്തര്‍ സംസ്ഥാന കള്ളനോട്ട് വിതരണ സംഘം കുടുങ്ങിയത്.  

കോയമ്പത്തൂര്‍ സ്വദേശികളായ മുത്തുവേന്ദ്രന്‍(43), ചുരുളി(32), ചിന്നമന്നൂര്‍ സ്വദേശി പി. മഹാരാജന്‍ (32), വീരപാണ്ടി സ്വദേശി പാണ്ഡ്യന്‍(53), ഉത്തമപാളയം സ്വദേശി സുബയ്യന്‍(53), കുമളി തേക്കടി സ്വദേശി സെബാസ്റ്റ്യന്‍(42) എന്നിവരാണ് പിടിയിലായത്.പിടിച്ചെടുത്തവയെല്ലാം നൂറ് രൂപയുടെ നോട്ടുകളാണ്.  

ഒറ്റനോട്ടത്തില്‍ ഇവ തിരിച്ചറിയാനാകില്ലെന്നും പോലീസ് പറയുന്നു. തമിഴ്നാട്ടില്‍ നിന്ന് കള്ളനോട്ട് വിതരണം ചെയ്യാനെത്തുന്ന സംഘത്തെക്കുറിച്ച് ജില്ലാ പോലീസ് വിഭാഗത്തിന്റെ നാര്‍ക്കോടിക് വിഭാഗത്തിന് സൂചന ലഭിച്ചിരുന്നു. കള്ളനോട്ട് സംഘത്തിന്റെ ഇടനിലക്കാരനുമായി പോലീസ് ബന്ധം സ്ഥാപിച്ചു. തുടര്‍ന്ന് മാഫിയ സംഘം മൂന്നു ലക്ഷം നല്‍കിയാല്‍ ആറു ലക്ഷത്തിന്റെ കള്ളനോട്ട് എത്തിക്കാമെന്ന് അറിയിച്ചു. പോലീസ് 1.5 ലക്ഷം നല്‍കാമെന്ന് കള്ളനോട്ട് സംഘത്തെ അറിയിച്ചു. പിന്നാലെ പണം കൈമാറാനെത്തിയപ്പോഴാണ് ആറംഗം സംഘം വലയിലായത്.

തുടര്‍ന്ന് പ്രതികള്‍ പോലീസിനെ കബളിപ്പിക്കാന്‍ ശ്രമിച്ചു. വില്‍പനക്കെത്തിച്ച പൂക്കളുടെ ഇടയിലാണ് കള്ളനോട്ട് ഒളിപ്പിച്ചതെന്ന് പറഞ്ഞെങ്കിലും തിരച്ചിലില്‍ ഒന്നും കണ്ടെത്താനായില്ല. തുടര്‍ന്ന് ഇവര്‍ സഞ്ചരിച്ച സ്‌കോര്‍പ്പിയോ വാഹനത്തിന്റെ മുകള്‍ഭാഗത്തെ രഹസ്യ അറയില്‍ ഒരു ലക്ഷം കണ്ടെത്തി.

ഇവരോടൊപ്പം എത്തിയ രണ്ടു പേര്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ നിന്നായി രണ്ടു ലക്ഷവും പിടിച്ചെടുത്തു. കള്ളനോട്ട് കടത്താന്‍ ഉപയോഗിച്ച രണ്ടു വാഹനങ്ങളും പോലീസ് പിടിച്ചെടുത്തു. നാര്‍കോടിക് ഡിവൈഎസ്പി എ.ജി. ലാല്‍, കട്ടപ്പന ഡിവൈഎസ്പി എന്‍.സി. രാജ്മോഹന്‍, കമ്പംമെട്ട് സിഐ ജി. സുനില്‍കുമാര്‍, പോലീസ് ഉദ്യോഗസ്ഥരായ ഹരിദാസ്, ഷിബു മോഹന്‍, സജു രാജ്, സുനീഷ്, ബിനുമോന്‍, സജികുമാര്‍, നിതീഷ്, വിനോദ് കുമാര്‍, ജോഷി, മഹേഷ്, അനൂപ്, ടോം സക്കറിയ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

 

  comment

  LATEST NEWS


  വിജയ യാത്രയുടെ വഴിയേ...


  വികസനം മുഖ്യ അജണ്ട


  മുത്തൂറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ മരിച്ചത് നാലുനില കെട്ടിടത്തില്‍ നിന്നുവീണ്; മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തി; വെളിപ്പെടുത്തലുമായി ദല്‍ഹി പോലീസ്


  ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും സൗജന്യ കൊറോണ വാക്‌സിന്‍ ലഭ്യമാക്കി ടിവിഎസ്


  തമിഴ്‌നാട്ടിലെ മാര്‍ക്കറ്റുകളില്‍ ചെറിയ ഉള്ളിയുടെ വരവ് കൂടി; വില 110 രൂപയില്‍ നിന്ന് 30 ആയി


  ഗുലാംനബി ആസാദിനെയും കൂട്ടരേയും പുറത്താക്കണം; ഗ്രൂപ്പ് 23ക്കെതിരെ കോണ്‍ഗ്രസില്‍ അടുക്കളപ്പോര്; നടപടി തെരഞ്ഞെടുപ്പു കഴിഞ്ഞ്


  കാത്തിരിപ്പ് അവസാനിച്ചു, കൗണ്ട് ഡൗണ്‍ തുടങ്ങി; റിപ്പബ്ലിക് ബംഗ്ല നാളെ മുതല്‍ സംപ്രേഷണം ആരംഭിക്കും, 'ജബാബ് ചെയ് ബംഗ്ല'യുമായി അര്‍ണബും


  ഈ ശ്രീധരന്റെ കൈയ്യൊപ്പ് പതിഞ്ഞു; പൊളിച്ച് പണിത പാലാരിവട്ടം മേല്‍പ്പാലം നാളെ തുറക്കും; പണി പൂര്‍ത്തികരിച്ചത് റെക്കോര്‍ഡ് വേഗത്തില്‍; കൊച്ചി ആവേശത്തില്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.