login
അഭിനയ കലയ്ക്ക് ഉന്നത മാനങ്ങള്‍ നല്‍കിയതിന്റെ അഭിമാനവും അവകാശവും മോഹന്‍ലാലിന് സ്വന്തം; ജന്മദിന ആശംസയുമായി കുമ്മനം

അഭിനയ കലയ്ക്ക് ഉന്നത മാനങ്ങള്‍ നല്‍കിയതിന്റെ അഭിമാനവും അവകാശവും മോഹന്‍ലാലിന് സ്വന്തമാണെന്നും ബിജെപി നേതാവും മിസോറാം മുന്‍ ഗവര്‍ണറുമായ കുമ്മനം രാജശേഖരന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെ ലാലിന് ജന്മദിന ആശംസ നേരുകയായിരുന്നു അദ്ദേഹം.

തിരുവനന്തപുരം: അഭിനയ കലയ്ക്ക് ഉന്നത മാനങ്ങള്‍ നല്‍കിയതിന്റെ അഭിമാനവും അവകാശവും  മോഹന്‍ലാലിന് സ്വന്തമാണെന്നും ബിജെപി നേതാവും മിസോറാം മുന്‍ ഗവര്‍ണറുമായ കുമ്മനം രാജശേഖരന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെ ലാലിന് ജന്മദിന ആശംസ നേരുകയായിരുന്നു അദ്ദേഹം.  

ജീവിതായുസ്സിന്റെ ഏറിയ പങ്കും തനിക്ക് ഇഷ്ടപ്പെട്ട കലയുടെ വികാസത്തിനും പ്രചാരത്തിനും വേണ്ടി ലാല്‍ മാറ്റിവെച്ചു. അതൊരു തപസ്സും സാധനയുമാക്കി മാറ്റി. ജീവിതം തന്നെ അതിനായി സമര്‍പ്പിച്ചു. ജന മന:സാക്ഷിയെ തൊട്ടുണര്‍ത്തുന്ന ഭാവാഭിനയം ചലച്ചിത്ര രംഗത്ത് പുത്തന്‍ ഉണര്‍വും ഉന്മേഷവും പകര്‍ന്നു. അഭിനയ ജീവിതത്തിന്റെ 41 ആം വാര്‍ഷികം തന്റെ 41 സഹ കലാ പ്രവര്‍ത്തകരോടൊപ്പം ദുബായില്‍ വെച്ചു ജന്മഭൂമി സംഘടിപ്പിച്ച കലോത്സവത്തില്‍ നടക്കുകയുണ്ടായെന്നും അദ്ദേഹം കുറിച്ചു.  

പോസ്റ്റിന്റെ പൂര്‍ണരൂപം-  

മലയാളത്തിന്റെ മഹാനടന് ...പ്രിയപ്പെട്ട മോഹന്‍ലാലിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍! പ്രതിഭാധനനായ ശ്രീ. മോഹന്‍ലാലിന്റെ ഷഷ്ടിപൂര്‍ത്തി ജന മനസില്‍ ആഹ്ലാദവും ആവേശവും തിരതല്ലുന്ന അനര്‍ഘ നിമിഷമാണ്. അഭിനയ കലയ്ക്ക് ഉന്നത മാനങ്ങള്‍ നല്‍കിയതിന്റെ അഭിമാനവും അവകാശവും അദ്ദേഹത്തിന് ഇന്ന് സ്വന്തമാണ്.ജീവിതായുസ്സിന്റെ ഏറിയ പങ്കും തനിക്ക് ഇഷ്ടപ്പെട്ട കലയുടെ വികാസത്തിനും പ്രചാരത്തിനും വേണ്ടി മാറ്റിവെച്ചു. അതൊരു തപസ്സും സാധനയുമാക്കി മാറ്റി. ജീവിതം തന്നെ അതിനായി സമര്‍പ്പിച്ചു. ജന മന:സാക്ഷിയെ തൊട്ടുണര്‍ത്തുന്ന ഭാവാഭിനയം ചലച്ചിത്ര രംഗത്ത് പുത്തന്‍ ഉണര്‍വും ഉന്മേഷവും പകര്‍ന്നു. അഭിനയ ജീവിതത്തിന്റെ 41 ആം വാര്‍ഷികം തന്റെ 41 സഹ കലാ പ്രവര്‍ത്തകരോടൊപ്പം ദുബായില്‍ വെച്ചു ജന്മഭൂമി സംഘടിപ്പിച്ച കലോത്സവത്തില്‍ നടക്കുകയുണ്ടായി.

