login
കര്‍ഷകസമരത്തില്‍ ഖാലിസ്ഥാന്‍‍ വാദികള്‍ പിടിമുറുക്കി; വിദേശഫണ്ട് വരുത്തി സര്‍ക്കാരിനെതിരെ അക്രമം; വ്യാപകമായ ചോദ്യം ചെയ്യലിന് എന്‍ഐഎ

സിഖ്‌സ് ഫോര്‍ ജസ്റ്റിസ്, ഖാലിസ്ഥാന്‍ സിന്ദാബാദ് ഫോഴ്‌സ്, ബബ്ബര്‍ ഖല്‍സ് ഇന്റര്‍നാഷണല്‍, ഖാലിസ്ഥാന്‍ ടൈഗര്‍ ഫോഴ്‌സ് എന്നീ ഖാലിസ്ഥാന്‍ ഭീകരസംഘടനകളാണ് കര്‍ഷകസമരത്തില്‍ നുഴഞ്ഞുകയറിയിട്ടുള്ളതെന്നാണ് എന്‍ഐഎ വാദം.

ന്യൂദല്‍ഹി: കര്‍ഷകസമരത്തിന്‍റെ മറവില്‍ ഭയത്തിന്‍റെയും അക്രമത്തിന്‍റെയും അന്തരീക്ഷം സൃഷ്ടിച്ച് സര്‍ക്കാരിനെതിരെ സമരം ചെയ്യാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നതിനായി  ചില ഖാലിസ്ഥാന്‍ സംഘങ്ങള്‍ ശ്രമിക്കുന്നതായി എന്‍ഐഎ.

സിഖ്‌സ് ഫോര്‍ ജസ്റ്റിസ്, ഖാലിസ്ഥാന്‍ സിന്ദാബാദ് ഫോഴ്‌സ്, ബബ്ബര്‍ ഖല്‍സ് ഇന്റര്‍നാഷണല്‍, ഖാലിസ്ഥാന്‍ ടൈഗര്‍ ഫോഴ്‌സ് എന്നീ ഖാലിസ്ഥാന്‍ ഭീകരസംഘടനകളാണ് കര്‍ഷകസമരത്തില്‍ നുഴഞ്ഞുകയറിയിട്ടുള്ളതെന്നാണ് എന്‍ഐഎ വാദം.

കര്‍ഷകസമരത്തിന്‍റെ ഭാഗമായി ഈ ഖാലിസ്ഥാനി സംഘടനകള്‍ യുഎസ്, യുകെ, കാനഡ, ജര്‍മ്മനി എന്നീ രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികള്‍ക്ക് മുന്നില്‍ സമരം ചെയ്യാന്‍ ആഹ്വാനം ചെയ്യുകയാണ്. അതു വഴി കേന്ദ്രസര്‍ക്കാരിനെതിരെ ദുഷ്പ്രചാരണം അഴിച്ചുവിടാനാണ് ഈ സംഘടനകളുടെ ശ്രമം. സമരത്തിന് വേണ്ടി വന്‍തുകകളാണ് വിദേശത്ത് വേരുകളുള്ള ഖാലിസ്ഥാനി സംഘടനകള്‍ എന്‍ജിഒകള്‍ വഴി ഇന്ത്യയിലേക്ക് അയക്കുന്നത്. ഖാലിസ്ഥാന്‍ വാദികളായ ഹര്‍ദിപ് സിംഗ് നിജ്ജാര്‍, പരംജിത് സിംഗ് പമ്മ, ഗുര്‍പവത്വന്റ് സിംഗ പന്നുന്‍ എന്നിവരാണ് കേന്ദ്രസര്‍ക്കാരിനെതിരായ ദുഷ്പ്രചരണങ്ങള്‍ ചുക്കാന്‍ പിടിക്കുന്ന ഖാലിസ്ഥാന്‍ നേതാക്കള്‍- എന്‍ഐഎ റിപ്പോര്‍ട്ടില്‍ പറയുന്നു.  

