login
അന്വേഷണം ഭയന്ന് യുഎസ് പൗരത്വമുള്ള 'ഇഞ്ചിപ്പെണ്ണ്' സ്റ്റാര്‍ട്ടപ്പ് മിഷനില്‍ നിന്ന് രാജിവെച്ചു; ലാബിയുടെ സ്വയംപുറത്താകല്‍ വിവാദത്തില്‍ നിന്ന് തലയൂരാന്‍

സ്റ്റാര്‍ട്ടപ് മിഷനിലെ പ്രോഡക്ട് മാര്‍ക്കറ്റിങ് വിഭാഗത്തില്‍ 80000 രൂപ മാസ ശമ്പളത്തിലാണ് ലാബി ജോര്‍ജിനെ നിയമിച്ചിരുന്നത്. വിദേശ പൗരത്വമുള്ളവരെ നിയമിത്തണമെങ്കില്‍ വിദശകാര്യ മന്ത്രാലയത്തിന്റെ അനുമതി ആവശ്യമുണ്ട്. ഇതെല്ലാം മറികടന്നാണ് സ്റ്റാര്‍ട്ടപ്പില്‍ ലാബി ജോര്‍ജ് നിയമനം നേടിയത്.

തിരുവനന്തപുരം: കേരള സ്റ്റാര്‍ട്ടപ് മിഷനില്‍ ചട്ടവിരുദ്ധമായി നിയമനം നേടിയ ലാബി ജോര്‍ജ് രാജിവെച്ചു. യുഎസ് പൗരത്വമുള്ള ഇവരെ കേരള സ്റ്റാര്‍ട്ട് അപ് മിഷനില്‍ സീനിയര്‍ ഫെല്ലോ ആയാണ് നിയമിച്ചിരുന്നത്. ഇത് വിവാദം ആയതിന്റെ പശ്ചാത്തലത്തിലാണ് ലാബി ജോര്‍ജിപ്പോള്‍ രാജിവെച്ച് ഒഴിയുന്നത്.  

സ്റ്റാര്‍ട്ടപ് മിഷനിലെ പ്രോഡക്ട് മാര്‍ക്കറ്റിങ് വിഭാഗത്തില്‍ 80000 രൂപ മാസ ശമ്പളത്തിലാണ് ലാബി ജോര്‍ജിനെ നിയമിച്ചിരുന്നത്. വിദേശ പൗരത്വമുള്ളവരെ നിയമിത്തണമെങ്കില്‍ വിദശകാര്യ മന്ത്രാലയത്തിന്റെ അനുമതി ആവശ്യമുണ്ട്. ഇതെല്ലാം മറികടന്നാണ് സ്റ്റാര്‍ട്ടപ്പില്‍ ലാബി ജോര്‍ജ് നിയമനം നേടിയത്. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് യോഗ്യതയില്ലാതെ ഐ.ടി വകുപ്പില്‍ നിയമനം നല്‍കിയതു സംബന്ധിച്ച ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് സോഷ്യല്‍ മീഡിയയില്‍ 'ഇഞ്ചിപ്പെണ്ണ്' എന്നറിയപ്പെടുന്ന ലാബി ജോര്‍ജിന്റെ നിയമനവും ചര്‍ച്ചയായത്.

കൊറോണ രോഗികളുടേതടക്കമുള്ള പ്രധാനപ്പെട്ട വിവരങ്ങള്‍ കൈകാര്യം ചെയ്യുന്ന ടീമിലാണ് ഇവര്‍ ചുമതല വഹിച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ട്. അതേസമയം സ്റ്റാര്‍ട്ടപ്പ് മിഷന്‍ അധികൃതര്‍ ഇവരുടെ രാജി ആവശ്യപ്പെടുകയായിരുന്നു എന്നും സൂചനയുണ്ട്. വിദേശ വനിതയെ നിയമ വിരുദ്ധമായി നിയമിച്ചത് വിവാദമായതോടെ  

അമേരിക്കന്‍ പൗരത്വമുള്ള ഇന്ത്യാക്കാര്‍ക്ക് നല്‍കുന്ന ഓവര്‍സീസ് ഇന്ത്യന്‍ സിറ്റിസണ്‍ (ഒസിഐ) കാര്‍ഡ് ഇവര്‍ക്കുണ്ടെന്നായിരുന്നു സ്റ്റാര്‍ട്ടപ്പ് മിഷന്‍ അധികൃതര്‍ അറിയിച്ചത്. എന്നാല്‍ ഇത്തരം ചുമതലകളില്‍ ഒസിഐ കാര്‍ഡുള്ള വിദേശ പൗരന്മാരെ നിയമിക്കുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ പ്രത്യേക അനുമതി ആവശ്യമാണ്. എന്നാല്‍ ഇവരുടെ കാര്യത്തില്‍ ഇത്തരത്തില്‍ അനുമതി ലഭിച്ചിരുന്നോ എന്ന ചോദ്യത്തോടെ സ്റ്റാര്‍ട്ടപ്പ് മിഷന്‍ പ്രതികരിച്ചിട്ടില്ല.

