സിഐടിയു നേതാവ് എളമരം കരീമും ബിജു പ്രഭാകറിനെതിരേ രംഗത്തെത്തി.
തിരുവനന്തപുരം: യുഡിഎഫ് ഭരണകാലത്ത് കെഎസ്ആര്‍ടിസിയില്‍ വലിയ വെട്ടിപ്പു നടന്നതായി എംഡി ബിജു പ്രഭാകര്‍. 2012-15 കാലയളവില്‍ 100 കോടിയോളം രൂപയുടെ കണക്കു കാണാനില്ലെന്നു വ്യക്തമാക്കിയ എംഡി, വെട്ടിപ്പു നടത്തിയ ജീവനക്കാരില്‍ ചിലര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി. കെഎസ്ആര്‍ടിസി വലിയ പ്രതിസന്ധിയിലാണെന്നു എംഡി വ്യക്തമാക്കി. ടിക്കറ്റ് മെഷീനില്‍ ചില ജീവനക്കാര്‍ തട്ടിപ്പു നടത്തുന്നുണ്ട്. ബസുകളുടെ സ്പെയര്‍ പാര്‍ട്സ് വാങ്ങുന്നതിലും ഇന്ധനം വാങ്ങുന്നതിലും തട്ടിപ്പുണ്ട്. ഡീസല്‍ വെട്ടിപ്പ് തുടരാനാണു ചിലര്‍ സിഎന്‍ജിയെ എതിര്‍ക്കുന്നത്. യാത്രക്കാര്‍ക്കു പഴയ ടിക്കറ്റു നല്‍കിയും വെട്ടിപ്പു നടത്തുന്നു. ചിലര്‍ ജോലി ചെയ്യാതെ ഇഞ്ചിയും മഞ്ഞളും കൃഷി ചെയ്യുന്നു. ജീവനക്കാരെ മൊത്തതില്‍ ഇങ്ങനെ കാണുന്നില്ലെന്നും 10% ജീവനക്കാരെങ്കിലും ഇത്തരക്കാരാണെന്നും എംഡി വ്യക്തമാക്കി.
അതേസമയം, കെ.എസ്.ആര്.ടി.സി. എം.ഡി. ബിജു പ്രഭാകര്‍ ജീവനക്കാര്‍ക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ ജീവനക്കാര്‍ തിരുവനന്തപുരം കെ.എസ്.ആര്.ടി.സി. ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. തമ്പാനൂരില്‍നിന്ന് ബിജു പ്രഭാകറിന്റെ ഓഫീസ് സ്ഥിതിചെയ്യുന്ന കിഴക്കേക്കോട്ടയിലെ ചീഫ് ഓഫീസിലേക്കായിരുന്നു മാര്‍ച്ച്. കോണ്‍ഗ്രസ് തൊഴിലാളി സംഘടനയായ ഐ.എന്‍.ടി.യു.സിയുടെ ഭാഗമായ ടി.ഡി.എഫിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. സിഐടിയു നേതാവ് എളമരം കരീമും ബിജു പ്രഭാകറിനെതിരേ രംഗത്തെത്തി. പ്രസംഗവും വാര്‍ത്താസമ്മേളനവും നടത്തിയല്ല ഇത്തരം പ്രസ്താവന നടത്തേണ്ടത്.
തൊഴിലാളികള്‍ ആത്മാര്‍ത്ഥമായി ജോലി ചെയ്യുന്നവരാണ്. തൊഴിലാളികളുടെ ഭാഗത്തുനിന്ന് എന്തെങ്കിലും തരത്തിലുള്ള വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ അത് പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കേണ്ടത് മാനേജ്മെന്റാണ്. അവരെ ജോലി ചെയ്യിക്കേണ്ടത് മാനേജ്മെന്റാണ്. കൃത്യവിലോപം കാണിക്കുന്നുണ്ടെങ്കില്‍ അത് പരിഹരിക്കേണ്ടതും മാനേജ്മെന്റാണ്. ഉത്തരവാദിത്തം നിര്‍വഹിക്കാതെ മാനേജ്മെന്റ് തൊഴിലാളികളെ അടച്ചാക്ഷേപിക്കുന്നത് ഉത്തരവാദിത്തത്തില്‍ നിന്നുള്ള ഒഴിഞ്ഞുമാറലാണെന്നും കരീം വ്യക്തമാക്കി.
കെഎസ്ആര്‍ടിസി എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഷറഫിനെതിരെയും അക്കൗണ്ട്സ് മാനേജര്‍ ശ്രീകുമാറിനെതിരെ നടപടിയെടുക്കും. കെഎസ്ആര്‍ടിസി പുനരുദ്ധാരണം സംബന്ധിച്ചും ഭാവി പ്രവര്‍ത്തന പദ്ധതികള്‍ സംബന്ധിച്ചും വിശദീകരിക്കാന്‍ വിളിച്ച വാര്‍ത്താ സമ്മേളനമാണ് തുറന്നു പറച്ചിലിനു വേദിയായത്.കോര്‍പറേഷനില്‍ 7090 ജീവനക്കാര്‍ അധികമായുണ്ട്. ആരെയും പിരിച്ചുവിടില്ല, ഭാവിയില്‍ ആളെ കുറയ്ക്കേണ്ടിവരും. ഉപജാപങ്ങളുടെ കേന്ദ്രമായി ചീഫ് ഓഫിസ് മാറിയിരിക്കുകയാണ്. സ്ഥാപനത്തെ രക്ഷപ്പെടുത്തണമെങ്കില്‍ അടിമുടി അഴിച്ചുപണിവേണമെന്നും എംഡി പറഞ്ഞിരുന്നു.