ഇതിന്‍റെ ഭാഗമായി വ്യാപകമായ ചോദ്യം ചെയ്യലിന് ഒരുങ്ങുകയാണ് എന്‍ ഐഎ. പഞ്ചാബി നടന്‍ ദീപ് സിധുവിന്‍റെ സഹോദരന്‍ മന്‍ദീപ് സിംഗിനെയും മറ്റ് സിഖ് തീവ്രവാദികളെയും ചോദ്യം ചെയ്യും. ഡിസംബര്‍ 17 മുതല്‍ 19നുള്ളില്‍ എന്‍ഐഎ ഓഫീസിന് മുന്നില്‍ ഹാജരാകാനാണ് നോട്ടീസ്. ജലന്ധര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എഴുത്തുകാരന്‍ ബല്‍വിന്ദര്‍ പാല്‍ സിംഗിനും നോട്ടീസ് നല്‍കി. ഇദ്ദേഹം നിരന്തരമായി വിവിധാ മാസികകളിലും വിദേശസിഖ് മാസികകളിലും സോഷ്യല്‍ മീഡിയകളിലും കര്‍ഷകസമരത്തെക്കുറിച്ച് എഴുതിക്കൊണ്ടിരിക്കുകയാണ്. ഒരു സിഖ് ചാനലില്‍ ജോലി ചെയ്യുന്ന ജസ്വീര്‍ സിംഗ്, കര്‍ണെയ്ല്‍ സിംഗ്, നോബിള്‍ജിത് സിംഗ്, പല്‍വീന്തര്‍ സിംഗ്, പര്‍ദീപ് സിംഗ്, പരംജീത് സിംഗ്, രഞ്ജിത് സിംഗ് എന്നിവരാണ് നോട്ടീസ് കിട്ടിയ മറ്റുള്ളവര്‍. കാനഡയിലെ ഹര്‍ദീപ് സിംഗ് നിജ്ജാര്‍, യുകെയിലെ പരംജീത് സിംഗ പമ്മ എന്നിവരേയും ചോദ്യം ചെയ്യും. നിരന്തരമായി സിഖുകാരെ പഞ്ചാബില്‍ നിന്നും മറ്റും ദില്ലിയിലെത്തിക്കുന്ന ട്രാവല്‍ ഏജന്‍റായ ഇന്ദര്‍പാല്‍ സിംഗ്, നട്ട് ബോള്‍ട്ട് ബിസിനസ് രംഗത്തുള്ള നരേഷ് കുമാര്‍, കേബിള്‍ ടിവി ഓപറേറ്റര്‍ ജസ്പാല്‍ സിംഗ് എന്നിവരും ചോദ്യം ചെയ്യപ്പെടുന്നവരുടെ പട്ടികയിലുണ്ട്.

ചോദ്യം ചെയ്യലിന് വിധേയകരാകുന്നവര്‍ക്കെല്ലാം സിഖ്‌സ് ഫോര്‍ ജസ്റ്റിസ് എന്ന ഖാലിസ്ഥാനികളുടെ ഭീകരസംഘടനയുമായി ബന്ധമുണ്ടെന്നാണ് എ്ന്‍ ഐഎ ആരോപിക്കുന്നത്. നിരോധിക്കപ്പെട്ട സംഘടനയാണ് ഖാലിസ്ഥാന്‍ വാദികളുടെ സിഖ്‌സ് ഫോര്‍ ജസ്റ്റിസ്. യുഎസാണ് ഈ സംഘടനയുടെ ആസ്ഥാനം. കഴിഞ്ഞ ദിവസം സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ ഭീഷണിപ്പെടുത്തി സംഘടനയുടെ നിയമോപദേഷ്ടാവ് ഗുര്‍പത്‌വന്ത് സിംഗ് പന്നുന്‍ ഇന്ത്യയിലാകെ ഭീതി സൃഷ്ടിച്ചിരുന്നു. ഇദ്ദേഹത്തിനെതിരെ രാജ്യദ്രോഹം, കുറ്റകരമായ ഗൂഡാലോചന എന്നീ യുഎപിഎ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്.