ആമസോണ്‍, ഗൂഗിള്‍ മാജിക് ലീപ്പ് അടക്കമുള്ള വിവിധ കമ്പനികളില്‍ 20 വര്‍ഷത്തിലധികം പ്രവര്‍ത്തന പരിചയമുണ്ടെന്ന് അവകാശപ്പെട്ടാണ് ഇവര്‍ സ്റ്റാര്‍ട്ടപ്പ് മിഷനില്‍ ജോലിയില്‍ കയറിയത്. ഇതില്‍ പലതും വിശ്വാസയോഗ്യമല്ല. സ്റ്റാര്‍ട്ടപ് മിഷനില്‍ നിയമനം നേടുന്നതിന് മുമ്പ്് ഇവര്‍ സമൂഹമാധ്യമങ്ങളില്‍ മറ്റൊരു പേരില്‍ സജീവമായിരുന്നു. ഇഞ്ചിപ്പെണ്ണ് എന്ന പേരിലും അറിയപ്പെട്ടിരുന്ന ലാബി ജോര്‍ജ് വോക്ക് ജേണല്‍ എന്ന ഒരു മാധ്യമ സ്ഥാപനവും നടത്തിയിരുന്നു. ലോക്ക്ഡൗണ്‍ കാലത്ത് തൊഴിലാളികളെ പിരിച്ചുവിടരുതെന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദ്ദേശം മറികടന്ന് വോക്ക് ജേര്‍ണല്‍ എന്ന സ്ഥാപനത്തില്‍ നിന്ന് മാധ്യമപ്രവര്‍ത്തകരെ കൂട്ടത്തോടെ പിരിച്ചുവിടുകയും ലാബി അന്നും വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.  

 

comment

LATEST NEWS


പെട്ടിമുടി ദുരന്തം: 16 മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി, മരിച്ചവരുടെ എണ്ണം 42 ആയി, അവശേഷിക്കുന്നവര്‍ക്കായി തെരച്ചിലില്‍


രണ്ട് ജില്ലകള്‍ക്ക് ഉറക്കമില്ലാത്ത രാത്രി


അയോധ്യ ക്ഷേത്രത്തിന് തറക്കല്ലിട്ടതില്‍ പ്രതിഷേധം; സ്വാതന്ത്ര്യദിന ആഘോഷം അലങ്കോലപ്പെടുത്താനും ആഹ്വാനം; പിന്നില്‍ പാക് ചാരസംഘടനയായ ഐഎസ്‌ഐ


പത്തനംതിട്ടയില്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി മത്സ്യതൊഴിലാളികള്‍ പുറപ്പെട്ടു; പുറപ്പെടാന്‍ സജ്ജരായി അഞ്ച് വള്ളങ്ങള്‍ കൂടി


ജില്ലയില്‍ ഇന്നലെ 41 പേര്‍ക്ക് കോവിഡ്, 30 പേര്‍ക്ക് സമ്പര്‍ക്കം വഴി; 38 പേര്‍ക്ക് രോഗമുക്തി


അനധികൃത വയല്‍നികത്തല്‍; ശ്രീനാരായണപുരത്തെ മുപ്പതോളം വീടുകളില്‍ വെള്ളം കയറിയെന്ന് പരാതി


കൊറോണ വിലക്കുകള്‍ ലംഘിച്ച് വെള്ളപ്പൊക്കം ആഘോഷിച്ച് പാലാ ബിഷപ്പും വൈദികരും; നീന്തിത്തുടിക്കാനിറിങ്ങിയത് സംസ്ഥാന പാതയില്‍; വിമര്‍ശനവുമായി വിശ്വാസികള്‍


കേരളത്തെ നടുക്കിയ കരിപ്പൂര്‍ വിമാനാപകടം: കോഴിക്കോട് ജില്ലയില്‍ ഒന്‍പത് മരണം

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.