login
ചങ്കിനകത്ത് ലാലേട്ടന്‍...

രാഷ്ട്രീയം തൊഴിലാക്കി കോടികളുണ്ടാക്കിയവരുടെ കൂട്ടത്തില്‍ വേറിട്ടൊരാള്‍. ആവശ്യക്കാര്‍ക്ക് ലാല്‍ വിളിപ്പുറത്തുണ്ട്. ഏത് രാത്രിയിലും ആര്‍ക്ക് വേണ്ടിയും ഓടിയെത്തുന്ന ലാലിന് കച്ചേരിക്കാരുടെ മനസ്സില്‍ എതിരില്ല. ആ സ്‌നേഹത്തിന് കൊടിയില്ല, മതമില്ല.....

ജോലിയില്‍ കര്‍മനിരതനായ സ്ഥാനാര്‍ഥി എം.എസ്. ലാല്‍

കൊല്ലം: സുലോചന ടീച്ചറുടെ മകന്‍ കച്ചേരിക്കാര്‍ക്ക് പണ്ടേ പ്രിയങ്കരനാണ്. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ചങ്കിനകത്ത് സ്വന്തം പോലെ കൊണ്ടുനടക്കുന്ന സ്‌നേഹമാണ് എം.എസ്. ലാല്‍ എന്ന എന്‍ഡിഎ സ്ഥാനാര്‍ഥി. കോര്‍പ്പറേഷനിലെ നാല്‍പത്തിയൊമ്പതാം ഡിവിഷനായ കച്ചേരിയിലാകെ ഇപ്പോള്‍ ലാലേട്ടന്‍ തരംഗമാണെന്നത് വെറും വാക്കല്ലെന്ന് നാട് പറയും.

കോട്ടമുക്കിലെ ബീവറേജസ് ഔട്ട്‌ലെറ്റിനെതിരായ സമരത്തെ അറിയുന്നവര്‍ ലാലിലെ പോരാളിയെ സമ്മതിക്കും. കുട്ടിക്കാലം മുതല്‍ സാധാരണക്കാരനോടൊപ്പം നിലകൊണ്ട ലാല്‍ ഡിവിഷനെ അസ്വസ്ഥമാക്കിയ കോട്ടമുക്കിലെ ബിവറേജസ് ഔട്ട്‌ലെറ്റ് അടച്ചുപൂട്ടിക്കാനുള്ള നിരന്തരസമരത്തിന്റെ ചാലകശക്തിയായിരുന്നു.  

അഭിനയം വശമില്ലാത്ത രാഷ്ട്രീയക്കാരന്റെ കൂട്ടത്തില്‍ ആദ്യം എഴുതിച്ചേര്‍ക്കാവുന്ന പേരാണ് എം.എസ്. ലാലിന്റെതെന്നത് ഇന്നാട്ടുകാരുടെ അനുഭവമാണ്. നാലുപതിറ്റാണ്ടുകളായി പൊതുരംഗത്തുണ്ട് ലാല്‍. വിയര്‍ക്കാതെ ജീവിക്കാനാകില്ലെന്ന് തന്നോട് തന്നെ ശഠിച്ച ഒരു സാധാരണക്കാരന്‍.  ജീവിതത്തിന്റെ രണ്ടറ്റങ്ങള്‍ കൂട്ടിമുട്ടിക്കാന്‍ അത്യധ്വാനം ചെയ്യുന്നവന്‍.  

രാഷ്ട്രീയം തൊഴിലാക്കി കോടികളുണ്ടാക്കിയവരുടെ കൂട്ടത്തില്‍ വേറിട്ടൊരാള്‍. ആവശ്യക്കാര്‍ക്ക് ലാല്‍ വിളിപ്പുറത്തുണ്ട്. ഏത് രാത്രിയിലും ആര്‍ക്ക് വേണ്ടിയും ഓടിയെത്തുന്ന ലാലിന് കച്ചേരിക്കാരുടെ മനസ്സില്‍ എതിരില്ല. ആ സ്‌നേഹത്തിന് കൊടിയില്ല, മതമില്ല.....

കച്ചേരി ഡിവിഷന്‍ കഴിഞ്ഞതവണ 117 വോട്ടിനാണ് ബിജെപിക്ക് നഷ്ടമായത്. ബിജെപി ജില്ലാ സെക്രട്ടറി ശശികലാറാവുവായിരുന്നു അന്ന് മത്സരിച്ചത്. അന്നും ലാലായിരുന്നു കരുത്ത്. ഓരോ വീടും അവിടെയുള്ള അംഗങ്ങളും കാണാപാഠമാണ് ലാലിന്.

