login
ജനപ്രീതി നേടി ഖാദി മാസ്‌കുകള്‍; അമേരിക്ക, ഗള്‍ഫ്, യൂറോപ്പ്, മൗറീഷ്യസ് വിദേശവിപണികള്‍ കീഴടക്കാനൊരുങ്ങുന്നു

ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്റെ ഭാഗമായി പ്രാദേശികതയില്‍ നിന്ന് ആഗോളതലം വരെ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തിരുന്നു.

ന്യൂദല്‍ഹി:വ്യാപക ജനപ്രീതി നേടിയ ഖാദി മാസ്‌കുകള്‍ ആഗോളശ്രദ്ധയിലേക്ക്. എല്ലാത്തരം നോണ്‍ മെഡിക്കല്‍, നോണ്‍ സര്‍ജിക്കല്‍ മാസ്‌കുകളുടെ കയറ്റുമതിക്ക് ഏര്‍പ്പെടുത്തിയിരുന്ന നിരോധനം വാണിജ്യ, വ്യവസായ മന്ത്രാലയം നീക്കുക കൂടി ചെയ്തതോടെ ഖാദി കോട്ടണ്‍, സില്‍ക് മാസ്‌കുകള്‍ വിദേശ വിപണികളില്‍ വന്‍ തരംഗമാക്കാനുള്ള സാധ്യത തേടുകയാണ് ഖാദി വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷന്‍ (കെവിഐസി). ഡയറക്ടര്‍ ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് (ഡിജിഎഫ്ടി) മെയ് 16ന് ഇതു സംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്തു.

ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്റെ ഭാഗമായി പ്രാദേശികതയില്‍ നിന്ന് ആഗോളതലം വരെ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തിരുന്നു.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഖാദിയുടെ ജനപ്രീതി കാര്യമായി വര്‍ധിച്ച ദുബയ്, യുഎസ്എ, മൗറീഷ്യസ് തുടങ്ങിയ രാജ്യങ്ങളിലും നിരവധി യൂറോപ്യന്‍ രാജ്യങ്ങളിലും ഖാദി മാസ്‌കുകള്‍ വിതരണം ചെയ്യാനാണ് കെവിഐസിയുടെ പദ്ധതി. ഇന്ത്യന്‍ എംബസി വഴി ഈ രാജ്യങ്ങളില്‍ ഖാദി മാസ്‌കുകള്‍ വില്‍ക്കാനാണ് കെവിഐസി ഉദ്ദേശിക്കുന്നത്.

ലോക്ഡൗണ്‍ കാലയളവില്‍ കെവിഐസിക്ക് എട്ട് ലക്ഷം മാസ്‌കുകളുടെ ഓര്‍ഡര്‍ ലഭിക്കുകയും ആറു ലക്ഷം എണ്ണം വിതരണം ചെയ്തുകഴിയുകയും ചെയ്തു. വില്‍ക്കുന്നതിനു പുറമേ, ഏഴര ലക്ഷത്തിലധികം മാസ്‌കുകള്‍ ഖാദി സ്ഥാപനങ്ങള്‍ വഴി രാജ്യമെമ്പാടും ജില്ലാ ഭരണകൂടങ്ങള്‍ക്ക് സൗജന്യമായും വിതരണം ചെയ്തു.

 

 

comment

LATEST NEWS


അബ്കാരി കേസിലെ പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചു; സിഐയ്‌ക്കൊപ്പം വേദി പങ്കിട്ട നടന്‍ സുരാജ് വെഞ്ഞാറമ്മൂടും എംഎല്‍എയും ക്വാറന്റൈനില്‍


പാലക്കാട് നിരോധനാജ്ഞ; ആളുകള്‍ സംഘം ചേരുന്നത് വിലക്കി, പരീക്ഷകള്‍ മുന്‍നിശ്ചയിച്ച പ്രകാരം നടക്കും


തങ്ങളുടെ ലാബില്‍ സജീവമായ വൈറസുകളുണ്ടെന്ന് സമ്മതിച്ച് ചൈന; മൂന്നു തരം വൈറസുകളാണ് ഉള്ളത്; കൊറോണ വൈറസിന്റെ അത്ര ശക്തിയില്ലെന്ന് വാദം


'മണപ്പുറത്തെ ടിപ്പുവിന്റെ സ്തൂപവും കൊടിയും കളഞ്ഞവര്‍ക്ക് മറ്റാരുടേയും സഹായം വേണ്ട'; സെറ്റ് പൊളിച്ചത് സംഘപരിവാര്‍ സംഘടനകളല്ലെന്ന് ഹിന്ദു ഐക്യവേദി


ഇനി ഞങ്ങളുടെ തൊഴിലാളികളെ വേണമെങ്കില്‍ സര്‍ക്കാരിന്റെ അനുമതി വേണം; കുടിയേറ്റ തൊഴിലാളികളെ സംരക്ഷിച്ച് യോഗി ആദിത്യനാഥ്; കമ്മിഷന്‍ രൂപീകരിച്ചു


ആലുവയിലെ സിനിമാ സെറ്റ് തകര്‍ത്തവര്‍ക്ക് ബിജെപിയും ഹൈന്ദവസംഘടനകളുമായി ബന്ധമില്ല; ക്രിമിനലുകള്‍ക്കെതിരേ ശക്തമായ നടപടി വേണമെന്ന് ബിജെപി


ലോക്ഡൗണില്‍ പാവപ്പെട്ടവര്‍ക്ക് ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്ത് ആദൂര്‍ പൊലീസ്


കാസര്‍കോട് പരീക്ഷയെഴുതുന്നത് 53344 വിദ്യാര്‍ത്ഥികള്‍; പരീക്ഷാ കേന്ദ്രങ്ങള്‍ക്ക് മാറ്റമില്ല

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.