login
കൂടുതല്‍ വാക്‌സിനുകള്‍ എത്തി, സംസ്ഥാനത്തെ വാക്‌സിനേഷന്‍‍ കേന്ദ്രങ്ങളുടെ എണ്ണം കൂട്ടും; ഫെബ്രുവരി 15ന് രണ്ടാഘട്ട വിതരണം ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി

സംസ്ഥാനത്താകെ ആകെ 4,87,306 പേരാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സര്‍ക്കാര്‍ മേഖലയിലെ 1,86,017 പേരും സ്വകാര്യ മേഖലയിലെ 2,07,328 പേരും ഉള്‍പ്പെടെ 3,93,345 ആരോഗ്യ പ്രവര്‍ത്തകരാണ് ഇതിലുള്ളത്

തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതല്‍ വാക്‌സിനുകള്‍ എത്തിയതോടെ സംസ്ഥാനത്തെ കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുന്നു. 133 കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണ് ആദ്യഘട്ടത്തില്‍ സംസ്ഥാനത്തുണ്ടായിരുന്നത്. ഇതിന്റെ എണ്ണം കൂട്ടി വരികയാണ്. നിലവില്‍ 141 വാക്‌സിനഷന്‍ കേന്ദ്രങ്ങളുണ്ടെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ഷൈലജ അറിയിച്ചു.  

ഒരു ജില്ലയില്‍ 14 എന്ന നിലയില്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ എണ്ണം 249 വരെയാക്കാനാണ് സംസ്ഥാനം തീരുമാനിച്ചിരിക്കുന്നത്. എറണാകുളം ജില്ലയില്‍ 38 കേന്ദ്രങ്ങളും തിരുവനന്തപുരം ജില്ലയില്‍ 30 കേന്ദ്രങ്ങളും സജ്ജമാക്കും. സംസ്ഥാനത്ത് വാക്‌സിന്‍ സ്വീകരിക്കുന്നവരുടെ എണ്ണം കുറവാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. അതിനു പിന്നാലെയാണ് വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ തീരാമിനിച്ചത്. സംസ്ഥാനത്ത് തിങ്കള്‍, ചൊവ്വ, വ്യാഴം, വെള്ളി തുടങ്ങി ആഴ്ചയില്‍ 4 ദിവസമാണ് ഇപ്പോള്‍ വാക്സിനേഷന് അനുവദിച്ചത്. ബാക്കിയുള്ള ദിവസങ്ങളില്‍ കുട്ടികള്‍ക്ക് വാക്‌സിന്‍ എടുക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ ദിവസങ്ങളില്‍ മാത്രമായി ഒതുക്കിയത്.  

ഫെബ്രുവരി 13 ഓടെ ആദ്യം വാക്സിന്‍ എടുത്ത ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രണ്ടാം ഘട്ട വാക്സീനെടുക്കേണ്ട സമയമാകും. അതിനാല്‍  ഫെബ്രുവരി 15നകം ആദ്യഘട്ട വാക്സിനേഷന്‍ പൂര്‍ത്തിയാക്കി ഫെബ്രുവരി 15ന് ശേഷം രണ്ടാം ഘട്ടം ആരംഭിക്കാനാണ് പദ്ധതി. കുട്ടികളുടെ വാക്സിനേഷന്‍ മുടങ്ങാന്‍ പാടില്ല. കുട്ടികളുടെ വാക്സിനേഷന്‍ ഇല്ലാത്ത സ്വകാര്യ ആശുപത്രികള്‍ക്കും പകരം സംവിധാനമുള്ള ആശുപത്രികള്‍ക്കും ഇതിലൂടെ ബുധനാഴ്ചയും വാക്സിനേഷന്‍ നടത്താന്‍ സാധിക്കും. ജില്ലാ ടാക്സ് ഫോഴ്സ് ഇതുസംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് കെ.കെ.ഷൈലജ പറഞ്ഞു.  

അതേസമയം ആരോഗ്യ പ്രവര്‍ത്തകരില്‍ ചിലര്‍ത്ത് നിശ്ചയിച്ച സമയത്ത് വാക്സിനെടുക്കാന്‍ സാധിച്ചിട്ടില്ല. അതിനാല്‍ വാക്സിന്‍ എടുക്കുന്നവര്‍ക്ക് 48 മണിക്കൂര്‍ മുമ്പ് അറിയിപ്പ് നല്‍കാന്‍ നിര്‍ദേശം നല്‍കി. അന്നേ ദിവസം എത്തിച്ചേരാന്‍ കഴിയാത്ത ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പകരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള മറ്റേതെങ്കിലും ആരോഗ്യ പ്രവര്‍ത്തകരെ ചുമതലപ്പെടുത്തി ആ വിടവ് നികത്തും.  

സംസ്ഥാനത്താകെ ആകെ 4,87,306 പേരാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സര്‍ക്കാര്‍ മേഖലയിലെ 1,86,017 പേരും സ്വകാര്യ മേഖലയിലെ 2,07,328 പേരും ഉള്‍പ്പെടെ 3,93,345 ആരോഗ്യ പ്രവര്‍ത്തകരാണ് ഇതിലുള്ളത്. ഇതുകൂടാതെ 2965 കേന്ദ്ര ആരോഗ്യ പ്രവര്‍ത്തകരും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

 

  comment

  LATEST NEWS


  കിഫ്‌ബി അഴിമതി: പിണറായി അന്വേഷണത്തെ ഭയപ്പെടുന്നു, കിഫ്ബിക്ക് നോട്ടീസ് അയച്ചത് ചട്ടലംഘനമല്ല, ഭീഷണി വേണ്ടെന്നും കെ.സുരേന്ദ്രൻ


  ഇന്ന് ടെക്‌നോക്രാറ്റിന്റെ യൂണിഫോമിലുള്ള അവസാന ദിനം: രാജിവെച്ചതിന് ശേഷം നോമിനേഷന്‍ നല്‍കും, ബിജെപി അധികാരത്തിലെത്തുമെന്നും ഇ. ശ്രീധരന്‍


  മസാല ബോണ്ടില്‍ ഇഡി അന്വേഷണം: ഐസക്കിനു കാലിടറുന്നു; വിദേശ നാണ്യ മാനേജ്‌മെന്റ് ചട്ടം ലംഘിച്ചെന്ന് കണ്ടെത്തിയാല്‍ ധനമന്ത്രിയും പ്രതിയാകും


  സത്യന്‍ അന്തിക്കാട് എഴുതി; ഇ ശ്രീധരന്‍ 'നന്മകളുടെ സൂര്യന്‍', ആത്മാര്‍ഥതയുടെയും സ്‌നേഹത്തിന്റെയും പ്രഭാവലയം


  ഗ്രാമീണ ഭാരതത്തില്‍ 'ഉജ്ജ്വല' യുടെ വെളിച്ചം


  കിഫ്ബി ഐസക്കിന് കുരുക്ക് മുറുകുന്നു


  ഭാരതപ്പുഴയെ കൊല്ലരുതേ


  ട്രംപിനേക്കാള്‍ തീവ്രനിലപാടുമായി ബൈഡന്‍; റഷ്യന്‍ ഉദ്യോഗസ്ഥര്‍ക്കും സ്ഥാപനങ്ങള്‍ക്കും ഉപരോധം ഏര്‍പ്പെടുത്തി അമേരിക്ക; 'അലക്സി'യില്‍ നയതന്ത്രയുദ്ധം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.