ജസ്നയുടെ തിരോധാനത്തിന് പിന്നില്‍ മതം മാറ്റി സിറിയയിലയക്കുന്നവര്‍; പെണ്‍കുട്ടികളെ സംരക്ഷിക്കാന്‍ ഹൈന്ദവരും ക്രൈസ്തവരും ഒരുമിക്കണമെന്ന് മീനാക്ഷി ലേഖി
ട്രംപ് ഒതുക്കിയ ആയത്തുള്ള വീണ്ടും തലപൊക്കി; മാര്‍പാപ്പയെത്തും മുമ്പ് അമേരിക്കയുടെ അല്‍അസദ് വ്യോമകേന്ദ്രത്തില്‍ റോക്കറ്റാക്രമണം; ബൈഡന് തലവേദന
ഇന്ന് 2616 പേര്‍ക്ക് കൊറോണ; 2339 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 4156 പേര്‍ക്ക് രോഗമുക്തി; ആകെ മരണം 4255 ആയി
ഇമ്രാന് 'മാന്യമായി' രാജിവയ്ക്കുമോ?; സൈനിക മേധാവിയുമായും ഐഎസ്ഐ ഡിജിയുമായും കൂടിക്കാഴ്ച നടത്തി; വൈകിട്ട് രാജ്യത്തെ അഭിസംബോധ ചെയ്യും
പിഎഫ് നിക്ഷേപങ്ങള്‍ക്കുള്ള പലിശനിരക്കിൽ മാറ്റമില്ല, 8.50 ശതമാനത്തിൽ തുടരും
ലാവ്ലിന് കേസിലും ഇഡിയുടെ ഇടപെടല്‍; നടപടി ടി പി നന്ദകുമാറിന്റെ പരാതിയില്‍, തെളിവുകളുമായി നാളെ കൊച്ചിയിലെ ഓഫിസില്‍ ഹാജരാകാന്‍ നിര്‍ദേശം
നെൽകർഷകർ രാപ്പകൽ സമരം തുടങ്ങി, ടണ്‍ കണക്കിന് നെല്ല് പാടശേഖരത്ത് കിടന്ന് നശിക്കുന്നു, പ്രതിസന്ധിക്ക് കാരണം മില്ല് ഉടമകളുടെ കടുംപിടുത്തം
കുമരകം വടക്കുംഭാഗം എസ്എന്‍ഡിപി ശാഖാ യോഗം ഗുരുക്ഷേത്രത്തില്‍ മോഷണം
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നു; പ്രവര്‍ത്തകരെ യുപിയില്‍ അറസ്റ്റ് ചെയ്യുന്നു; കേരളത്തില്‍ യോഗിയെ തടയുമെന്ന് വെല്ലുവിളിച്ച് പോപ്പുലര്‍ഫ്രണ്ട്
'ശബരിമലയില്‍ നീട്ടിത്തുപ്പണം'; അയ്യപ്പ ഭക്തരെ അപമാനിച്ച ദേശാഭിമാനി ജീവനക്കാരിക്കും കേരള സാഹിത്യ അക്കാദമി അവാര്‍ഡ്; ഹൈന്ദവരെ വെല്ലുവിളിച്ച് പിണറായി
ആര്.വി ബാബുവിന്റെ അറസ്റ്റ് മതനിയമങ്ങള്‍ പിന്തുടരുന്ന രാജ്യങ്ങളിലേതിന് സമാനം; വലിയ വില നല്‍കേണ്ടിവരുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്
അക്ഷയ ടെസ്റ്റില്‍ ഹിന്ദുമതവിദ്വേഷം, ക്രിസ്തുവിന്റെ കാലം തുടങ്ങിയതിന് ശേഷം പ്രസക്തി നഷ്ടപ്പെട്ടത് ഏത് ദൈവത്തിന്?
ക്രിസ്തുവിന്റെ കാലം തുടങ്ങിയ ശേഷം പ്രസക്തി നഷ്ടമായ ദൈവം ആര് ? ഹിന്ദുക്കളെ ആക്ഷേപിച്ച ചോദ്യത്തിന് ഖേദം പ്രകടിപ്പിച്ച് കെല്‍ട്രോണ്‍
ആലപ്പുഴയില്‍ മതതീവ്രവാദികള്‍ പിടിമുറുക്കുന്നു; ഒത്താശ ചെയ്ത ഭരണകൂടം; ചേര്‍ത്തല, അമ്പലപ്പുഴ താലൂക്കുകളില്‍ നിരോധനാജ്ഞ