login
ചൈനയ്ക്ക് പ്രതിരോധ താക്കീത്: ദീര്‍ഘകാല പോരാട്ടം ആവശ്യമെങ്കില്‍ അതിനും സുസജ്ജം, അതിര്‍ത്തിയില്‍ ടാങ്കുകള്‍ വിന്യസിച്ച് ഇന്ത്യന്‍ കരസേന

ചുമാര്‍- ഡെംചോക് മേഖലയിലെ മൈനസ് നാല്‍പ്പത് ഡിഗ്രി താപനിലയിലും പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ബി എം പി-2 ഇന്‍ഫന്‍ട്രി ടാങ്കുകളും മേഖലയില്‍ ഇന്ത്യ സജ്ജമാക്കി നിര്‍ത്തിയിരിക്കുന്നതായി റിപ്പോര്‍ട്ട്.

ന്യൂദല്‍ഹി : കിഴക്കന്‍ ലഡാക്ക് അതിര്‍ത്തിയിലെ പ്രതിരോധം കര്‍ശ്ശനമാക്കി ഇന്ത്യ. ചൈന വീണ്ടും പ്രകോപനം ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. പ്രദേശത്തെ സൈനിക സുരക്ഷ നേരത്തെ വര്‍ധിപ്പിച്ചിരുന്നതാണ്.  

പ്രതിരോധം ശക്തമാക്കി ടി- 72, ടി- 90 ടാങ്കുകളും കരസേന വിന്യസിച്ചിട്ടുണ്ട്. ദീര്‍ഘകാല പോരാട്ടം ആവശ്യമെങ്കില്‍ അതിനും സുസജ്ജമായിക്കൊണ്ടാണ് ഇന്ത്യന്‍ കരസേന നീക്കം നടത്തുന്നത്. 14,500 അടി ഉയരത്തില്‍ ചൈന ഉയര്‍ത്തുന്ന ഏത് വെല്ലുവിളികളെയും നേരിടാന്‍ സന്നദ്ധമാണ് എന്ന് വിളിച്ചോതുന്നതാണ് മേഖലയില്‍ ഇന്ത്യ ഉയര്‍ത്തിയിരിക്കുന്ന സൈനിക സന്നാഹങ്ങള്‍.

ചുമാര്‍- ഡെംചോക് മേഖലയിലെ മൈനസ് നാല്‍പ്പത് ഡിഗ്രി താപനിലയിലും പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ബി എം പി-2 ഇന്‍ഫന്‍ട്രി ടാങ്കുകളും  മേഖലയില്‍ ഇന്ത്യ സജ്ജമാക്കി നിര്‍ത്തിയിരിക്കുന്നതായി റിപ്പോര്‍ട്ട്. ലോകത്തിലെ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന യുദ്ധഭൂമിയായി വിലയിരുത്തപ്പെടുന്ന മേഖലയില്‍ ചൈനക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്തുകയാണ് ഇന്ത്യന്‍ സേന. അതിവേഗം പ്രവര്‍ത്തിക്കാന്‍ കഴിയുന്ന മിസൈല്‍ സംവിധാനവും ആയുധ വിന്യാസവും മേഖലയില്‍ ചൈനയുടെ നെഞ്ചിടിപ്പ് ഏറ്റുന്നതായാണ് വിവരം.

 

 

comment

LATEST NEWS


ബുറേവി ചുഴലിക്കാറ്റ് മുന്നറിയിപ്പ്: അഞ്ചു ജില്ലകളില്‍ നാളെ പൊതു അവധി


അത് വെറും കാടല്ല... പച്ചമരുന്നിന്റെ മണം നിറയുന്ന ഔഷധക്കാട്, എണ്ണിത്തുടങ്ങിയാല്‍ ഇരുനൂറിലേറെ നീളുന്ന ജൈവവൈവിധ്യം


അഫ്ഗാനിസ്ഥാനിലെ രക്തച്ചൊരിച്ചിൽ അവസാനിക്കുമോ; സമാധാന ചർച്ചകൾക്ക് വഴി തുറന്നു


കാട്ടില്‍ മാത്രമല്ല കഞ്ചാവുകൃഷി, പുറമ്പോക്കിലുമുണ്ട്; കൊച്ചിയില്‍ വഴിയരികില്‍ ചെടികള്‍ കണ്ടെത്തിയത് ഒന്നിലേറെ പ്രദേശങ്ങളില്‍


ഇന്ന് 5376 പേര്‍ക്ക് കൊറോണ; 31 മരണങ്ങള്‍; പരിശോധിച്ചത് 60,476 സാമ്പിളുകള്‍; 5590 പേര്‍ക്ക് രോഗമുക്തി; ചികിത്സയിലുള്ളത് 61,209 പേര്‍


ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും പിതൃത്വം വെളിപ്പെടുത്താനുള്ള മടിയും; ജനനത്തിലെ ദുരൂഹത ചരിത്ര വിഡ്ഢിത്തമോ?


'വെള്ളം തരാത്തവര്‍ക്ക് വോട്ടില്ല'; രണ്ടാഴ്ചയായി കുടിവെള്ളം മുടങ്ങിയതോടെ പ്രതിഷേധവുമായി തിരുവനന്തപുരത്തെ മത്സ്യതൊഴിലാളി കുടുംബങ്ങള്‍


കാര്‍ഷിക സമരം ആഭ്യന്തരകാര്യം; കാനഡയ്ക്ക് ഇടപെടാന്‍ അവകാശമില്ലെന്ന് ശിവസേന; ഭാരതം പുലര്‍ത്തുന്ന മര്യാദകളെ ബഹുമാനിക്കണമെന്ന് പ്രിയങ്ക ചതുര്‍വേദി

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.