×
login
കേരളത്തില്‍ മത്തിയും അയലയും കുറവ്; മത്തി കഴിഞ്ഞ 20 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയില്‍

2019ല്‍ ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് പിടിച്ച മത്സ്യസമ്പത്തിന്റെ കണക്കാണ് സിഎംഎഫ്ആര്‍ഐ പുറത്തുവിട്ടത്. അതേസമയം, രാജ്യത്തെ മൊത്തം സമുദ്രമത്സ്യോത്പാദനത്തില്‍ 2.1 ശതമാനത്തിന്റെ വര്‍ധനയുണ്ടായി. ഇന്ത്യയില്‍ ആകെ ലഭിച്ചത് 35.6 ലക്ഷം ടണ്‍ മത്സ്യമാണ്. രാജ്യത്തെ സമുദ്രമത്സ്യോത്പാദനത്തില്‍ കേരളം മൂന്നാം സ്ഥാനം നിലനിര്‍ത്തി. തമിഴ്നാട്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളാണ് മുന്നിലുള്ളത്

കൊച്ചി: കേരളത്തില്‍ അയലയുടെയും മത്തിയുടെയും ലഭ്യതയില്‍ വന്‍ ഇടിവ് രേഖപ്പെടുത്തി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ  (സിഎംഎഫ്ആര്‍ഐ) പഠന റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാനത്തിന്റെ മൊത്ത മത്സ്യലഭ്യതയിലും ഗണ്യമായ കുറവാണുണ്ടായത്. മുന്‍വര്‍ഷത്തേക്കാള്‍ 15.4 ശതമാനമാണ് കുറവ്. 

2019ല്‍ ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് പിടിച്ച മത്സ്യസമ്പത്തിന്റെ കണക്കാണ് സിഎംഎഫ്ആര്‍ഐ പുറത്തുവിട്ടത്. അതേസമയം, രാജ്യത്തെ മൊത്തം സമുദ്രമത്സ്യോത്പാദനത്തില്‍ 2.1 ശതമാനത്തിന്റെ വര്‍ധനയുണ്ടായി. ഇന്ത്യയില്‍ ആകെ ലഭിച്ചത് 35.6 ലക്ഷം ടണ്‍ മത്സ്യമാണ്. രാജ്യത്തെ സമുദ്രമത്സ്യോത്പാദനത്തില്‍ കേരളം മൂന്നാം സ്ഥാനം നിലനിര്‍ത്തി. തമിഴ്നാട്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളാണ് മുന്നിലുള്ളത്.


കേരളീയരുടെ ഇഷ്ടമീനായ മത്തിയുടെ ലഭ്യത കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തി. വെറും 44,320 ടണ്‍ മത്തി മാത്രമാണ് കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് ലഭിച്ചത്. 2018ല്‍ ഇത് 77,093 ടണ്‍ ആയിരുന്നു. 2012ല്‍ 3.9 ലക്ഷം ടണ്‍ സംസ്ഥാനത്ത് നിന്ന് പിടിച്ചിരുന്നു. അതിന് ശേഷമുള്ള ഓരോ വര്‍ഷങ്ങളിലും മത്തി കുറഞ്ഞുവന്നെങ്കിലും 2017ല്‍ ചെറിയ തോതില്‍ കൂടി.

കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും മത്തിയുടെ ഉത്പാദനം വീണ്ടും താഴോട്ടാണ്. സമുദ്ര ആവാസവ്യവസ്ഥയിലെ മാറ്റങ്ങള്‍ മത്തിയുടെ വളര്‍ച്ചയെ കാര്യമായി ബാധിക്കുന്നതാണ് കാരണം. അയല മുന്‍ വര്‍ഷത്തേക്കാള്‍ 50 ശതമാനമാണ് കുറഞ്ഞത്. ലഭിച്ചത് 40,554 ടണ്‍. 2018ല്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ ലഭിച്ച മത്സ്യമായിരുന്നു അയല. ഇത്തവണ  കൊഴുവയാണ് സംസ്ഥാനത്ത് കൂടുതല്‍ പിടിച്ച മത്സ്യം (74,194 ടണ്‍).