അഭിനയ കാലയളവില്‍ ഉണ്ടായ വഴിത്തിരിവുകള്‍ , സംഭവ വികാസങ്ങള്‍, ചലനങ്ങള്‍ തുടങ്ങി വ്യത്യസ്തവും വൈവിധ്യവുമേറിയ നാള്‍വഴികള്‍ ഒരു നാടിന്റെ മുഴുവന്‍ ചരിത്രമായി മാറുകയായിരുന്നു. ?

അനശ്വരനായ കലാ സാമ്രാട്ടിന് മുഖത്തിളക്കം നല്‍കുന്ന ലഫ്റ്റനന്റ് കേണലും പദ്മ ഭൂഷണും ഇനിയും ഉയരങ്ങളിലേക്ക് കടന്നു കയറാനുള്ള പടവുകളാണ്. ലോകത്തിന്റെ അഭിമാനമായി അജയ്യ സാരഥിയായി വിളങ്ങട്ടെ.. ജനങ്ങളുടെ ലാലേട്ടന്‍... ഹൃദയംഗമമായ അറുപതാം ജന്മദിനാശംസകള്‍...

ഇനിയും ഒട്ടനവധി ഹൃദയസ്പര്‍ശിയായ കഥാപാത്രങ്ങള്‍ സിനിമാ ലോകത്തിന് സംഭാവന ചെയ്യുവാന്‍ സാധിക്കട്ടെ ... ആയുരാരോഗ്യ സൗഖ്യം നേരുന്നു ...

Facebook Post: https://www.facebook.com/kummanam.rajasekharan/photos/a.798308180278971/2737228349720268/?type=3&theater

 

comment

LATEST NEWS


അബ്കാരി കേസിലെ പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചു; സിഐയ്‌ക്കൊപ്പം വേദി പങ്കിട്ട നടന്‍ സുരാജ് വെഞ്ഞാറമ്മൂടും എംഎല്‍എയും ക്വാറന്റൈനില്‍


പാലക്കാട് നിരോധനാജ്ഞ; ആളുകള്‍ സംഘം ചേരുന്നത് വിലക്കി, പരീക്ഷകള്‍ മുന്‍നിശ്ചയിച്ച പ്രകാരം നടക്കും


തങ്ങളുടെ ലാബില്‍ സജീവമായ വൈറസുകളുണ്ടെന്ന് സമ്മതിച്ച് ചൈന; മൂന്നു തരം വൈറസുകളാണ് ഉള്ളത്; കൊറോണ വൈറസിന്റെ അത്ര ശക്തിയില്ലെന്ന് വാദം


'മണപ്പുറത്തെ ടിപ്പുവിന്റെ സ്തൂപവും കൊടിയും കളഞ്ഞവര്‍ക്ക് മറ്റാരുടേയും സഹായം വേണ്ട'; സെറ്റ് പൊളിച്ചത് സംഘപരിവാര്‍ സംഘടനകളല്ലെന്ന് ഹിന്ദു ഐക്യവേദി


ഇനി ഞങ്ങളുടെ തൊഴിലാളികളെ വേണമെങ്കില്‍ സര്‍ക്കാരിന്റെ അനുമതി വേണം; കുടിയേറ്റ തൊഴിലാളികളെ സംരക്ഷിച്ച് യോഗി ആദിത്യനാഥ്; കമ്മിഷന്‍ രൂപീകരിച്ചു


ആലുവയിലെ സിനിമാ സെറ്റ് തകര്‍ത്തവര്‍ക്ക് ബിജെപിയും ഹൈന്ദവസംഘടനകളുമായി ബന്ധമില്ല; ക്രിമിനലുകള്‍ക്കെതിരേ ശക്തമായ നടപടി വേണമെന്ന് ബിജെപി


ലോക്ഡൗണില്‍ പാവപ്പെട്ടവര്‍ക്ക് ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്ത് ആദൂര്‍ പൊലീസ്


കാസര്‍കോട് പരീക്ഷയെഴുതുന്നത് 53344 വിദ്യാര്‍ത്ഥികള്‍; പരീക്ഷാ കേന്ദ്രങ്ങള്‍ക്ക് മാറ്റമില്ല

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.