login
കെ.വി. തോമസ് പിന്മാറി; ഇളിഭ്യരായി സിപിഎമ്മും കോണ്‍ഗ്രസും

പാര്‍ട്ടിയുടെ തിടുക്കപ്പെട്ട നീക്കത്തില്‍ മുതിര്‍ന്ന നേതാവ് എം.എം. ലോറന്‍സ് ഉള്‍പ്പെടെയുള്ളവര്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. തോമസിനെ സ്വാഗതം ചെയ്തുള്ള ജില്ലാ സെക്രട്ടറിയുടെ പ്രഖ്യാപനം അമിതാവേശമായിപ്പോയെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലെ സംസാരം. തോമസ് സിപിഎമ്മിനെ ഉപയോഗിച്ച് അധികാരത്തിന് വേണ്ടി സമ്മര്‍ദ്ദ തന്ത്രം പയറ്റുകയായിരുന്നു.

കൊച്ചി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പ്രൊഫ.കെ.വി. തോമസിനെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്ത സിപിഎം നാണക്കേടിന്റെ പടുകുഴിയില്‍പെട്ടു. അധികാരത്തിന് വേണ്ടി തോമസ് നടത്തിയ സമ്മര്‍ദ്ദ രാഷ്ട്രീയത്തില്‍ സിപിഎം അകപ്പെടുകയായിരുന്നു. തോമസ് കോണ്‍ഗ്രസ് വിടുമെന്ന് പ്രചരണം ഉയര്‍ന്നപ്പോള്‍ തന്നെ സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി.എന്‍. മോഹനന്‍ തോമസിനെ സിപിഎമ്മിലേക്ക് സ്വാഗതം ചെയ്തു. മാത്രമല്ല ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ എറണാകുളം മണ്ഡലം തോമസിന് വേണ്ടി ഒഴിച്ചിടാനും തിരുമാനിച്ചു.

പാര്‍ട്ടിയുടെ തിടുക്കപ്പെട്ട നീക്കത്തില്‍ മുതിര്‍ന്ന നേതാവ് എം.എം. ലോറന്‍സ് ഉള്‍പ്പെടെയുള്ളവര്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. തോമസിനെ സ്വാഗതം ചെയ്തുള്ള ജില്ലാ സെക്രട്ടറിയുടെ പ്രഖ്യാപനം അമിതാവേശമായിപ്പോയെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലെ സംസാരം. തോമസ് സിപിഎമ്മിനെ ഉപയോഗിച്ച് അധികാരത്തിന് വേണ്ടി സമ്മര്‍ദ്ദ തന്ത്രം പയറ്റുകയായിരുന്നു.

കോണ്‍ഗ്രസ് തോമസിന്റെ സമ്മര്‍ദ്ദ രാഷ്ട്രീയത്തിന് വഴങ്ങുകയും ചെയ്തു. നാല്‍പ്പത് വര്‍ഷത്തോളം  കോണ്‍ഗ്രസില്‍ പദവികള്‍ അലങ്കരിച്ചിരുന്ന തോമസ് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ അധികാരത്തിനായി കോണ്‍ഗ്രസ് നേതൃത്വത്തെ വിരട്ടി. തോമസിന് മുന്നില്‍ നേതൃത്വം അടിപതറിയത് അണികള്‍ക്കിടയില്‍ നാണക്കേടായി. നിയമസഭാ തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടണമെന്നും ആരുടെയും സമ്മര്‍ദ്ദങ്ങള്‍ക്ക് മുന്നില്‍ വഴങ്ങേണ്ടന്നുമായിരുന്നു കോണ്‍ഗ്രസിന്റെ തിരുമാനം. പല എംപിമാരും രാജിവച്ച് നിയമസഭയില്‍ മത്സരിക്കാന്‍ തയാറായതാണ്. എന്നാല്‍ എംപി

മാരാരും മത്സരിക്കേണ്ടെന്ന് തീരുമാനം നേതൃത്വം കൈക്കൊണ്ടതോടെ മത്സരമോഹം ഉപേക്ഷിച്ച് അവരെല്ലാം ഷെഡ്ഡില്‍ കയറി. എന്നിട്ടും തോമസിന്റെ സമ്മര്‍ദ്ദ രാഷ്ട്രീയത്തിന് മുന്നില്‍ നേതൃത്വം അടിയറവ് പറഞ്ഞതില്‍ സംസ്ഥാനത്തെ യുവനേതൃത്വം കടുത്ത അമര്‍ഷത്തിലാണ്. തോമസ് പോവുകയാണെങ്കില്‍ പോകട്ടെ എന്നാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ അഭിപ്രായം. എന്നാല്‍, തെരഞ്ഞെടുപ്പ് അടുത്തുനില്‍ക്കെ മുതിര്‍ന്ന നേതാവിന്റെ വിട്ടുപോകല്‍ പാര്‍ട്ടിക്ക് തിരിച്ചടിയാകുമെന്നാണ് ഹൈക്കമാന്‍ഡ് വിലയിരുത്തല്‍.  

