കോട്ടയം: കനത്ത മഴയെ തുടര്‍ന്ന് ആലപ്പുഴ-ചങ്ങനാശേരി റോഡിന്റെ പല ഭാഗങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടതിനാല്‍ കെഎസ്ആര്‍ടിസി ആലപ്പുഴ ഡിപ്പോയില്‍ നിന്ന് എ സി റോഡ് വഴിയുള്ള സര്‍വീസുകള്‍ ഭാഗികമായി നിര്‍ത്തി.
നിലവില്‍ മങ്കൊമ്പ് ബ്ലോക്ക് ജംഗ്ഷന് വരെ ബസ് സര്‍വീസ് നടത്തുന്നുണ്ട്. ചെറിയ ദൂരത്തിലേക്ക് ഇപ്പോഴും സര്‍വീസുകള്‍ ഓപ്പറേറ്റ് ചെയ്യുന്നുണ്ടെന്ന് ആലപ്പുഴ ഡിറ്റിഓ അറിയിച്ചു. എസി റോഡിലൂടെ പോകുന്ന ബൈക്ക് അടക്കമുള്ള വാഹനയാത്രികര്‍ ജാഗ്രത പാലിക്കണമെന്ന് ആലപ്പുഴ പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: