login
ദക്ഷിണേന്ത്യയിലെ ആദ്യത്തെ ഇന്ത്യന്‍ നിര്‍മ്മിത മയോ ഇലക്ട്രിക് ലിംബ് കൊല്ലം സ്വദേശിക്ക് നല്‍കി കിംസ്‌ഹെല്‍ത്ത്

വിപണിയില്‍ എട്ട് ലക്ഷം രൂപ മുതല്‍ പത്ത് ലക്ഷം രൂപവരെ വിലവരുന്ന മയോ ഇലക്ട്രിക് കൃത്രിമ കൈകള്‍ ഇന്ത്യയിലെ ഒരു സാധാരണക്കാരന്റെ സ്വപ്നത്തിനും അതീതമാണ്

തിരുവനന്തപുരം:  അമിത വൈദ്യുത പ്രവാഹമേറ്റ് കൈകള്‍ കരിഞ്ഞുപോയ സംസ്ഥാന ഇലക്ട്രിസിറ്റി ബോര്‍ഡ് കരാറുകാരനായ അനില്‍ കുമാറിന് കിംസ്‌ഹെല്‍ത്ത് ഇനാലി ലിംബ് പ്രോജക്ടിന്റെ മയോഇലക്ട്രിക് കൃത്രിമ കൈകള്‍ ലഭിച്ചു. ഇത് ആദ്യമായാണ് ഇന്ത്യന്‍ നിര്‍മ്മിത കൃത്രിമ കൈകള്‍ ദക്ഷിണേന്ത്യയിലെ ഒരാള്‍ക്ക് സംഭാവനയായി ലഭിക്കുന്നത്.

ജനുവരി 21 ന് 11 കെവി ഇലക്ട്രിക് ലൈനില്‍ ജോലി ചെയ്തുകൊണ്ടിരുന്നപ്പോള്‍ ആയിരുന്നു കൊല്ലം സ്വദേശിയായ അനില്‍ കുമാറിന് ഷോക്കേല്‍ക്കുന്നത്. തുടര്‍ന്ന് കിംസ്‌ഹെല്‍ത്തില്‍ എത്തിക്കുകയായിരുന്നു. കൈകള്‍ നീക്കം ചെയ്യുകയല്ലാതെ അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കുവാന്‍ മറ്റു പോംവഴി ഇല്ലാതിരുന്നതായും കത്തിക്കരിഞ്ഞ നിലയിലായിരുന്ന ഇരു കൈകളും കൈമുട്ടിന് താഴെവച്ച് നീക്കം ചെയ്യേണ്ടിവന്നതായും ഫിസിക്കല്‍ മെഡിസിന്‍ കണ്‍സള്‍ട്ടന്റ് ഡോക്ടര്‍ ലക്ഷ്മി നായര്‍ പറഞ്ഞു.  

കൈകള്‍ നഷ്ടമായതോടെ അദ്ദേഹം നിരാശനാകുകയായിരുന്നു. അടിസ്ഥാന ആവശ്യങ്ങള്‍ക്കുപോലും ഭാര്യയെ ആശ്രയിക്കേണ്ടിവന്ന അനില്‍ കുമാറിന്  രണ്ട് പെണ്‍മക്കള്‍ ഉള്‍പ്പെടുന്ന കുടുംബത്തെ പോറ്റുകയെന്നത് വലിയ ചോദ്യചിഹ്നമായി.  ഈ സാഹചര്യത്തിലാണ് അത്യാധുനിക മയോഇലക്ട്രിക് കൃത്രിമ കൈകള്‍ കിംസ്‌ഹെല്‍ത്ത് സിഎസ്ആര്‍ ഫണ്ട് മുഖാന്തരം പൂര്‍ണ്ണമായും സൗജന്യമായി അനില്‍ കുമാറിന് നല്‍കിയത്.

വിപണിയില്‍ എട്ട് ലക്ഷം രൂപ മുതല്‍ പത്ത് ലക്ഷം രൂപവരെ വിലവരുന്ന മയോ ഇലക്ട്രിക് കൃത്രിമ കൈകള്‍ ഇന്ത്യയിലെ ഒരു സാധാരണക്കാരന്റെ സ്വപ്നത്തിനും അതീതമാണ്. എന്നാല്‍ ഇന്ത്യന്‍ നിര്‍മ്മിത മയോ  ഇലക്ട്രിക് കൃത്രിമ കൈ 25000 രൂപ മുതല്‍ 1 ലക്ഷം രൂപ വരെയുളള നിരക്കിലാണ് കിംസ്‌ഹെല്‍ത്ത് ഇനാലി ലിംബ് ഫൗണ്ടേഷന്‍ ലഭ്യമാക്കുന്നത്.

