login
സ്വദേശി സ്വാവലംബി അഭിയാന്‍ വിജയിപ്പിക്കുക : ഭാരതീയ കിസാന്‍ സംഘ്

പ്രധാനമന്ത്രി പ്രഖ്യാപിച്ച ആത്മനിര്‍ഭര്‍ ഭാരത് അഭിയാനിന്റെ ഭാഗമാകാന്‍ എല്ലാ പൗരന്മാരുടെ തയ്യാറാകണമെന്ന് ഭാരതീയ കിസാന്‍ സംഘ് ആഹ്വാനം ചെയ്തു.

പാലക്കാട് : പ്രധാനമന്ത്രി പ്രഖ്യാപിച്ച ആത്മനിര്‍ഭര്‍ ഭാരത് അഭിയാനിന്റെ ഭാഗമാകാന്‍  എല്ലാ പൗരന്മാരുടെ തയ്യാറാകണമെന്ന് ഭാരതീയ കിസാന്‍ സംഘ് ആഹ്വാനം ചെയ്തു.  

സ്വദേശി സ്വാവലംബി അഭിയാനിന് നേതൃത്വം നല്‍കാന്‍ വിദ്യാര്‍ഥികളും, യുവാക്കളും, കര്‍ഷകരും മുന്നോട്ട് വരണം. കിസാന്‍ സംഘ് കേന്ദ്രീയ സമിതിയുടെ തീരുമാനമനുസരിച്ച് രാജ്യത്ത്  നടക്കുന്ന സ്വദേശി സ്വാവലംബി അഭിയാനിന്റെ ഭാഗമായി പൊതുജനങ്ങളില്‍ നിന്നും പിന്തുണ തേടിക്കൊണ്ടുള്ള ഡിജിറ്റല്‍ ഒപ്പ് ശേഖരണം  ജൂലൈ 5 വരെ നടക്കും.

ഇതുസംബന്ധിച്ച് ബോധവത്ക്കരണം നടത്തും. രണ്ടാം ഘട്ടത്തില്‍ നാടന്‍ പശുവിനെ ആധാരമാക്കിയുള്ള ജൈവകൃഷിയെക്കുറിച്ചും, ഗ്രാമങ്ങളില്‍ ഗ്രാമീണ വ്യവസായങ്ങള്‍ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും പ്രചാരണങ്ങളും, പരിശീലനങ്ങളും സംഘടിപ്പിക്കും.

കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച 1500 കോടിയുടെ പാക്കേജായ കര്‍ഷക ഉത്പാദക സംഘങ്ങളുടെ (എഫ്പിഒ) രൂപീകരണത്തെക്കുറിച്ചും, പ്രവര്‍ത്തനത്തെക്കുറിച്ചും ബോധവല്‍ക്കരണം നടത്തും.

 

comment

LATEST NEWS


സരിത്തും സ്വപ്‌നയും മുഖ്യഇടനിലക്കാര്‍; ഫൈസല്‍ ഫരീദും ക്യാരിയര്‍; സ്വര്‍ണക്കടത്ത് അന്വേഷണം മലബാറിലെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പിലേക്ക്


മാധവ്ജിയെ ഓര്‍ക്കുമ്പോള്‍


കെഎസ്ആര്‍ടിസി ആര്യനാട് ഡിപ്പോയിലെ സ്റ്റേഷന്‍ മാസ്റ്റർക്ക് കൊറോണ, ഡിപ്പോ അടച്ചിട്ടു, ജീവനക്കാരോട് ആരോഗ്യവകുപ്പുമായി ബന്ധപ്പെടാൻ നിർദേശം


സ്വപ്ന ഉന്നതരുടെ പ്രിയങ്കരി


സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനു ബന്ധം; മുഖ്യ ആസൂത്രക സ്വപ്‌ന സുരേഷിന് ഐടി വകുപ്പില്‍ ജോലി നല്‍കിയത് നിയമങ്ങള്‍ ലംഘിച്ച്


പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയതോടെ ആറ് മാസത്തെ അവധിക്ക് അപേക്ഷിച്ച് ശിവശങ്കര്‍; കസ്റ്റംസ് ചോദ്യം ചെയ്യുമെന്ന് സൂചന


ഓരോ മാസവും കടത്തുന്നത് കോടികളുടെ സ്വര്‍ണം; ഒരു തവണ കുറഞ്ഞത് 40 കിലോ; കാര്‍ഗോ വഴി മാത്രം പ്രതിമാസം പത്തില്‍ കുറയാതെ കടത്ത്


തൃശൂര്‍ റൗണ്ടിലേക്കുള്ള സ്വകാര്യ ബസുകളുടെ പ്രവേശനത്തില്‍ അവ്യക്തത: ദുരിതം പേറി യാത്രക്കാര്‍

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.