കൊയിലാണ്ടി: മന്ത്രി കെ.ടി. ജലീല്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് എബിവിപി കൊയിലാണ്ടി നഗര്‍ സമിതി നടത്തിയ താലൂക്ക് ഓഫീസ് മാര്‍ച്ചിനുനേരെ പോലീസ് അതിക്രമം. മാര്‍ച്ച് ഉദ്ഘാടനം ചെയ്ത എബിവിപി ജില്ലാ പ്രസിഡന്റ് കെ.കെ. അമല്‍ മനോജ്, ആകാശ്, പ്രണവ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാര്‍ച്ച് തടഞ്ഞ പോലീസ് പ്രവര്‍ത്തകര്‍ക്കു ബലം പ്രയോഗി ക്കുകയായിരുന്നു. തുടര്‍ന്ന് പ്രതിഷേധവുമായി പ്രവര്‍ത്തകര്‍ ദേശീയപാത ഉപരോധിച്ചു. റോഡ് ഉപരോധിച്ച പ്രവര്‍ത്തകരെ പോലീസ് ക്രൂരമായി തല്ലിച്ചതച്ചു.
പ്രവര്‍ത്തകരെ റോഡിലൂടെ വലിച്ചിഴച്ചാണ് പോലീസ് നീക്കിയത്. എബിവിപി പ്രവര്‍ത്തകരായ അര്ജുന്, അതുല്‍, പ്രണവ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. എബിവിപി പ്രവര്‍ത്തകരെ നേരിടാന്‍ വന്‍ സന്നാഹമാണ് പോലീസ് ഒരുക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: