login
ട്രെയ്‌ലറിനു പിന്നാലെ അക്ഷയ് കുമാറും കിയാര അദ്വാനിയും തകര്‍ത്താടിയ ആദ്യ ഗാനവും വൈറല്‍; ആരാധകരില്‍ ആവേശം പകര്‍ന്ന് 'ലക്ഷ്മി ബോംബ്'

നര്‍മ്മവും ഭയവും പ്രതികാരവും കോര്‍ത്തിണക്കി പുറത്തു വിട്ട 'ലക്ഷ്മി ബോംബി'ന്റെ ട്രെയ്‌ലര്‍ യുട്യൂബില്‍ ഏതാനും ദിവസം മുമ്പ് പുറത്തിറങ്ങി വൈറലായതിനു പിന്നാലെയാണ് 'ബുര്‍ജ് ഖലീഫ' എന്ന ആദ്യ ഗാന വീഡിയോയും വൈറലായി മുന്നേറുന്നത്. ഗാനം പുറത്തിറങ്ങി മണിക്കൂറുകള്‍ക്കകം ലക്ഷകണക്കിന് വ്യൂസാണ് ലഭിച്ചത്.

രാഘവ ലോറന്‍സ് സംവിധാനം ചെയ്ത് നായകനായി അഭിനയിച്ചു വന്‍വിജയം നേടിയ തമിഴ് 'കാഞ്ചന' യുടെ ഹിന്ദി റീമേക്ക് 'ലക്ഷ്മി ബോംബി'ന്റെ ആദ്യ ഗാന വീഡിയോ പുറത്തിറങ്ങി. അക്ഷയ് കുമാര്‍ നായകനാകുന്ന സിനിമ ലോറന്‍സ് തന്നെയാണ് ഹിന്ദിയിലും സംവിധാനം ചെയ്തിരിക്കുന്നത്. കിയാര അദ്വാനിയാണ് നായിക.

നര്‍മ്മവും ഭയവും പ്രതികാരവും കോര്‍ത്തിണക്കി പുറത്തു വിട്ട 'ലക്ഷ്മി ബോംബി'ന്റെ ട്രെയ്‌ലര്‍ യുട്യൂബില്‍ ഏതാനും ദിവസം മുമ്പ് പുറത്തിറങ്ങി വൈറലായതിനു പിന്നാലെയാണ് 'ബുര്‍ജ് ഖലീഫ' എന്ന ആദ്യ ഗാന വീഡിയോയും വൈറലായി മുന്നേറുന്നത്. ഗാനം പുറത്തിറങ്ങി മണിക്കൂറുകള്‍ക്കകം ലക്ഷകണക്കിന് വ്യൂസാണ് ലഭിച്ചത്. അക്ഷയ് കുമാറും കിയാര അദ്വാനിയും തകര്‍ത്താടിയ ഗ്ലാമറസായ ഈ ഗാനരംഗത്തില്‍ നൃത്ത ചുവടുകള്‍ വെച്ചിട്ടുള്ളത്. വിവിധ വിദേശ രാജ്യങ്ങളില്‍ അവിടുത്തെ നയന മനോഹാരിതയുടെ പശ്ചാത്തലത്തിലാണ് ഈ ഗാനം ചിത്രീകരിച്ചിട്ടുള്ളത്. സിനിമ ദീപാവലി വെടിക്കെട്ടായി നവംബര്‍ ഒന്‍പതിന് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ റിലീസ് ചെയ്യും. ഓ.ടി.ടി റിലീസിനോടൊപ്പം തന്നെ ന്യൂസ് ലാന്റ്, ഓസ്‌ട്രേലിയാ, യു.എ.ഇ, എന്നിവിടങ്ങളില്‍ തിയറ്ററുകളിലും ചിത്രം റിലീസ് ചെയ്യും.

തുഷാര്‍ കപൂര്‍ , മുസ്ഖാന്‍ ഖുബ്ചന്ദാനി, ഷരദ് കേല്‍ക്കര്‍, തരുണ്‍ അറോറ, അശ്വിനി കല്‍സേക്കര്‍ എന്നിവരാണ് സിനിമയിലെ മറ്റ് താരങ്ങള്‍. അക്ഷയ്കുമാറിന്റെ ഇതിനു മുമ്പ് കണ്ടിട്ടില്ലാത്ത അവതാര കഥാപാത്രമായിരിക്കും 'ലക്ഷ്മി ബോംബി' ലേതെന്നാണ് അണിയറക്കാര്‍ പറയുന്നത്. അക്ഷയ്കുമാറിനെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ വര്‍ഷം ബ്ലോക്ക് ബസ്റ്റര്‍ വര്‍ഷമായിരുന്നു. 'ലക്ഷ്മി ബോംബ്' അതിന്റെ തുടര്‍ച്ചയാവുമെന്ന ആത്മ വിശ്വാസമാണ് അണിയറ പ്രവര്‍ത്തകര്‍ക്ക്. അക്ഷയ് കുമാറിന്റെ കേപ് ഓഫ് ഗുഡ് ഫിലിംസ്, ഷബീന ഖാന്‍, തുഷാര്‍ കപൂര്‍, ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസ് എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്.

comment

LATEST NEWS


ആശുപത്രി നിര്‍മ്മാണം: പൈലിങ്ങിനിടയില്‍ തകര്‍ന്ന വീട് പുനര്‍നിര്‍മ്മിച്ച് നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍


ന്യുയോര്‍ക്ക് ട്രാന്‍സിറ്റ് ജീവനക്കാരില്‍ നാലിലൊന്ന് പേര്‍ക്കും കോവിഡ്, രോഗം ബാധിച്ചത് ജോലി സ്ഥലത്ത് നിന്നും


കോര്‍പ്പറേഷന്‍ ഓഫീസിന് മുന്നില്‍ സപ്തദിന സത്യഗ്രഹം; കോര്‍പ്പറേഷനില്‍ നടക്കുന്നത് കണ്‍സള്‍ട്ടന്‍സി രാജ്: ബിജെപി


തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് യുഡിഎഫ്- എല്‍ഡിഎഫ് അവിശുദ്ധ സഖ്യം തുടങ്ങി; എന്‍ഡിഎയുടേത് ജനപക്ഷ രാഷ്ട്രീയമെന്നും കെ. സുരേന്ദ്രന്‍


ഭരണക്കാരുടെ ഹിന്ദുവിരുദ്ധ നീക്കങ്ങള്‍ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും: കേരള പത്മശാലിയ സംഘം


പുഞ്ചകൃഷിയുടെ വിത അനിശ്ചിതത്വത്തില്‍


സ്വപ്‌ന മുഖ്യമന്ത്രിയുടെ കുടുംബത്തിന്റെ ട്യൂഷന്‍ ടീച്ചര്‍; ക്ലിഫ് ഹൗസിന്റെ അടുക്കള വരെ പോകാനുള്ള സ്വാതന്ത്ര്യം സ്വപ്നയ്ക്കുണ്ടെന്നും പി.കെ. കൃഷ്ണദാസ്


കളമശേരി മെഡിക്കല്‍ കോളേജ്: ആരോഗ്യ വകുപ്പിന്റെ അനാസ്ഥ തുറന്ന് പറഞ്ഞ ഡോക്ടര്‍ക്കെതിരേ സിപിഎം സൈബര്‍ ആക്രമണം; വ്യാജവാര്‍ത്തയുമായി ദേശാഭിമാനിയും; പരാതി

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.