തിരുവനന്തപുരം: കോവിഡ് രോഗികളുടെ എണ്ണത്തില്‍ കേരളം രാജ്യത്ത് 13 -ാം സ്ഥാനത്ത്. ന്യൂദല്‍ഹി, മധ്യപ്രദേശ് സംസ്ഥാനങ്ങളേക്കാള്‍ രോഗികള്‍ ഇപ്പോള്‍ കേരളത്തിലാണ്. കേന്ദ്രത്തിന് നല്കിയ കണക്കു പ്രകാരം 12,451 രോഗികളാണ് കേരളത്തില്‍. ഒന്നര ലക്ഷത്തിനടുത്ത് (1,42,723) രോഗികള്‍ ഉണ്ടായിരുന്ന ദല്‍ഹിയില്‍ ഇപ്പോള്‍ 10.409 പേര്‍ക്കുമാത്രമാണ് കോവിഡ്. മുഖ്യമന്ത്രിക്കു വരെ രോഗം വന്ന മധ്യപ്രദേശില്‍ ആകെ രോഗികള്‍ 8715 ആണ്.
1,45,889 രോഗികളുമായി മഹാരാഷ്ട്ര തന്നെയാണ് രാജ്യത്ത് മുന്നില്‍. ആന്ധ്രപ്രദേശും (84,645) കര്‍ണാടകയും (77,964) രണ്ടു മൂന്നും സ്ഥാനത്താണ്. തമിഴ് നാട്, ഉത്തര്‍ പ്രദേശ്, ബീഹാര്‍, ബംഗാള്‍, തെലുങ്കാന, ആസാം ഗുജറാത്ത്, ഒറീസ, രാജസ്ഥാന് എന്നീ സംസ്ഥാനങ്ങളിലാണ് കേരളത്തേക്കാള്‍ രോഗികളുള്ളത്.
മധ്യപ്രദേശും പഞ്ചാബും ഹരിയാനയും ഉള്‍പ്പെടെ 22 സംസ്ഥാനങ്ങളില്‍ കേരളത്തേക്കാള്‍ കുറവാണ് കോവിഡ് രോഗികള്‍.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,49,684 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 1,38,030 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനിലും 11,654 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: