login
'മരണം കാണുന്ന നിമിഷം നിങ്ങളുടെ പാന്റ്‌സ് നനയും'; എന്റെ മരണവാര്‍ത്ത എഴുതാന്‍ കാത്തിരുന്നവര്‍ തിരിച്ചു വരവ് കണ്ട് അതിശയിച്ചിരിക്കുകയാണെന്ന് ഖുശ്ബു

തമിഴ്‌നാട്ടിലെ മേല്‍മാവത്തൂരില്‍ വച്ചാണ് ഖുശ്ബുവിന്റെ വാഹനം അപകടത്തില്‍പ്പെട്ടത്. ഖുഷ്ബു സഞ്ചരിച്ച കാറില്‍ ഒരു ട്രക്ക് ഇടിച്ചു കയറുകയായിരുന്നു. ഗൂഡല്ലൂരിലെ വേല്‍യാത്രയില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു ഖുശ്ബു. അതേസമയം, ഖുശ്ബുവിന്റെ കാര്‍ അപകടത്തില്‍പ്പെട്ട സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

ചെന്നൈ: നടിയും ബി.ജെ.പി. നേതാവുമായ ഖുശ്ബു സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ട സംഭവത്തില്‍ വ്യാജപ്രചരണം നടത്തിയആള്‍ക്കെതിരെ രൂക്ഷവിമര്‍ശനം. അപകടത്തില്‍ സന്തോഷം പ്രകടിപ്പിക്കുകയും അത് വ്യാജമാണെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച ആള്‍ക്കെതിരെ സോഷ്യല്‍ മീഡിയ ഒന്നടങ്കം രംഗത്തുവന്നിരുന്നു. ഈ വ്യാജ പ്രചരണം ശ്രദ്ധയില്‍പ്പെട്ട ഖുശ്ബുവും ഇയാളെ വിമര്‍ശിച്ച് രംഗത്തെത്തിയിട്ടുണ്ട്.  കാര്‍ട്ടൂണിസ്റ്റ് ബാല എന്നയാളാണ് ഖുശ്ബുവിന് ഉണ്ടായ അപകടത്തില്‍ വ്യാജപ്രചരണം നടത്തിയത്.  

'നിങ്ങള്‍ക്ക് വേണ്ടി പോരാടിയ എന്നോട് ഇങ്ങനെ സംസാരിക്കുന്നതില്‍ ലജ്ജിക്കുന്നു. നിങ്ങള്‍ക്ക് ധൈര്യമുണ്ടെങ്കില്‍ അപകടമുണ്ടാക്കാന്‍ ശ്രമിക്കുക. മരണം കാണുന്ന നിമിഷം, നിങ്ങളുടെ പാന്റ്‌സ് നനയുമെന്ന് എനിക്ക് ഉറപ്പുണ്ട്. കാരണം നിങ്ങള്‍ എന്നെപ്പോലെ ധൈര്യമുള്ള ഒരാളല്ല. ഒരു ഭീരുവിനെപ്പോലെയാണ് നിങ്ങള്‍ സംസാരിക്കുന്നത്. വേഗം സുഖം പ്രാപിക്കുക ബാല' എന്നാണ് ഖുശ്ബു ഇയള്‍ക്ക് നല്‍കിയ മറുപടി.  തന്റെ മരണവാര്‍ത്ത എഴുതാന്‍ കാത്തിരുന്ന ചിലര്‍ തന്റെ തിരിച്ചു വരവ് കണ്ട് അതിശയിച്ചിരിക്കുകയാണെന്നും മറ്റൊരു ട്വീറ്റില്‍ ഖുശ്ബു കുറിച്ചു.

തമിഴ്‌നാട്ടിലെ മേല്‍മാവത്തൂരില്‍ വച്ചാണ് ഖുശ്ബുവിന്റെ വാഹനം അപകടത്തില്‍പ്പെട്ടത്. ഖുഷ്ബു സഞ്ചരിച്ച കാറില്‍ ഒരു ട്രക്ക് ഇടിച്ചു കയറുകയായിരുന്നു. ഗൂഡല്ലൂരിലെ വേല്‍യാത്രയില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു ഖുശ്ബു. അതേസമയം,  ഖുശ്ബുവിന്റെ കാര്‍ അപകടത്തില്‍പ്പെട്ട സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. കാര്‍ ശരിയായ ദിശയിലൂടെ തന്നെയാണ് സഞ്ചരിച്ചിരുന്നത്. കരുതിക്കൂട്ടി വരുത്തിയ അപകടമാണോ എന്നറിയാന്‍ െ്രെഡവറെ പോലീസ് ചോദ്യം ചെയ്യുകയാണെന്നും ഖുഷ്ബു ട്വീറ്റ് ചെയ്തു.  

comment

LATEST NEWS


ബിന്ദുവിന്റെ ലക്ഷങ്ങളുടെ തട്ടിപ്പിന്റെ സ്‌പോണ്‍സര്‍ സിപിഎം; സംരക്ഷിച്ചത് മന്ത്രിമാരായ ജയരാജനും മൊയ്തീനും; നടത്തിയത് വഴിവിട്ട നീക്കങ്ങള്‍


തമിഴ്‌നാട്ടില്‍ കനത്തമഴ; 43 വര്‍ഷത്തിന് ശേഷം ചിദംബരം നടരാജക്ഷേത്രത്തില്‍ വെള്ളം കയറി; ആയിരംകാല്‍മണ്ഡപം അടക്കമുള്ള 40 ഏക്കറില്‍ വെള്ളം ഉയരുന്നു


ഇന്ന് 5718 പേര്‍ക്ക് കൊറോണ; 29 മരണങ്ങള്‍; പരിശോധിച്ചത് 57,456 സാമ്പിളുകള്‍; 5496 പേര്‍ക്ക് രോഗമുക്തി; 444 ഹോട്ട് സ്‌പോട്ടുകള്‍


'ഹോണ്ട റോഡ് സേഫ്റ്റി ഇഗുരുകുല്‍': ഹോണ്ടയുടെ റോഡ് സുരക്ഷാ പദ്ധതി രണ്ടു ലക്ഷത്തിലധികം ഇന്ത്യക്കാരിലേക്ക്


ഓൺലൈൻ ക്ലാസിനിടെ 11 കാരൻ സ്വയം വെടിയുതിർത്തു മരിച്ചു


കോവിഡ് യു എസിൽ 140 ലക്ഷം (14 മില്യൺ) കവിഞ്ഞു; നൂറു ദിവസത്തേക്ക് മാസ്ക് നിർബന്ധമാക്കും: ബൈഡൻ


മലയാളിയായ പ്രിയാ ലാലിന്റെ തെലുങ്കു അരങ്ങേറ്റ ചിത്രം ഗുവ ഗോരിങ്ക 17ന് പുറത്തിറങ്ങും; റിലീസിങ് ആമസോണ്‍ പ്രൈം വഴി


എംഎസ്എംഇകള്‍ക്കായി പ്രത്യേക ബിസിനസ് ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കി ആക്‌സിസ് ബാങ്ക്

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.