login
തിയറ്ററുകള്‍ക്ക് വിട: ഒടിടി പ്ലാറ്റഫോമിലേക്ക് ബിഗ്ബജറ്റ് സിനിമകളുമായി ബോളിവുഡ്; അക്ഷയ് കുമാര്‍ ചിത്രം ലക്ഷ്മി ബോംബും ഓണ്‍ലൈന്‍ റിലീസിന്

തമിഴില്‍ രാഘവാ ലോറന്‍സ് നായകനായി അഭിനയിച്ചു സംവിധാനം ചെയ്തു വന്‍വിജയം നേടിയ 'കാഞ്ചന'യുടെ ഹിന്ദി റീമേക്കാണ് 'ലക്ഷ്മി ബോംബ്'.

 കൊറോണ പ്രതിസന്ധിക്കിടെ കൂടുതല്‍ ബിഗ്ബജറ്റ് സിനിമകള്‍ ഒടിടി പ്ലാറ്റഫോമില്‍ റിലീസ് ചെയ്യാന്‍ ഒരുങ്ങുന്നു.   മധ്യ വേനലവധിക്കാലത്തു   പ്രദര്‍ശനത്തിന് എത്തേണ്ട  മിക്ക സിനിമകളും ഒടിടി പ്ലാറ്റഫോമിലൂടെ പ്രേക്ഷകരിലേക്ക്  എത്തിക്കാനുള്ള ശ്രമത്തിലാണ് ബോളിവുഡ്. 

സുശാന്ത് സിങ് രാജ് പുതിന്റെ അവസാന ചിത്രമായ  ദില്‍ ബേചാരെ , സഞ്ജയ് ദത്തിന്റെ   സഡക് 2  എീ സിനിമകള്‍ക്ക് ശേഷം അക്ഷയ് കുമാര്‍ - രാഘവാ ലോറന്‍സ് ചിത്രമായ 'ലക്ഷ്മി ബോംബും 'ഡിസ്നി പ്ലസ്  ഹോട് സ്റ്റാറില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കയാണ് നിര്‍മ്മാതാക്കളായ ക്യാപ്പ് ഓഫ് ഗുഡ് ഫിലിംസ് ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസ്.

  തമിഴില്‍ രാഘവാ ലോറന്‍സ് നായകനായി അഭിനയിച്ചു സംവിധാനം ചെയ്തു വന്‍വിജയം നേടിയ 'കാഞ്ചന'യുടെ ഹിന്ദി റീമേക്കാണ് 'ലക്ഷ്മി ബോംബ്'.അക്ഷയ് കുമാറിനെ നായകനാക്കി രാഘവാ ലോറന്‍സ് തയൊണ് ഈ ചിത്രവും സംവിധാനം ചെയ്തിട്ടുള്ളത്. കിയാരാ അദ്വാനിയാണ് നായിക.

 

 

comment

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.