ആകെ മത്സ്യലഭ്യതയില്‍ 21.7 ശതമാനവും തമിഴ്നാട്ടില്‍ നിന്നാണ്. കേരളത്തിന്റെ സംഭാവന 15.3 ശതമാനം. ദേശീയതലത്തില്‍ ഏറ്റവും കൂടുതല്‍ ലഭിച്ച മത്സ്യം വിപണിയില്‍ ആവശ്യക്കാരില്ലാത്തതും വാണിജ്യ പ്രാധാന്യമില്ലാത്തതുമായ ക്ലാത്തിയാണ്. മത്സ്യത്തീറ്റ ആവശ്യങ്ങള്‍ക്കാണ് ഇവയെ ഉപയോഗക്കുന്നത്. കേരളത്തില്‍ ഇത്തവണ രണ്ടാം സ്ഥാനം ക്ലാത്തിക്കാണ് ലഭിച്ചത്. കേരളത്തില്‍  12,387 കോടി രൂപയുടെ മത്സ്യമാണ് ലാന്‍ഡിങ് സെന്ററുകളില്‍ വിറ്റത്. 2.35 ശതമാനത്തിന്റെ വര്‍ധനവുണ്ട്. കേരളത്തില്‍ 17,515 കോടി രൂപയുടെ മീന്‍ ചില്ലറ വ്യാപാരത്തിലൂടെ വില്‍പന നടത്തി.  

  comment

  LATEST NEWS


  വിഴിഞ്ഞം സംഘര്‍ഷത്തില്‍ പരിക്കേറ്റവര്‍ക്ക് മെഡിക്കല്‍ കോളേജില്‍ മികച്ച ചികിത്സയൊരുക്കിയെന്ന് ആരോഗ്യവകുപ്പ്


  വഖഫ് ബോര്‍ഡിനും ഇമാമുമാര്‍ക്കുള്ള ശമ്പളത്തിനും ആം ആദ്മി സര്‍ക്കാര്‍ നല്‍കിയത് 100 കോടിയെന്ന് വിവരാവകാശ രേഖ; ഇത് ആം ആദ്മിയുടെ ന്യൂനപക്ഷ പ്രീണനം


  അടുത്ത അധ്യയന വര്‍ഷം മുതൽ നാല് വര്‍ഷ ബിരുദ ഓണേഴ്സ് കോഴ്സുകള്‍; ഗവേഷണത്തിന് മുന്‍തൂക്കം, മാറ്റം ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ചുവടുപിടിച്ച്


  എത്ര പട്ടാളക്കാരെ കശ്മീരിലേക്കയച്ചാലും ഒരു ചുക്കും സംഭവിക്കില്ലെന്ന് മെഹ്ബൂബ മുഫ്തി; കശ്മീരിലെ ഹിന്ദുക്കളെ മുസ്ലിങ്ങള്‍ രക്ഷിച്ചെന്നും മെഹ്ബൂബ


  പവർ സ്റ്റാർ രാം ചരൺ നായകനാവുന്ന പുതിയ പാൻ ഇന്ത്യൻ ചിത്രം പ്രഖ്യാപിച്ചു; ‘ഉപ്പേന’യിലൂടെ അരങ്ങേറ്റം കുറിച്ച ബുച്ചി ബാബു സംവിധായകൻ


  വിജയാഘോഷത്തില്‍ മെസിയുടെ 'ചവിട്ട്' വിവാദത്തില്‍; മെക്‌സിക്കോയ്‌ക്കെതിരായ വിജയത്തിന് ശേഷമുള്ള ആഘോഷത്തിന്റെ വീഡിയോ പുറത്ത്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.