ലാലിന്റെ അമ്മ അക്ഷരം പഠിപ്പിച്ചവരാണ് നാട്ടുകാരിലേറെയും. സുലോചനടീച്ചറുടെ മകനോട് അവര്‍ക്കുള്ള ആദരവ് കലര്‍ന്ന വാത്സല്യമാണ്. ട്യൂഷന്‍ ടീച്ചറായിരുന്നു അവര്‍. അമ്മയുടെ ഓര്‍മയില്‍ ലാലിത്ര കാലം പൊരുതിയത് നാടിന് വേണ്ടിയാണെന്ന് കച്ചേരിക്കാര്‍ക്ക് അറിയാം.

ഇത്തവണ വിജയത്തില്‍ കുറഞ്ഞ ഒരുലക്ഷ്യവും ലാലിനും പാര്‍ട്ടിക്കുമില്ല. സഹപ്രവര്‍ത്തകരുമായി ഇഴുകിച്ചേര്‍ന്നുള്ള പ്രവര്‍ത്തനമാണ് അദ്ദേഹത്തിന്റെത്. പോസ്റ്റര്‍ ഒട്ടിക്കാനും ചുമരെഴുതാനും എല്ലാം അദ്ദേഹവുമുണ്ട്. രാവിലെ 6.30 മുതല്‍ പ്രചാരണം ആരംഭിക്കും. ഭവനസന്ദര്‍ശനവും വോട്ടഭ്യര്‍ഥനയും കുടുംബയോഗവും അവലോകനങ്ങളുമായി രാത്രി വരെ സജീവമാണ് ബിജെപി സ്ഥാനാര്‍ഥി.  

പേപ്പര്‍ സ്‌ക്രാപ്പ് ഇടപാടിലൂടെ ഉപജീവനം തേടുന്ന എം.എസ്. ലാല്‍ ഹൈസ്‌കൂള്‍ ജംഗ്ഷന്‍ ടിഡി നഗറില്‍ ദേവിനിവാസിലാണ് താമസം. ഭാര്യ ലതികാദേവിയും മക്കളായ നന്ദലാലും അനന്തലാലും മികച്ച പിന്തുണയാണ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുന്നത്.

 

 

comment

LATEST NEWS


ഊരാളുങ്കലിന് കോടികളുടെ കരാറുകള്‍ നല്‍കിയത് അനധികൃതമായി; ഇഡിയെ ഭയന്ന് കഴിഞ്ഞമാസം പിണറായി എല്ലാം സാധുവാക്കി; ഊരാളുങ്കലിനെ ഊരിയെടുക്കാന്‍ വഴിവിട്ട നീക്കം


അനന്തപുരിയ്ക്ക് ബിജെപിയുടെ കര്‍മ്മ പദ്ധതി; എല്ലാ നഗരവാസികള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ; 20 രൂപ നിരക്കില്‍ ഊണ്


വരുന്നത് സര്‍വ്വനാശിനി; ബംഗാള്‍ ഉള്‍ക്കടലിലെ അതിതീവ്രന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറാന്‍ സാധ്യത; കേരളത്തില്‍ മഴ കനക്കുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്


മഹാരാഷ്ട്രയിലെ വ്യവസായ യൂണിറ്റുകളെ യുപിയിലേക്ക് ക്ഷണിച്ച് യോഗി; നാളെ മുംബൈയില്‍ വ്യവസായികളുമായി കൂടിക്കാഴ്ച്ച; ഭീഷണിയുമായി ശിവസേനയും ഉദ്ദവ് താക്കറെയും


ഗണേഷ് കുമാറിന്റെയും മുന്‍ ഓഫിസ് സെക്രട്ടറിയുടെയും വീടുകളില്‍ പൊലീസ് പരിശോധന; നടപടി നടിയെ ആക്രമിച്ച കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍


ഇന്ന് 5375 പേര്‍ക്ക് കൊറോണ; 26 മരണങ്ങള്‍; പരിശോധിച്ചത് 58,809 സാമ്പിളുകള്‍; രോഗമുക്തി 6151 പേര്‍ക്ക്; നിരീക്ഷണത്തില്‍ 3,10,611 പേര്‍


വര്‍ണ വിസ്മയത്തില്‍ ആകൃഷ്ടരായി ആവളപ്പാണ്ടിയിലെ പൂക്കള്‍ പറിച്ചുകൊണ്ടുപോയി നട്ടാല്‍ പണി കിട്ടും; ഉടന്‍ നീക്കം ചെയ്യണമെന്നും വിദഗ്ധര്‍


ശബരിമലയില്‍ ഭക്തരുടെ എണ്ണം വര്‍ധിപ്പിച്ചു; പ്രവൃത്തി ദിവസങ്ങളില്‍ രണ്ടായിരം പേര്‍ക്കും ശനി, ഞായര്‍ ദിവസങ്ങളില്‍ മൂവായിരം പേര്‍ക്കും പ്രവേശനം

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.