പുതുതായി രോഗം സ്ഥിരീകരിക്കപ്പെട്ടതില്‍ 76.52 ശതമാനവും 10 സംസ്ഥാനങ്ങളില്‍ നിന്നാണ്.3527 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച കേരളമാണ് പട്ടികയില്‍ ഒന്നാമതെത്തിയത്.
ന്യൂദല്‍ഹി: കോവിഡിനെതിരായ പോരാട്ടത്തില്‍ ചരിത്ര നേട്ടം കൈവരിച്ച് രാജ്യം മുന്നേറുകയാണ്.
കഴിഞ്ഞ ആറുമാസത്തിനിടെ ഇതാദ്യമായി പ്രതിദിന രോഗബാധിതരുടെ എണ്ണം 19, 000 ല്‍ താഴെ എത്തി.24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 18, 732 കേസുകള്‍ മാത്രം.2020 ജൂലൈ ഒന്നിന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 18653 കേസുകളായിരുന്നു.
പുതുതായി രോഗം സ്ഥിരീകരിക്കപ്പെട്ടതില്‍ 76.52 ശതമാനവും 10 സംസ്ഥാനങ്ങളില്‍ നിന്നാണ്.3527 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച കേരളമാണ് പട്ടികയില്‍ ഒന്നാമതെത്തിയത്.രണ്ടാംസ്ഥാനത്തെത്തിയ മഹാരാഷ്ട്രയില്‍ 2854 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു.
24 മണിക്കൂറിനിടെ 279 പേരാണ് കോവിഡ് ബാധിച്ച് മരണമടഞ്ഞത്. ഇതില്‍ 75. % 10 സംസ്ഥാനങ്ങളില്‍ നിന്നാണ്. ഏറ്റവും കൂടുതല്‍ പേര് മരിച്ചത് മഹാരാഷ്ട്രയിലാണ്(60).പശ്ചിമബംഗാളില്‍ 33 ഉം ഡല്‍ഹിയില്‍ 23 ഉം മരണം റിപ്പോര്‍ട്ട് ചെയ്തു.കേരളത്തില്‍ 3782 പേരും പശ്ചിമബംഗാളില്‍ 1861 പേരും ഛത്തീസ്ഗഡില്‍ 1764 പേരുംകോവിഡ് രോഗമുക്തി നേടി.
രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 2.78 ലക്ഷം (2,78,690 ) ആയി കുറഞ്ഞു. കഴിഞ്ഞ 170 ദിവസത്തിനിടെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഏറ്റവും കുറഞ്ഞ നിരക്കാണ് ഇത്
ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണത്തില്‍ തുടര്‍ച്ചയായ കുറവാണ് രാജ്യത്ത് ഉണ്ടാകുന്നത്. ആകെ രോഗബാധിതരുടെ 2.74 ശതമാനം മാത്രമാണ് നിലവില്‍ ചികിത്സയിലുള്ളത്.
97, 61 538 പേര്‍ക്കാണ് രാജ്യത്ത് രോഗം ഭേദമായത്. രോഗബാധിതറും രോഗമുക്തി നേടിയവരും തമ്മിലുള്ള അന്തരം തുടര്‍ച്ചയായി ഉയരുകയാണ്. ഒടുവിലിത് 95 ലക്ഷത്തോളം( 94, 82, 848 ) ആണ്. നിലവില്‍ 95.82 ശതമാനമാണ് കോവിഡ് മുക്തി നിരക്ക്.
ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; എന്‍സിപി നേതാവ് അറസ്റ്റില്‍
ശാഖാ ഗടനായക് നന്ദുവിന്റെ കൊലപാതകം : അഞ്ച് പേര് കൂടി അറസ്റ്റില്‍, പ്രതികളെ സബ് ജയിലിലേക്ക് മാറ്റി
ശമ്പളമില്ല, സ്പിന്നിംഗ് മില്ലില്‍ ഓഫീസറെ തടഞ്ഞ് തൊഴിലാളികള്‍
പ്രായമായവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വോട്ടിംഗ് അവബോധം നല്‍കും
സ്ത്രീസമൂഹം വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ തയ്യാറാകണം: ബിഎംഎസ്
കൊട്ടാരക്കര ഉന്നമിട്ട് ആര്. ചന്ദ്രശേഖരന്, പ്രചാരണം ആരംഭിച്ച് സൈബർ ടീം
അമിത് ഷാ മുസ്ലിങ്ങളോട് എന്തുചെയ്തു?; മകളെ കെട്ടിച്ചു കൊടുത്തിട്ടുണ്ടാകില്ല; പിണറായിക്ക് മറുപടിയുമായി കെ. സുരേന്ദ്രന്
വാടിക്കൽ രാമകൃഷ്ണൻ എന്ന് പേര് ഓർമ്മയുണ്ടോ? ചോരപുരണ്ട ആ കൈകൾ അമിത്ഷായ്ക്ക് നേരെ ചൂണ്ടേണ്ട, മുഖ്യമന്ത്രിക്ക് മറുപടിയുമായി വി.മുരളീധരൻ
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
രോഗിയുടെ കൂട്ടിരിപ്പുകാരിയോടൊപ്പം വ്യാജമായി പേ വാര്‍ഡില്‍ സുഖതാമസം; പിടിക്കപ്പെട്ടപ്പോള്‍ സുരക്ഷാ ജീവനക്കാരന് സസ്പെന്ഷന്
കര്‍ണാടക അതിര്‍ത്തി അടച്ച പ്രശ്നം കേന്ദ്രത്തിന്റെ ശ്രദ്ധയില്‍ പെടുത്തും
കോവിഡ് പ്രതിരോധം: കേരള മോഡല്‍ അറബിക്കടലില്‍; ലോകത്തിനു മുന്പില് തലകുനിച്ച് സംസ്ഥാനം
രാജ്യത്തെ കോവിഡ് രോഗികളുടെ 61 ശതമാനവും കേരളം, മഹാരാഷ്ട്ര, ഡല്‍ഹി, പശ്ചിമ ബംഗാള്‍, രാജസ്ഥാന്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്ന്
അനധികൃതമായി സര്‍വീസില്‍ നിന്നും വിട്ടുനിന്ന 385 ഡോക്ടര്‍മാരെ പിരിച്ചുവിടാന്‍ ഉത്തരവ്; 47 ജീവനക്കാരേയും പുറത്താക്കും
കോവിഡ് : സുപ്രധാന നാഴികക്കല്ലു പിന്നിട്ട് ഇന്ത്യ; രണ്ടുമാസത്തിനുശേഷം ആദ്യമായി ചികിത്സയിലുള്ളവരുടെ എണ്ണം 7 ലക്ഷത്തില്‍ താഴെ