login
നഗരാസൂത്രണ സമിതി ചെയര്‍മാന്‍ സ്ഥാനം ആവശ്യപ്പെട്ടിട്ട് നല്‍കിയില്ല; കൊച്ചി കോര്‍പ്പറേഷന്‍‍ സിപിഎം അംഗം പാര്‍ട്ടിവിട്ടു, ഇനി പ്രതിപക്ഷത്തിനൊപ്പം

എല്‍ഡിഎഫിന് പിന്തുണ നല്‍കിയ സ്വതന്ത്ര അംഗം സനില്‍ മോന് നഗരാസൂത്രണ സമിതി ചെയര്‍മാന്‍ സ്ഥാനം നല്‍കാനുള്ള സിപിഎം തീരുമാനത്തിനെ അഷറഫ് എതിര്‍ത്തു.

കൊച്ചി : കൊച്ചി കോര്‍പ്പറേഷനിലെ സിപിഎം അംഗം കാലുമാറി. കോര്‍പ്പറേഷന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ വേണ്ടത്ര പരിഗണന നല്‍കിയില്ലെന്ന് ആരോപിച്ച് എം.എച്ച്.എം. അഷ്‌റഫ് പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു. കോര്‍പ്പറേഷന്‍ ആറാം ഡിവിഷനില കൗണ്‍സിലറാണ് അഷ്‌റഫ്. മട്ടാഞ്ചേരി ലോക്കല്‍ കമ്മിറ്റി അംഗത്വവും ഒഴിഞ്ഞിട്ടുണ്ട്.  

സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം അഷ്‌റഫ് തന്നെയാണ് സിപിഎമ്മില്‍ നിന്നും രാജിവെച്ചതായി അറിയിച്ചത്. എന്നാല്‍ കൗണ്‍സിലര്‍ സ്ഥാനം രാജിവെക്കില്ല. പ്രതിപക്ഷത്തിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് തീരുമാനമെന്നും അദ്ദേഹം അറിയിച്ചു.  

എല്‍ഡിഎഫിന് പിന്തുണ നല്‍കിയ സ്വതന്ത്ര അംഗം സനില്‍ മോന് നഗരാസൂത്രണ സമിതി ചെയര്‍മാന്‍ സ്ഥാനം നല്‍കാനുള്ള സിപിഎം തീരുമാനത്തിനെ അഷറഫ് എതിര്‍ത്തു. മുതിര്‍ന്ന തന്നെ ഈ സ്ഥാനത്തേയ്ക്ക് പരിഗണിക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഭരണപക്ഷം ഇത് തള്ളി.  

തുടര്‍ന്ന് സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങളുടെ തെരഞ്ഞെടുപ്പില്‍ അഷറഫ് തന്റെ വോട്ട് അസാധുവാക്കി. ഇതുമൂലം പൊതുമരാമത്ത് കമ്മിറ്റി ഇടതുപക്ഷത്തിന് നഷ്ടമാവുകയും ചെയ്തു. നിലവില്‍ എല്‍ഡിഎഫിനും യുഡിഎഫിനും 33 അംഗങ്ങള്‍ വീതമാണ് കോര്‍പ്പറേഷനിലെ അംഗബലം. രണ്ട് യുഡിഎഫ് വിമതര്‍ നല്‍കിയ പിന്തുണയിലാണ് എല്‍ഡിഎഫ് കോര്‍പ്പറേഷന്‍ ഭരിക്കുന്നത്.  

 

 

 

 

 

  comment

  LATEST NEWS


  കേരളത്തിന്റെ പ്രബുദ്ധത പാരമ്പര്യം ഉപനിഷത്തില്‍ നിന്ന്: കാ ഭാ സുരേന്ദ്രന്‍


  വാരഫലം (മാര്‍ച്ച് 7 മുതല്‍ 13 വരെ)


  കേരളത്തിലേക്ക് 48,960 ഡോസ് വാക്സിനുകള്‍ കൂടിയെത്തി; കൊറോണ പ്രതിരോധത്തിന് വേഗംകൂട്ടി കേന്ദ്ര സര്‍ക്കാര്‍; കൂടുതല്‍ കേന്ദ്രങ്ങള്‍ തുറക്കും


  സ്ത്രീകള്‍ക്കായി യെസ് ബാങ്കിന്റെ 'യെസ് എസ്സെന്‍സ്' ബാങ്കിംഗ് സേവനം


  ക്ഷേത്രപരിപാലനത്തിന് എണ്‍പത്തഞ്ച് അമ്മമാര്‍ അടങ്ങുന്ന സ്ത്രീശക്തി; മാതൃകയായി പൂവന്‍തുരുത്തിലെ ജ്യോതി പൗര്‍ണമി സംഘം


  നീതി വൈകിപ്പിക്കലും നീതി നിഷേധം


  അയോധ്യയില്‍ കര്‍ണാടക സര്‍ക്കാര്‍ 'യാത്രി നിവാസ്' നിര്‍മിക്കും; ബജറ്റില്‍ പത്തുകോടി പ്രഖ്യാപിച്ച് യദ്യൂരപ്പ, അഞ്ചേക്കര്‍ നല്‍കാമെന്ന് യുപി


  ക്രൈസ്തവ മതനേതാക്കളുമായി കൂടിക്കാഴ്ച നടത്തി കര്‍ണാടക ഉപമുഖ്യമന്ത്രി; കേരളത്തിലെ തെരഞ്ഞെടുപ്പ് വിഷയങ്ങള്‍ ചര്‍ച്ച ചെയ്‌തെന്ന് അശ്വഥ് നാരായണ്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.