login
കലാപത്തിന് പോയവരെ പിന്തുണയ്ക്കില്ല; സിദ്ദിഖ് വിഷയത്തില്‍ കെയുഡബ്ല്യുജെയില്‍ ഭിന്നത; പ്രതിഷേധത്തില്‍ ഭൂരിഭാഗം മാധ്യമ പ്രവര്‍ത്തകരും പങ്കെടുത്തില്ല

അറസ്റ്റ് ചെയ്ത് പത്ത് ദിവസത്തിന് ശേഷം കഴിഞ്ഞ വ്യാഴാഴ്ചയാണ് ഡല്‍ഹിയില്‍ പ്രതിഷേധം നടത്തിയത്. കെയുഡബ്ല്യുജെ അംഗങ്ങള്‍ വിട്ടുനില്‍ക്കുമെന്ന് മുന്നറിയിപ്പ് ലഭിച്ചതിനാല്‍ നാഷണല്‍ അലയന്‍സ് ഓഫ് ജേര്‍ണലിസ്റ്റ്‌സ് എന്ന സിപിഎം സംഘടനയെക്കൂടി പങ്കെടുപ്പിച്ചായിരുന്നു പ്രതിഷേധം.

ന്യൂദല്‍ഹി: ഹത്രാസില്‍ പോപ്പുലര്‍ ഫ്രണ്ടുകര്‍ക്കൊപ്പം കലാപത്തിന് പോകുമ്പോള്‍ അറസ്റ്റിലായ അഴിമുഖം പോര്‍ട്ടല്‍ ലേഖകന്‍ സിദ്ദിഖ് കാപ്പനെ പിന്തുണച്ച പത്രപ്രവര്‍ത്തക യൂണിയന്‍ (കെയുഡബ്ല്യുജെ) നിലപാട്  മാധ്യമ പ്രവര്‍ത്തകര്‍ക്കിടയില്‍ ഭിന്നത രൂക്ഷമാക്കുന്നു. സിദ്ദിഖിനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് കെയുഡബ്ല്യുജെ ഡല്‍ഹിയില്‍ നടത്തിയ പ്രതിഷേധത്തില്‍ ഭൂരിഭാഗം മാധ്യമ പ്രവര്‍ത്തകരും പങ്കെടുത്തില്ല.

ഒക്ടോബര്‍ അഞ്ചിനാണ് സിദ്ദിഖ് ഉള്‍പ്പെടെ നാല് പോപ്പുലര്‍ ഫ്രണ്ടുകാരെ യുപി പോലീസ് മധുരയില്‍വെച്ച് അറസ്റ്റ് ചെയ്തത്. ഇതിനെ അപലപിച്ച് ഉടന്‍ കെയുഡബ്ല്യുജെ പ്രസ്താവന ഇറക്കിയിരുന്നു. എന്നാല്‍ മാധ്യമ പ്രവര്‍ത്തകര്‍ ഈ നിലപാടിന് എതിരായിരുന്നതിനാല്‍ പ്രതിഷേധം സംഘടിപ്പിക്കാന്‍ സാധിച്ചിരുന്നില്ല.  

അറസ്റ്റ് ചെയ്ത് പത്ത് ദിവസത്തിന് ശേഷം കഴിഞ്ഞ വ്യാഴാഴ്ചയാണ് ഡല്‍ഹിയില്‍ പ്രതിഷേധം നടത്തിയത്. കെയുഡബ്ല്യുജെ അംഗങ്ങള്‍ വിട്ടുനില്‍ക്കുമെന്ന് മുന്നറിയിപ്പ് ലഭിച്ചതിനാല്‍ നാഷണല്‍ അലയന്‍സ് ഓഫ് ജേര്‍ണലിസ്റ്റ്‌സ് എന്ന സിപിഎം സംഘടനയെക്കൂടി പങ്കെടുപ്പിച്ചായിരുന്നു പ്രതിഷേധം.  

എന്നിട്ടും ഇരുപതോളം പേരെ മാത്രമാണ് പങ്കെടുപ്പിക്കാന്‍ സാധിച്ചത്. കെയുഡബ്ല്യുജെയുടെ പത്തില്‍ താഴെ അംഗങ്ങളാണ് പ്രതിഷേധിക്കാനെത്തിയത്. നൂറോളം അംഗങ്ങള്‍ ഡല്‍ഹിയില്‍ ഉള്ളപ്പോഴാണിത്. ഭാരവാഹികള്‍ ഉള്‍പ്പെടെ വിട്ടുനിന്നവരിലുണ്ട്. മാധ്യമ പ്രവര്‍ത്തനത്തിന് പോകുമ്പോഴല്ല സിദ്ദിഖിനെതിരെ നടപടി ഉണ്ടായതെന്നും അതിനാല്‍ പത്രപ്രവര്‍ത്തക യൂണിയന്‍ ഇടപെടരുതെന്നുമാണ് മാധ്യമ പ്രവര്‍ത്തകര്‍ക്കിടയിലെ പൊതുവികാരം. പോപ്പുലര്‍ ഫ്രണ്ടുകാരുടെ ജോലി കെയുഡബ്ല്യുജെ ചെയ്യരുതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.  

