login
പുതുവര്‍ഷ സമ്മാനവുമായി കെ.ജി.എഫ്; രണ്ടാം ഭാഗത്തിന്റെ ടീസര്‍ ജനുവരിയില്‍; അധീരയേയും റോക്കിയേയും കാണാന്‍ കൊതിച്ച് പ്രേക്ഷകര്‍

ബോളിവുഡ് താരം സഞ്ജയ് ദത്താണ് കെ.ജി.എഫിന്റെ രണ്ടാം ഭാഗത്തില്‍ അധീരയെന്ന വില്ലനായി എത്തുക. കര്‍ണാടകത്തിലെ കോലാര്‍ സ്വര്‍ണ ഖനികളുടെ ചരിത്രം പറയുന്ന സിനിമയാണ് കെ.ജി.എഫ്. മൂന്നുഭാഗമായി ഒരുങ്ങുന്ന ചിത്രത്തിന്റെ ഒന്നാം ഭാഗം 2018 ഡിസംബര്‍ 21 നാണ് തീയേറ്ററുകളില്‍ എത്തിയത്. ഹിന്ദിക്കു പുറമെ മലയാളമുള്‍പ്പെടെ നാല് തെന്നിന്ത്യന്‍ ഭാഷകളിലും ചിത്രം റിലീസ് ചെയ്തു.

പുതുവര്‍ഷത്തില്‍ കെ ജി എഫ് 2 ന്റെ ടീസര്‍ പുറത്തിറക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍. ജനുവരി 8ാം തീയതി ഹോംബാലെ ഫിലിംസിന്റെ ഔദ്യോഗിക ചാനലിലാണ് ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ടീസര്‍ പുറത്തിറക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

ബോളിവുഡ് താരം സഞ്ജയ് ദത്താണ് കെ.ജി.എഫിന്റെ രണ്ടാം ഭാഗത്തില്‍ അധീരയെന്ന വില്ലനായി എത്തുക. കര്‍ണാടകത്തിലെ കോലാര്‍ സ്വര്‍ണ ഖനികളുടെ ചരിത്രം പറയുന്ന സിനിമയാണ് കെ.ജി.എഫ്. മൂന്നുഭാഗമായി ഒരുങ്ങുന്ന ചിത്രത്തിന്റെ ഒന്നാം ഭാഗം 2018 ഡിസംബര്‍ 21 നാണ് തീയേറ്ററുകളില്‍ എത്തിയത്. ഹിന്ദിക്കു പുറമെ മലയാളമുള്‍പ്പെടെ നാല് തെന്നിന്ത്യന്‍ ഭാഷകളിലും ചിത്രം റിലീസ് ചെയ്തു.

1951 മുതല്‍ വര്‍ത്തമാനകാലം വരെയുള്ള കഥയാണ് കെ ജി എഫിന്റെ രണ്ടാം ഭാഗത്തില്‍ പറയുന്നത്. പ്രശാന്ത് നീലാണ് ചിത്രത്തിന്റെ സംവിധാനം. ഹോംബാലെ ഫിലിംസിന്റെ ബാനറില്‍ വിജയ് കിരഗണ്ടൂര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഭുവന്‍ ഗൗഡയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.

കന്നഡയില്‍ ഇതുവരെ നിര്‍മിക്കപ്പെട്ടതില്‍ ഏറ്റവും ചെലവു കൂടിയ ചിത്രമായിരുന്നു കെ.ജി.എഫ്. കോലാറിന്റെ സ്വര്‍ണഖനിയുടെ പശ്ചാത്തലത്തില്‍ റോക്കി എന്ന അധോലോക നായകന്റെ കഥ പറഞ്ഞു പോയ ആദ്യ ഭാഗത്തിലെ യാഷിന്റെ പ്രകടനം പ്രേക്ഷകരെ ഹരം കൊളളിച്ചവയായിരുന്നു. ശ്രീനിധി ഷെട്ടിയാണ് ആദ്യ ഭാഗത്തിലെ നായിക. അച്യുത് കുമാര്‍, മാളവിക അവിനാശ്, അനന്ത് നാഗ്, വസിഷ്ഠ എന്‍ സിംഹ, മിത വസിഷ്ട എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയിരുന്നു.

comment

LATEST NEWS


നാം നേടിയെടുത്ത സ്വാതന്ത്ര്യം; ഭാരതീയ കിസാന്‍ സംഘ് കേരള ഘടകം റിപ്പബ്ലിക് ദിനം ഭാരതമാതാ ദിനമായി ആചരിക്കുന്നു


കോണ്‍ഗ്രസിലെ ഹിന്ദുക്കളോട്


കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേപ്പാളിലെ 'കറിവേപ്പില' കെപി ശര്‍മ്മ ഒലി; പ്രധാനമന്ത്രിയെ സ്വന്തം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി; അസാധാരണ നീക്കങ്ങള്‍


ഇനി പോരാട്ടം ഇംഗ്ലണ്ടുമായി


കേരള കോണ്‍ഗ്രസിന്റെ സീറ്റില്‍ നോട്ടമിട്ട് കോണ്‍ഗ്രസും ജോസഫും


കെ.വി. തോമസ് പിന്മാറി; ഇളിഭ്യരായി സിപിഎമ്മും കോണ്‍ഗ്രസും


താലിബാനെ നേരിടാന്‍ ബൈഡന്‍; ട്രംപ് ഉണ്ടാക്കിയ സമാധാന കരാര്‍ റദ്ദാക്കുന്നു; അഫ്ഗാന് മുന്നറിയിപ്പ് നല്‍കി വൈറ്റ് ഹൗസ്; കാശ്മീരില്‍ ഇന്ത്യയ്ക്ക് നേട്ടം


ശമ്പളക്കുടിശിക; ഡോക്ടര്‍മാര്‍ സമരത്തിന്

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.