login
ഐസക്കിന്റെ കള്ളം പൊളിഞ്ഞു; യെസ് ബാങ്കിലെ 250 കോടി നിക്ഷേപത്തില്‍ കിഫ്ബിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം നടക്കുന്നുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍

കിഫ്ബി സിഇഒ കെഎം എബ്രഹാമിനെതിരെയും അന്വേഷണം നടക്കുന്നുണ്ട്. രാജ്യസഭയില്‍ ജാവേദ് അലി ഖാന്‍ എംപിയാണ് ഇക്കാര്യം കേന്ദ്ര സര്‍ക്കാരിനോട് ചോദിച്ചത്. കൂടുതല്‍ വിവരങ്ങള്‍ ഈ ഘട്ടത്തില്‍ പുറത്തുവിടാനാവില്ലെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

ന്യൂദല്‍ഹി:  കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡ് (കിഫ്ബി) എതിരെ എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം നടക്കുന്നുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍. ലോകസഭയില്‍  കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂറാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. യെസ് ബാങ്കില്‍ 250 കോടി രൂപ കിഫ്ബി നിക്ഷേപിച്ചെന്ന പരാതിയിലാണ് അന്വേഷണമെന്നും മന്ത്രി വ്യക്തമാക്കി.  

കിഫ്ബി സിഇഒ കെഎം എബ്രഹാമിനെതിരെയും അന്വേഷണം നടക്കുന്നുണ്ട്.  രാജ്യസഭയില്‍ ജാവേദ് അലി ഖാന്‍ എംപിയാണ് ഇക്കാര്യം കേന്ദ്ര സര്‍ക്കാരിനോട് ചോദിച്ചത്. കൂടുതല്‍ വിവരങ്ങള്‍ ഈ ഘട്ടത്തില്‍ പുറത്തുവിടാനാവില്ലെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് റിസര്‍വ് ബാങ്ക് ഏറ്റെടുത്ത യെസ് ബാങ്കില്‍ കിഫ്ബിക്ക് ഉണ്ടായിരുന്നത് 268.47 കോടിയുടെ നിക്ഷേപമായിരുന്നു. കിഫ്ബി സിഇഒ കെഎം എബ്രഹാമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.  കിഫ്ബിയുടെ 268 കോടി രൂപ യെസ് ബാങ്കിലുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരത്തെ പറഞ്ഞിരുന്നു. 

9.72 ശതമാനം പലിശയ്ക്ക് എടുത്ത മസാല ബോണ്ട് 7.5 ശതമാനത്തിന് യെസ് ബാങ്കില്‍ നിക്ഷേപിച്ചത്. ഈ 268 കോടി രൂപ ഇപ്പോള്‍ നഷ്ടപെട്ട അവസ്ഥയാണെന്നും ഇതിനുത്തരവാദി ധനമന്ത്രി തോമസ് ഐസക് മാത്രമാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. നിരവധി ന്യൂജനറേഷന്‍ ബാങ്കുകളിലായി കിഫ്ബിയുടെ 675 കോടിയോളം രൂപ നിക്ഷേപിച്ചിട്ടുണ്ട്. ഇത് അടിയന്തിരമായി ട്രഷറിയിലേക്ക് മാറ്റണമെന്നും അദേഹം ആവശ്യപ്പെട്ടിരുന്നു

എന്നാല്‍, ഈ ആരോപണങ്ങളെല്ലാ തള്ളി ധനമന്ത്രി തോമസ് ഐസക്ക് പിന്നീട് രംഗത്തുവന്നിരുന്നു. യെസ് ബാങ്കില്‍ കിഫ്ബിക്ക് നയാപ്പൈസ നിക്ഷേപമില്ല. തകരുന്ന യെസ് ബാങ്കില്‍ പണമിട്ടത് മാപ്പര്‍ഹിക്കാത്ത കുറ്റമാണെന്നാണ് രമേശ് ചെന്നിത്തല പറയുന്നത്. തന്നെയൊന്ന് ഫോണ്‍ ചെയ്തിരുന്നെങ്കില്‍ നിജസ്ഥിതി പറഞ്ഞുകൊടുക്കുമായിരുന്നെന്ന് ധനമന്ത്രി പറഞ്ഞിരുന്നു. എന്നാല്‍, ധനമന്ത്രിയുടെ ഈ കള്ളം പൊളിക്കുന്ന മറുപടിയാണ് കേന്ദ്രം ഇപ്പോള്‍ നല്‍കിയിരിക്കുന്നത്.  

comment

LATEST NEWS


ഹൂസ്റ്റണിലെ പോസ്റ്റ് ഓഫീസ് സന്ദീപ് സിങ്ങിന്റെ പേരിൽ; ഇന്ത്യൻ വംശജന്റെ പേരിൽ അറിയപ്പെടുന്ന ആദ്യപോസ്റ്റ് ഓഫീസ്


ഈ അസുഖത്തിന് ചികിത്സയില്ല: കുശുമ്പ് പോസ്റ്റിട്ട ദീപാ നിശാന്തിന് സഹപ്രവര്‍ത്തക ഡോ. ആതിര നല്‍കിയത് മുഖത്തടിച്ച പോലെയുള്ള മറുപടി


കെ.ടി. ജലീല്‍ രാജിവെയ്ക്കില്ല: കേസ് രജിസ്റ്റര്‍ ചെയ്താല്‍ പലരേയും ചോദ്യം ചെയ്യും, അവരെല്ലം കേസിലെ പ്രതികളാകില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍


'മറ്റൊരാള്‍ക്ക് നിങ്ങള്‍ വരുത്തിയ നാശനഷ്ടം നിങ്ങള്‍ക്കും സംഭവിക്കും വരെ ഒരിക്കലും മനസിലാകില്ല'; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി ഭാവനയുടെ പ്രതികരണം


'സുപ്രീംകോടതി വിധിയാണ്; നടപ്പാക്കാതിരിക്കാന്‍ സാധ്യമല്ല'; മണര്‍കാട് പള്ളി ഉടന്‍ ഏറ്റെടുക്കാന്‍ കോടതി നിര്‍ദേശം; യാക്കോബായ വിഭാഗത്തിന് കനത്ത തിരിച്ചടി


'നാന്‍ വീഴ്വേന്‍ എന്‍ട്ര് നിനൈതായോ; ട്രോളുകളില്‍ തളരില്ല; പരിഹസിച്ചത് സ്ത്രീസമത്വവും തുല്യതയും പ്രസംഗിക്കുന്നവര്‍; ഇനിയും സമരത്തിനിറങ്ങുമെന്ന് അനശ്വര


ഓണ്‍ലൈന്‍ വാതുവെപ്പിന് കളമൊരുക്കി; പ്ലേ സ്‌റ്റോറില്‍ നിന്ന് പേടിഎം ആപ്പിനെ നീക്കം ചെയ്തു; ചടുലനീക്കവുമായി ഗൂഗിള്‍; വിശദീകരണം പുറത്തിറക്കി


മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച സംഭവം: നിഷ പുരുഷോത്തമന്റെ പരാതിയില്‍ രണ്ട് ദേശാഭിമാനി ജീവനക്കാര്‍ അറസ്റ്റില്‍; ഫോണുകള്‍ പോലീസ് പിടിച്ചെടുത്തു

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.