രാഷ്ട്രീയത്തില്‍ നിന്ന് നല്ലൊരു വിടവാങ്ങലിന് അവസരം നല്‍കിയില്ലെന്ന പരിഭവമായിരുന്നു തോമസിന്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പോസ്റ്റര്‍ വരെ അടിക്കുകയും കണ്‍വെന്‍ഷന്‍ നടത്താനായി ടൗണ്‍ഹാള്‍ ബുക്കു ചെയ്യുകയും ചെയ്ത അദ്ദേഹത്തിന് അവസാന നിമിഷം പിന്മാറേണ്ടി വന്നു. പിന്നീട് കെപിസിസി വര്‍ക്കിങ് പ്രസിഡന്റ്, യുഡിഎഫ് കണ്‍വീനര്‍ അതുമല്ലങ്കില്‍ ഡിസിസി പ്രസിഡന്റ് സ്ഥാനമെങ്കിലും ലഭിക്കുമെന്ന് പ്രതീക്ഷയിലായിരുന്നു. എന്നാല്‍ കിട്ടിയതാകട്ടെ പാര്‍ട്ടി ചാനലിന്റെയും മുഖപത്രത്തിന്റെയും ചുമതല. അതോടെ അസംതൃപ്തനായ തോമസ് നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കാന്‍ കാത്തിരിക്കുകയായിരുന്നു.

അത് പടിവാതില്‍ക്കല്‍ എത്തിയതോടെ വിലപേശലുമായി രംഗത്ത് വന്നു. ഇടത് മുന്നണിയിലേക്ക് കളംമാറുമെന്ന് വാര്‍ത്ത് പുറത്ത് വന്നപ്പോഴും അദ്ദേഹം അത് നിഷേധിച്ചില്ല. എല്ലാ 23ന് പറയാമെന്നാണ് മാധ്യമങ്ങളെ അറിയിച്ചത്. 23ന് ബിടിഎച്ചില്‍ പത്രസമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ നടത്തുകയും ചെയ്തു. എന്നാല്‍ അതിന്റെ തലേന്ന് സോണിയയുടെ ഫോണ്‍ കോള്‍ എത്തി. തുടര്‍ന്ന് രാത്രി വൈകി അദ്ദേഹം പത്രസമ്മേളനം റദ്ദു ചെയ്ത് തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു.  

കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ വിശ്വാസമുണ്ടെന്നാണ് ഇന്ദിരാഭവനിലെത്തി ഹൈക്കമാന്‍ഡ് പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം കെ.വി. തോമസ് പ്രതികരിച്ചത്. ഇതോടെ വെട്ടിലായത് സിപിഎമ്മും കോണ്‍ഗ്രസിലെ യുവനേതൃത്വവുമാണ്. എറണാകുളം ഡിസിസി പ്രസിഡന്റ് പദവിയാണ് തോമസിന് ഹൈക്കമാന്‍ഡ് വാഗ്ദാനം നല്‍കിയെതെന്നാണ് സൂചന.

 

  comment
  • Tags:

  LATEST NEWS


  'ഈ പരിപാടിയുടെ ആദ്യത്തെയോ അവസാനത്തെയോ ഇര ഞാനല്ല'; മാധ്യമ പ്രവര്‍ത്തകനായ ശ്രീജിത്ത് ദിവാകരനെതിരെ മീടു ആരോപണവുമായി യുവതി; ഇടത് ഇടങ്ങളില്‍ പൊട്ടിത്തെറി


  2020-ല്‍ ഇന്ത്യന്‍ ടിവിയില്‍ കൂടുതല്‍ പേര്‍ കണ്ട വ്യക്തിത്വം മോദി; 20 ലക്ഷം കോടിയുടെ പ്രഖ്യാപനത്തിന് 203 ദശലക്ഷം പ്രക്ഷകര്‍: ബാര്‍ക് റിപ്പോര്‍ട്ട്


  ജസ്‌നയുടെ തിരോധാനത്തിന് പിന്നില്‍ മതം മാറ്റി സിറിയയിലയക്കുന്നവര്‍; പെണ്‍കുട്ടികളെ സംരക്ഷിക്കാന്‍ ഹൈന്ദവരും ക്രൈസ്തവരും ഒരുമിക്കണമെന്ന് മീനാക്ഷി ലേഖി


  ട്രംപ് ഒതുക്കിയ ആയത്തുള്ള വീണ്ടും തലപൊക്കി; മാര്‍പാപ്പയെത്തും മുമ്പ് അമേരിക്കയുടെ അല്‍അസദ് വ്യോമകേന്ദ്രത്തില്‍ റോക്കറ്റാക്രമണം; ബൈഡന് തലവേദന


  ഇന്ന് 2616 പേര്‍ക്ക് കൊറോണ; 2339 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 4156 പേര്‍ക്ക് രോഗമുക്തി; ആകെ മരണം 4255 ആയി


  ഇമ്രാന്‍ 'മാന്യമായി' രാജിവയ്ക്കുമോ?; സൈനിക മേധാവിയുമായും ഐഎസ്‌ഐ ഡിജിയുമായും കൂടിക്കാഴ്ച നടത്തി; വൈകിട്ട് രാജ്യത്തെ അഭിസംബോധ ചെയ്യും


  പിഎഫ് നിക്ഷേപങ്ങള്‍ക്കുള്ള പലിശനിരക്കിൽ മാറ്റമില്ല, 8.50 ശതമാനത്തിൽ തുടരും


  ലാവ്‌ലിന്‍ കേസിലും ഇഡിയുടെ ഇടപെടല്‍; നടപടി ടി പി നന്ദകുമാറിന്റെ പരാതിയില്‍, തെളിവുകളുമായി നാളെ കൊച്ചിയിലെ ഓഫിസില്‍ ഹാജരാകാന്‍ നിര്‍ദേശം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.