ഇതിനിടെ സംഭവവികാസങ്ങളുടെ ദൃക്‌സാക്ഷിയെന്ന നിലയില്‍ കര്‍ഷകനേതാവ് ബല്‍ദേവ് സിംഗ് സിര്‍സയ്ക്ക് എന്‍ ഐഎ നോട്ടീസ് നല്‍കി.ദൃക്‌സാക്ഷികളെ ചോദ്യം ചെയ്യാന്‍ അനുവദിക്കുന്ന 160 സിആര്‍പിസി വകുപ്പ് പ്രകാരമാണ് നോട്ടീസയച്ചിരിക്കുന്നത്. ഖാലിസ്ഥാന്‍ വാദികള്‍ നുഴഞ്ഞു കയറി കര്‍ഷകസമരത്തിന്റെ പേരില്‍ അക്രമവും ദുഷ്പ്രചാരണവും അഴിച്ചുവിടുന്നുവെന്നതിന്റെ പേരില്‍ എന്‍ ഐഎ ഫയല്‍ ചെയ്ത കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനാണ് ബല്‍ദേവ് സിംഗ് സിര്‍സയ്ക്ക് നോട്ടീസയച്ചത്. ഇതേക്കുറിച്ച് വിശദമായ തെളിവുകള്‍ കണ്ടെത്താനാണ് സമരത്തില്‍ സജീവസാന്നിധ്യമായിരുന്ന ബല്‍ദേവ് സിംഗ് സിര്‍സയെ ചോദ്യം ചെയ്യുന്നത്.

 

  comment

  LATEST NEWS


  'മീശ നോവലിന് നല്‍കിയ അവാര്‍ഡ് പിന്‍വലിക്കണം'; സാഹിത്യ അക്കാദമിക്ക് ഒരു ലക്ഷം കത്തുകള്‍ അയക്കും; വനിതാദിനത്തില്‍ അമ്മമാരുടെ പ്രതിഷേധം


  ഏതു ചുമതല നല്‍കിയാലും അഭിമാനപൂര്‍വം ഏറ്റെടുക്കും; ദേഹബലവും ആത്മബലവും തനിക്കുണ്ട്; കേരള വികസനത്തിനായി പ്രവര്‍ത്തിക്കുമെന്ന് മെട്രോമാന്‍


  കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ കര്‍ശന നിരീക്ഷണം; കള്ളപ്പണ ഇടപാട് പിടിക്കാന്‍ കസ്റ്റംസ് സ്‌ക്വാഡുകള്‍ രൂപികരിച്ചു; പൊതുജനങ്ങള്‍ക്കും വിവരം കൈമാറാം


  ഇന്ന് 2100 പേര്‍ക്ക് കൊറോണ; 1771 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 4039 പേര്‍ക്ക് രോഗമുക്തി; ആകെ മരണം 4300 ആയി


  പിണറായിയുടെ വെട്ടിനിരത്തല്‍; മുന്‍ സിമി നേതാവിന് കിട്ടിയ പരിഗണന പോലും മുതിര്‍ന്ന സിപിഎം നേതാക്കള്‍ക്ക് ലഭിച്ചില്ല; ചൊങ്കൊടി പാര്‍ട്ടിയില്‍ കലാപക്കൊടി


  പാലാരിവട്ടം മേല്‍പ്പാലം തുറന്നു; ഔദ്യോഗിക ചടങ്ങില്ലെങ്കിലും മന്ത്രി ജി. സുധാകരന്‍ ആദ്യ യാത്രക്കാനായി, പിന്നാലെ സിപിഎം പ്രവര്‍ത്തകരുടെ റാലിയും


  'ശ്രദ്ധിക്കൂ ദീദി...'; മമതാ ബാനര്‍ജിയുടെ 'ഖേലാ ഹൊബെ'യ്ക്ക് മറുപടിയുമായി പ്രധാനമന്ത്രി, കൊല്‍ക്കത്തയിലെ റാലിയില്‍ അണിനിരന്നത് ലക്ഷങ്ങള്‍


  മമത ബാനര്‍ജി ബംഗാളിന്റെ പ്രതീക്ഷ അട്ടിമറിച്ചു, പിന്നില്‍ നിന്നും കുത്തി; നഷ്ടമായ ജനാധിപത്യ സംവിധാനം സംസ്ഥാനത്ത് പുനസ്ഥാപിക്കുമെന്ന് മോദി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.