കൈ ചലനങ്ങള്‍ നിയന്ത്രിക്കുന്ന പേശികളില്‍ നിന്നുള്ള  ഇലക്ട്രിക് സിഗ്‌നലുകള്‍ ഉപയോഗിക്കുന്ന സെന്‍സറുകളുടെ സഹായത്തോടെയാണ് മയോ  ഇലക്ട്രിക് കൈ പ്രവര്‍ത്തിക്കുന്നത്.  അനായാസമായ കൈ ചലനവും സാധ്യമാകും. ഇത് ഉപയോഗിക്കുന്നവര്‍ക്ക് വിദഗ്ധരുടെ പരിശീലനവും ലഭ്യമാണ്. അനില്‍ കുമാറിന് ലഭിച്ച ഒരു കൃത്രിമ കൈ സെന്‍സറുകളാല്‍ നിയന്ത്രിതവും മറ്റേത് ബന്ധിതമായ സ്വിച്ചുകളിലൂടെ കൈകാര്യം ചെയ്യുന്നതുമാണ്.

കിംസ്‌ഹെല്‍ത്തിന്റെ സന്നദ്ധ സ്ഥാപനമായ കിംസ്‌ഹെല്‍ത്ത് ജയ്പൂര്‍ ഫൂട് സെന്ററില്‍ നിന്നും  നാന്നൂറില്‍പരം കൃത്രിമ കാലുകളാണ് ഇതുവരെ വിതരണം ചെയ്തിട്ടുള്ളത്. ഇതിനനുസൃതമായ പരിശീലനവും ഇവയുടെ മെയിന്റനന്‍സും സ്‌പെഷ്യലിസ്റ്റ് ഡോകടര്‍മാരുടെ സൗജന്യ കണ്‍സള്‍ട്ടേഷനും കിംസ്‌ഹെല്‍ത്ത് ഉറപ്പുവരുത്തുന്നുണ്ട്.

മയോഇലക്ട്രിക് കൃത്രിമ കൈകള്‍ ലഭിച്ച കൊല്ലം സ്വദേശി അനില്‍ കുമാറിനൊപ്പം കിംസ്‌ഹെല്‍ത്ത് ഇനാലി ലിംബ് പ്രോജക്ട് എഞ്ചിനീയര്‍ അനുരാഗ്, ഡോക്ടര്‍മാരായ ഹനീന, ലക്ഷ്മി എന്നിവര്‍.

 

comment

LATEST NEWS


ഇഎംഎസ്സും ജാലവിദ്യയും എന്‍.ഇ. ബാലറാമും


ജുനാഗഡിലെ മുസ്‌ളീം ലീഗ് ചതിക്ക് മറുപടി സോമനാഥ ക്ഷേത്രം; യഥാര്‍ത്ഥ ഭാരതരത്‌നം സര്‍ദാര്‍ പട്ടേല്‍ ജന്മദിനം ഇന്ന്


കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അധഃപതനം


ആദ്യം, മുംബൈ


ഐഎസ്എല്‍ മത്സരക്രമം പുറത്തിറക്കി; ബ്ലാസ്‌റ്റേഴ്‌സ്-എടികെ ആദ്യ പോരാട്ടം


പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി: സമര്‍പ്പിക്കാന്‍ രാഷ്ട്രപതി സമയം അനുവദിച്ചു


ഗുജറാത്തിലെ കെവാദിയയില്‍ ആരോഗ്യവനം, ആരോഗ്യ കുടീരം, ഏകതാ മാള്‍, ചില്‍ഡ്രന്‍സ് ന്യൂട്രീഷന്‍ പാര്‍ക്ക് എന്നിവ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു


ഇന്ന് 6638 പേര്‍ക്ക് കൊറോണ; 5789 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 28 മരണം; 7828 പേര്‍ക്ക് രോഗമുക്തി; 690 ഹോട്ട് സ്‌പോട്ടുകള്‍

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.