ദല്‍ഹി ഘടകത്തില്‍ നേരത്തെ അഴിമതി ആരോപണം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ ആരോപണം നേരിട്ടവര്‍ മാറിനിന്നു. ഈ സംഘമാണ് സിദ്ദിഖിനെ സെക്രട്ടറിയാക്കിയത്. അഴിമതിക്കെതിരെ ഒരു വിഭാഗം മാധ്യമ പ്രവര്‍ത്തകര്‍ നിയമനടപടികള്‍ ഉള്‍പ്പെടെ സ്വീകരിച്ച് പോരാട്ടത്തിലാണ്. വിഷയം ഡല്‍ഹിയില്‍ ശക്തമായ ചേരിതിരിവുണ്ടാക്കുകയും ചെയ്തു.  

സിദ്ദിഖ് വിഷയം ഏറ്റെടുത്ത് ബിജെപി വിരുദ്ധ വികാരമുണ്ടാക്കി അഴിമതിക്ക് മറയിടുകയെന്ന ലക്ഷ്യവും നേതൃത്വത്തിന് ഉണ്ടായിരുന്നു. നഷ്ടപ്പെട്ട പ്രതിഛായ തിരിച്ചുപിടിക്കാന്‍ ഇതിലൂടെ സാധിക്കുമെന്നും അവര്‍ കരുതി. എന്നാല്‍ ഇതെല്ലാം തെറ്റിച്ചാണ് മാധ്യമ പ്രവര്‍ത്തകരുടെ പ്രതികരണമുണ്ടായത്. ചുരുക്കം ചിലര്‍ മാത്രമാണ് സംഘടനയുടെ നിലപാടിനെ പിന്തുണച്ചത്. മറ്റൊരു വിഭാഗം പരസ്യമായി എതിര്‍പ്പുയര്‍ത്തി. നിശബ്ദരായിരിക്കുന്നവരില്‍ ഭൂരിഭാഗവും കെയുഡബ്ല്യുജെക്ക് എതിരാണ്.

 

comment

LATEST NEWS


രാജ്യത്തെ ഏഴ് ലാബുകളില്‍ നിന്നുള്ള കൊറോണ പരിശോധനാ ഫലങ്ങള്‍ സ്വീകരിക്കില്ലെന്ന് ദുബായ് സിവില്‍ എവിയേഷന്‍; രണ്ടെണ്ണം കേരളത്തിലേത്


വിസികെ നേതാവിന്‍റെ മനുസ്മൃതി പരാമര്‍ശത്തില്‍ പ്രതിഷേധ സമരം; നടി ഖുശ്ബു സുന്ദര്‍ അറസ്റ്റില്‍, കരുതല്‍ തടങ്കലെന്ന് പോലീസ്


വാളയാര്‍ കേസ്: 'ഞാനെന്തിന് വെറുതേ പഴി കേള്‍ക്കണം'; ആഭ്യന്തര വകുപ്പിന്റെ ഇടപെടലിലാണ് തന്നെ പബ്ലിക് പ്രോസിക്യൂട്ടര്‍ സ്ഥാനത്തു നിന്ന് മാറ്റിയത്


കാലവര്‍ഷം പിന്‍വാങ്ങുന്ന 28ന് തന്നെ തുലാമഴയെത്തും; വടക്ക്-കിഴക്ക് നിന്നുള്ള മഴ മേഘങ്ങളും ഇന്നലെ മുതല്‍ എത്തി തുടങ്ങി.


ജീവിതത്തിലേക്ക് തിരിച്ചെത്താന്‍ ശ്രമിച്ച് പെണ്‍കുട്ടി; വേണം കൈത്താങ്ങ്, കൊറോണയുടെ പേരില്‍ കോട്ടയത്ത് ചികിത്സ ലഭിച്ചില്ല


മുന്നാക്ക സംവരണത്തിന് പിന്നില്‍ സവര്‍ണ താല്‍പര്യം; മുസ്ലിങ്ങളുടെ അവസരങ്ങള്‍ ഇല്ലാതാകും, നടപടി സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് കാന്തപുരം വിഭാഗം


നടപ്പിലാക്കിയത് കേന്ദ്രം പാസാക്കിയ നിയമം; കേരളത്തിന് മാത്രം വിട്ടുനില്‍ക്കാനാവില്ല; ഒരാളുടെയും ആനുകൂല്യം ഇല്ലാതായിട്ടില്ലെന്ന് മുഖ്യമന്ത്രി


'961 കോടി രൂപയുടെ പലിശ എഴുതിത്തള്ളും; എംപാനല്‍ ജീവനക്കാരെ പിരിച്ചുവിടില്ല; സ്വിഫ്റ്റ് എന്ന കമ്പനി രൂപികരിക്കും'; കെഎസ്ആര്‍ടിസിക്ക് പുതിയ പാക്കേജ്

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.