login
ലക്ഷ്മണ രേഖയ്ക്കുള്ളിലിരുന്ന് സേവന മാതൃകയായി ശശികല ടീച്ചര്‍; സേവാഭാരതി വിതരണം ചെയ്യുന്ന മാസ്‌ക് നിര്‍മാണത്തില്‍ പങ്കാളിയായി ഹിന്ദു ഐക്യവേദി അധ്യക്ഷ

പതിനഞ്ചോളം പേര്‍ അവരവരുടെ വീട്ടിലിരുന്ന് മുന്നൂറിലേറെ മാസ്‌കുകള്‍ ഉച്ചയ്ക്ക് മുമ്പ് തയാറാക്കി. മാസ്‌കുകള്‍ സേവാഭാരതി പ്രവര്‍ത്തകര്‍ ഓങ്ങല്ലൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും പട്ടാമ്പി പോലീസ് സ്‌റ്റേഷനിലും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ഉപയോഗിക്കാനായി വിതരണം ചെയ്തു.

പട്ടാമ്പി: രാജ്യമെമ്പാടും കൊറോണാ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍, ലോക്ഡൗണിനെ തുടര്‍ന്ന് വീട്ടിനുള്ളില്‍ ഇരുന്ന് ഒരു സംഘടനാ നേതാവ് ചെയ്ത പ്രവൃത്തി മാതൃകയാകുന്നു. ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല ടീച്ചര്‍ സേവാഭാരതിക്ക് വിതരണം ചെയ്യാനുള്ള മാസ്‌ക് നിര്‍മാണത്തില്‍ പങ്കാളിയായി.  

സോഷ്യല്‍ സയന്‍സ് പഠിപ്പിക്കുന്ന ഹൈസ്‌കൂള്‍ അധ്യാപികയായിരുന്നു കെ.പി. ശശികല ടീച്ചര്‍ . പാലക്കാട് ജില്ലയില്‍ പട്ടാമ്പിക്കടുത്ത വല്ലപ്പുഴ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് വിരമിച്ചു. ഹിന്ദു ഐക്യ വേദിയുടെ പൂര്‍ണസമയ പ്രവര്‍ത്തനത്തിലാണ്. രാജ്യം ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് വീടിനു പുറത്തിറങ്ങാതെ കഴിയുമ്പോഴാണ് ഓങ്ങല്ലൂര്‍ സേവാ ഭാരതി യൂണിറ്റ് കൊറോണാ പ്രതിരോധത്തിന് മാസ്‌ക് തയാറാക്കുന്നുവെന്ന വിവരം അറിഞ്ഞത്. തുന്നല്‍ ജോലി അറിയാവുന്ന ടീച്ചര്‍ ആ യത്‌നത്തില്‍ വീട്ടിലിരുന്ന് പങ്കാളിയായി.  

പതിനഞ്ചോളം പേര്‍ അവരവരുടെ വീട്ടിലിരുന്ന് മുന്നൂറിലേറെ മാസ്‌കുകള്‍ ഉച്ചയ്ക്ക് മുമ്പ് തയാറാക്കി. മാസ്‌കുകള്‍ സേവാഭാരതി പ്രവര്‍ത്തകര്‍ ഓങ്ങല്ലൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും പട്ടാമ്പി പോലീസ് സ്‌റ്റേഷനിലും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ഉപയോഗിക്കാനായി വിതരണം ചെയ്തു. 

ലോക്ഡൗണ്‍ എന്നാല്‍ വീട്ടിലടച്ച് വെറുതേയിരിക്കുകയല്ല, മറിച്ച് അവിടെയിരുന്നും സമാജ സേവനം ചെയ്യുകയാണ് വേണ്ടതെന്ന് ടീച്ചര്‍ പറഞ്ഞു. പ്രധാനമന്ത്രി പറഞ്ഞ 'ലക്ഷ്മണ രേഖ' വീടിനു പുറത്തേക്കിറങ്ങാതെയിരിക്കാനാണ്. ലക്ഷ്മണ രേഖ നമ്മെ രക്ഷിക്കാന്‍ നാംതന്നെ വരച്ചതാണ്. അതിനുള്ളിലിരുന്ന് വിശാല വീക്ഷണത്തോടെ കര്‍മം ചെയ്യാന്‍ ആകാശം പോലെ നമുക്ക് സ്വാതന്ത്ര്യമുണ്ട്. ശരീരം കൊണ്ട് സാമൂഹ്യ അകലം പാലികുകയും സദ്പ്രവൃത്തികള്‍ കൊണ്ട് സമൂഹത്തെ സേവിക്കുകയുമാണ് വേണ്ടതെന്ന്  ടീച്ചര്‍ പ്രതികരിച്ചു.

    comment

    LATEST NEWS


    പൊതു ഇടങ്ങളിലെ 'ബുര്‍ഖ' നിരോധനത്തിന് അനുകൂലമായി വോട്ട് ചെയ്ത് സ്വിറ്റ്‌സര്‍ലന്‍ഡ്; ഹിതപരിശോധനയില്‍ പിന്തുണച്ചത് 51 ശതമാനം


    സ്ത്രീ ജീവിതങ്ങൾക്ക് മോദിയുടെ സമ്മാനങ്ങൾ ഏറെ, എല്ലാ പദ്ധതികളിലും ‘അർധനാരീശ്വര’ സങ്കൽപ്പം


    വനിത സംവിധായികയുടെ ചിത്രത്തില്‍ ആദ്യമായി നായകനായി മമ്മൂട്ടി; നായിക പാര്‍വതി; റത്തീനയുടെ 'പുഴു' നിര്‍മിക്കാന്‍ മകന്‍ ദുല്‍ഖറും


    കേന്ദ്രസർക്കാർ കൈത്താങ്ങായി; പ്രിയ ഒരുക്കിയത് ഇന്ത്യയിലെ ആദ്യത്തെ സഞ്ചരിക്കുന്ന മൾട്ടി സ്പെഷ്യാലിറ്റി മൃഗാശുപത്രി


    ഇത് ഭാരതമാണെന്ന് പറയാന്‍ കഴിയണമെന്ന് സ്വാമി ചിദാനന്ദപുരി, ആചാരങ്ങളും അനുഷ്ഠാനങ്ങളും ഹൈന്ദവ സമൂഹത്തെ വഴിതെറ്റാതെ പിടിച്ചുനിര്‍ത്തുന്നു


    നന്ദുകൃഷ്ണ വധക്കേസ്: അന്വേഷണം അട്ടിമറിക്കുന്നു, ആകെ പിടിയിലായത് 10 പ്രതികൾ, ഉന്നതരുടെ ഇടപെടലിൽ അന്വേഷണ ഉദ്യോഗസ്ഥര്‍ സമ്മര്‍ദ്ദത്തിലാകുന്നു


    ഭീകരവാദശക്തികള്‍ക്കെതിരെ മുസ്ലീം സമൂഹം രംഗത്ത് വരണമെന്ന് എം. രാധാകൃഷ്ണന്‍, കുടുംബസഹായനിധി ഏറ്റുവാങ്ങി ശശികല ടീച്ചര്‍


    വാക്‌സിന്‍ എടുത്തില്ലെങ്കിലും വയോധികന് വാക്‌സിന്‍ സര്‍ട്ടിഫിക്കെറ്റ് നല്‍കി ആരോഗ്യവകുപ്പ്; സാങ്കേതിക പിഴവെന്ന് ന്യായീകരണം

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.