login
കോമഡി, ഹൊറര്‍; മണിക്കൂറുകള്‍ കൊണ്ട് വൈറലായി അക്ഷയ് കുമാറിന്റെ ലക്ഷ്മി ബോംബ് ട്രെയ്‌ലര്‍

ദീപാവലി റിലീസായി നവംബര്‍ ഒന്‍പതിന് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ചിത്രം പ്രദര്‍ശനത്തിനെത്തും. ഓടിടി റിലീസിനോടൊപ്പം തന്നെ ന്യൂസ്‌ലാന്റ്, ഓസ്‌ട്രേലിയാ, യുഎഇ എന്നിവിടങ്ങളില്‍ തിയറ്ററുകളിലും ചിത്രം റിലീസ് ചെയ്യും.

അക്ഷയ് കുമാറിന്റെ ലക്ഷ്മി ബോംബിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. യൂട്യൂബില്‍ റിലീസ് മണിക്കൂറുകള്‍ കൊണ്ടുതന്നെ ട്രെയിലര്‍ തരംഗമായിരിക്കുകയാണ്. അക്ഷയ് കുമാറിന്റെ വ്യത്യസ്ത വേഷ പകര്‍ച്ചയിലുള്ള ചിത്രം തമിഴില്‍ വന്‍ നേട്ടങ്ങള്‍ കൊയ്ത രാഘവ ലോറന്‍സ് സിനിമ കാഞ്ചനയുടെ ഹിന്ദി പതിപ്പാണ്. ക്യാരാ അദ്വാനിയാണ് ചിത്രത്തിലെ നായിക.  

ദീപാവലി റിലീസായി നവംബര്‍ ഒന്‍പതിന് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ചിത്രം പ്രദര്‍ശനത്തിനെത്തും. ഓടിടി റിലീസിനോടൊപ്പം തന്നെ ന്യൂസ്‌ലാന്റ്, ഓസ്‌ട്രേലിയാ, യുഎഇ എന്നിവിടങ്ങളില്‍ തിയറ്ററുകളിലും ചിത്രം റിലീസ് ചെയ്യും.

അക്ഷയ്കുമാറിന്റെ ഇതിനു മുമ്പ് കണ്ടിട്ടില്ലാത്ത അവതാര കഥാപാത്രമായിരിക്കും 'ലക്ഷ്മി ബോംബി' ലേതെന്നാണ് അണിയറക്കാര്‍ അവകാശപ്പെടുന്നത്.അത് കൊണ്ടു തന്നെ ആരാധകര്‍ ചിത്രത്തിനായി ആകാംഷയോടെ കാത്തിരിക്കയാണ്. 2019 ല്‍ പുറത്തിറങ്ങിയ അക്ഷയ്കുമാര്‍ ചിത്രങ്ങള്‍ എല്ലാംതന്നെ വന്‍ വിജയമായിരുന്നു.  

രാഘവ ലോറന്‍സ് തന്നെയാണ് ഹിന്ദി പതിപ്പിലും സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. അക്ഷയ് കുമാറിന്റെ കേപ് ഓഫ് ഗുഡ് ഫിലിംസ്, ഷബീന ഖാന്‍, തുഷാര്‍ കപൂര്‍, ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. തുഷാര്‍ കപൂര്‍ , മുസ്ഖാന്‍ ഖുബ്ചന്ദാനി, ഷരദ് കേല്‍ക്കര്‍, തരുണ്‍ അറോറ, അശ്വിനി കല്‍സേക്കര്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.

 

comment

LATEST NEWS


പല്ലുപോകുമെന്ന് ഓര്‍ക്കണം കല്ലുകടിക്കും മുമ്പ്


ഒരേ തൂവല്‍ പക്ഷികള്‍ ഒന്നിച്ചു പറക്കുന്നു


ടോട്ടനത്തിനും ആഴ്‌സണലിനും വിജയത്തുടക്കം


'നന്ദി ബ്രസീല്‍'; കാല്‍പ്പന്തുകളിയുടെ മാന്ത്രികന്‍ 80-ാം ജന്മദിനം ആഘോഷിച്ചു


അറിവ് ആയുധമാക്കിയ പോരാളി


ഹെല്‍മെറ്റില്ലെങ്കില്‍ ഇനി പിഴ മാത്രമല്ല; ലൈസന്‍സിനെയും ബാധിക്കുമെന്ന് മോട്ടോര്‍ വാഹനവകുപ്പ്; 'സൈക്കോ ഷമ്മി'യായി സോഷ്യല്‍ മീഡിയയില്‍ ബോധവല്‍ക്കരണം


'കുമ്മനംജി നേരുള്ള വ്യക്തി; രാഷ്ട്രീയപ്രതികാരം അദേഹത്തെപ്പോലെയുളള എളിയ മനുഷ്യരില്‍ പ്രയോഗിക്കരുത്'; പ്രതികരിച്ച് സംവിധായകന്‍ മേജര്‍ രവി


പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മറ്റ് ഇനി നിര്‍ബന്ധം; പിഴയ്ക്ക് പുറമേ ലൈസന്‍സ് റദ്ദാക്കും; ഉത്തരവ് നവംബര്‍ ഒന്നിന് പ്രാബല്യത്തില്‍ വരും

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.