ന്യൂദല്‍ഹി: അസാധാരണമായ ഒരു നീക്കത്തിലൂടെ മീരാ ഭായ് ചാനുവിനെ ദേശീയ പവര്‍ലിഫ്റ്റിങ് ഫെഡറേഷന് അര്‍ജുന അവാര്‍ഡിന് ശുപാര്‍ശ ചെയ്തു. രാജ്യത്തെ പരമോന്നത കായിക പുരസ്കാരമായ ഖേല്‍ രത്ന അവാര്‍ഡ് നേടിയ താരമാണ് മീരാ ഭായ് ചാനു.
ചാനുവിനൊപ്പം വെങ്കട് രാഹുല്‍ , പൂനം യാദവ് എന്നിവരെയും അര്‍ജുന അവാര്‍ഡിനായി പവര്‍ലിഫ്റ്റിങ് ഫെഡറേഷന് ശുപാര്‍ശചെയ്തിട്ടുണ്ട്.
2018 ല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്കൊപ്പമാണ് മീരാ ഭായ് ചാനു ഖേല്‍ രത്ന പുരസ്കാരം നേടിയത്. ആ വര്‍ഷം തന്നെ രാജ്യത്തെ ഉയര്‍ന്ന നാലാമത്തെ പുരസ്കാരമായ പത്മശ്രീയും നേടി.
ഖേല്‍ രത്ന പരമോന്നത പുരസ്കാരം ആണെന്ന് അറിയാം. പക്ഷെ എനിക്ക് നേരത്തെ അര്‍ജുന അവാര്‍ഡ് കിട്ടിയില്ല. ഇപ്പോള്‍ ഞാന്‍ അതും ആഗ്രഹിക്കുന്നു. 2018 ല്‍ ഖേല്‍ രത്ന അവാര്‍ഡിനൊപ്പം അര്‍ജുന പുരസ്കാരത്തിനും അപേക്ഷിച്ചിരുന്നെന്ന് മീരാഭായ് ചാനു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: