login
പുതിയ മരുന്നുകള്‍ വികസിപ്പിക്കാന്‍ കെഎസ്ഡിപി, സിഎസ്ഐആറുമായി ധാരണാപത്രം ഒപ്പുവച്ചു

നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് അത്യാധുനിക മെഷീനുകള്‍ സജ്ജീകരിച്ചിട്ടുള്ളതാണ് കെഎസ്ഡിപിയിലെ മരുന്ന് നിര്‍മ്മാണ യൂണിറ്റുകളായ ബീറ്റാലാക്ടം, നോണ്‍ ബീറ്റാലാക്ടം പ്ലാന്റുകള്‍. പ്രതിവര്‍ഷം 280 കോടി ടാബ്ലറ്റുകളും, 63 കോടി ക്യാപ്സൂളുകളും, 13.8 ലക്ഷം ലിറ്റര്‍ ലായനി മരുന്നുകളും, 4.23 കോടി ഒആര്‍എസ് മരുന്നുകളും, 2.91 കോടി ആന്റിബയോട്ടിക് ഇന്‍ജക്ഷന്‍ മരുന്നുകളും ഉത്പാദിപ്പിക്കാന്‍ ഈ പ്ലാന്റുകള്‍ക്ക് ശേഷിയുണ്ട്.

ആലപ്പുഴ: സംസ്ഥാന പൊതുമേഖലാ വ്യവസായ സ്ഥാപനം കേരളാ സ്റ്റേറ്റ് ഡ്രഗ്സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ് (കെഎസ്ഡിപി) പുതിയ മരുന്നുകളുടെ ഉത്പാദനത്തിന്റെ ഭാഗമായി കൗണ്‍സില്‍ ഓഫ് സൈന്റിഫിക്ക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചുമായി (സിഎസ്ഐആര്‍) ധാരണാപത്രം ഒപ്പുവച്ചു. പതിനഞ്ച് പുതിയ മരുന്നുകള്‍ക്കുള്ള ഫോര്‍മുല വികസിപ്പിച്ചെടുക്കുന്നതിനാണ് ധാരണാപത്രം.  വികസിപ്പിച്ചെടുത്ത ഫോര്‍മുല ഉപയോഗിച്ച് കെഎസ്ഡിപി വ്യാവസായികാടിസ്ഥാനത്തില്‍ മരുന്നുകള്‍ ഉത്പാദിപ്പിക്കും.

കേരളാ മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ ലിസ്റ്റിലുള്ള മരുന്നുകളാണ് നിര്‍മിക്കുക. ഇതുവഴി  പൊതുജനാരോഗ്യ മേഖലയില്‍ കുറഞ്ഞ വിലയ്ക്ക് ഗുണനിലവാരമുള്ള മരുന്നുകള്‍ ലഭ്യമാക്കാനാകും. പൊതുവിപണിയില്‍ വലിയ വില വരുന്ന മരുന്നുകളാണ് ഇവ. നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച്  അത്യാധുനിക  മെഷീനുകള്‍ സജ്ജീകരിച്ചിട്ടുള്ളതാണ് കെഎസ്ഡിപിയിലെ മരുന്ന് നിര്‍മ്മാണ യൂണിറ്റുകളായ ബീറ്റാലാക്ടം, നോണ്‍ ബീറ്റാലാക്ടം പ്ലാന്റുകള്‍. പ്രതിവര്‍ഷം 280 കോടി ടാബ്ലറ്റുകളും, 63 കോടി ക്യാപ്സൂളുകളും, 13.8 ലക്ഷം ലിറ്റര്‍ ലായനി മരുന്നുകളും, 4.23 കോടി ഒആര്‍എസ് മരുന്നുകളും, 2.91 കോടി ആന്റിബയോട്ടിക് ഇന്‍ജക്ഷന്‍ മരുന്നുകളും ഉത്പാദിപ്പിക്കാന്‍ ഈ പ്ലാന്റുകള്‍ക്ക് ശേഷിയുണ്ട്.

പുതിയ മരുന്നുകളുടെ വികസനം സാധ്യമാകുന്നതോടെ ഈ പ്ലാന്റുകള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തിപ്പിക്കാനാകും. പൂര്‍ണ  ഉത്പാദനക്ഷമത കൈവരിക്കാനുമാകും.മന്ത്രി ഇ.പി. ജയരാജന്‍, സിഎസ്ഐആര്‍ എന്‍ഐഐഎസ്ടി ഡയറക്ടര്‍ ഡോ.എ. അജയഘോഷ്, ബിസിനസ് ഹെഡ് ഡോ. നിഷി, ശാസ്ത്രജ്ഞരായ ഡോ. കുമാരന്‍, ഡോ. സുനില്‍ വര്‍ഗീസ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

 

 

  comment
  • Tags:

  LATEST NEWS


  വിജയ യാത്രയുടെ വഴിയേ...


  വികസനം മുഖ്യ അജണ്ട


  മുത്തൂറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ മരിച്ചത് നാലുനില കെട്ടിടത്തില്‍ നിന്നുവീണ്; മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തി; വെളിപ്പെടുത്തലുമായി ദല്‍ഹി പോലീസ്


  ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും സൗജന്യ കൊറോണ വാക്‌സിന്‍ ലഭ്യമാക്കി ടിവിഎസ്


  തമിഴ്‌നാട്ടിലെ മാര്‍ക്കറ്റുകളില്‍ ചെറിയ ഉള്ളിയുടെ വരവ് കൂടി; വില 110 രൂപയില്‍ നിന്ന് 30 ആയി


  ഗുലാംനബി ആസാദിനെയും കൂട്ടരേയും പുറത്താക്കണം; ഗ്രൂപ്പ് 23ക്കെതിരെ കോണ്‍ഗ്രസില്‍ അടുക്കളപ്പോര്; നടപടി തെരഞ്ഞെടുപ്പു കഴിഞ്ഞ്


  കാത്തിരിപ്പ് അവസാനിച്ചു, കൗണ്ട് ഡൗണ്‍ തുടങ്ങി; റിപ്പബ്ലിക് ബംഗ്ല നാളെ മുതല്‍ സംപ്രേഷണം ആരംഭിക്കും, 'ജബാബ് ചെയ് ബംഗ്ല'യുമായി അര്‍ണബും


  ഈ ശ്രീധരന്റെ കൈയ്യൊപ്പ് പതിഞ്ഞു; പൊളിച്ച് പണിത പാലാരിവട്ടം മേല്‍പ്പാലം നാളെ തുറക്കും; പണി പൂര്‍ത്തികരിച്ചത് റെക്കോര്‍ഡ് വേഗത്തില്‍; കൊച്ചി ആവേശത്തില്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.