login
ജോ ബൈഡന്‍റെ കന്നിപ്രസംഗം ഒരുക്കിയ വിനയ് റെഡ്ഡി‍ എന്ന ഇന്ത്യന്‍ യുവാവില്‍ നമുക്ക് അഭിമാനിക്കാം...

ബൈഡന്‍ യുഎസ് പ്രസിഡന്‍റായതിന് ശേഷമുള്ള കന്നിപ്രസംഗത്തില്‍ "സ്വാതന്ത്ര്യത്തിന്‍റെ പരിശുദ്ധമായ അഗ്നി" തുടങ്ങി കുറിക്കുകൊള്ളുന്ന ഒട്ടേറെ പ്രയോഗങ്ങളുണ്ടായിരുന്നു. മാറ്റത്തിന് കൊതിച്ച അമേരിക്കന്‍ മനസ്സിന് ആവേശം കൊള്ളിക്കുന്ന ആശയത്തിന്‍റെ കനലുകളും ഉണ്ടായിരുന്നു. പക്ഷെ ഇതത്രയും കുറിച്ചത് വിനയ് റെഡ്ഡിയായിരുന്നു.

വാഷിംഗ്ടണ്‍: ജോ ബൈഡന്‍റെ ജനാധിപത്യത്തെക്കുറിച്ചുള്ള പ്രസംഗത്തിന് ലോകമാകെ കൈയ്യടിച്ചപ്പോള്‍ അതിന് പിന്നിലെ തലച്ചോര്‍ ഇന്ത്യയില്‍ നിന്നാണെന്ന് അധികമാരും അറിഞ്ഞില്ല.

ബൈഡന്‍ യുഎസ് പ്രസിഡന്‍റായതിന്  ശേഷമുള്ള കന്നിപ്രസംഗത്തില്‍ "സ്വാതന്ത്ര്യത്തിന്‍റെ പരിശുദ്ധമായ അഗ്നി" തുടങ്ങി കുറിക്കുകൊള്ളുന്ന ഒട്ടേറെ പ്രയോഗങ്ങളുണ്ടായിരുന്നു. മാറ്റത്തിന് കൊതിച്ച അമേരിക്കന്‍ മനസ്സിന് ആവേശം കൊള്ളിക്കുന്ന ആശയത്തിന്‍റെ കനലുകളും ഉണ്ടായിരുന്നു.  പക്ഷെ ഇതത്രയും  കുറിച്ചത് വിനയ് റെഡ്ഡിയായിരുന്നു. യുഎസ് പ്രസിഡന്‍റിന്‍റെ ഉദ്ഘാടനപ്രസംഗത്തിന് ഏറെ പ്രാധാന്യമുണ്ട്. കാരണം അതാണ് ആ പുതിയ ഭരണത്തിന്‍റെ സഞ്ചാരപഥം നിര്‍ണ്ണയിക്കുന്നത്. അതിന് പിന്നില്‍ ഇന്ത്യയിലെ ചെറുപ്പക്കാരനായിരുന്നു എന്നറിഞ്ഞപ്പോള്‍ അമേരിക്കയിലെ മാത്രമല്ല, ലോകത്തിലെ മുഴുവന്‍ ഇന്ത്യക്കാരും അത്ഭുതം കൂറി.  

ഇപ്പോള്‍ യുഎസ് പ്രസിഡന്‍റിന്‍റെ  പ്രസംഗ എഴുത്തുസംഘത്തിലെ അമരക്കാരനാണ് വിനയ് റെഡ്ഡി എന്ന തെലുങ്കാനക്കാരനായ യുവാവ്. അമേരിക്കയിലെക്ക് 1970ല്‍ കുടിയേറിയ നാരായണ റെഡ്ഡിയുടെ മൂന്ന് മക്കളില്‍ ഒരാളാണ് വിനയ്. തെലുങ്കാനയില്‍ കരിം നഗര്‍ ജില്ലയിലെ പൊതിറെഡ്ഡിപ്പേട്ട എന്ന കുഗ്രാമത്തിലാണ് നാരായണ റെഡ്ഡി ജനിച്ചത്. ജോ ബൈഡന്‍റെ പ്രധാന പ്രസംഗ എഴുത്തുകാരനായി വിനയ് തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ അന്ന് പൊതിറെഡ്ഡിപ്പേട്ടക്കാര്‍ക്ക്  അത് ഉത്സവമായി.  

യുഎസില്‍ നിയമം പഠിച്ച വിനയ് അവിടെ പ്രകൃതി സംരക്ഷണ ഏജന്‍സിയില്‍ സ്പീച്ച് റൈറ്ററായാണ് തുടക്കം. തുടര്‍ന്ന് യുഎസിലെ ആരോഗ്യ മാനവിക വകുപ്പിലും ജോലി ചെയ്തു. ഒബാമ രണ്ടാമതും യുഎസ് പ്രസിഡന്‍റായിരുന്നപ്പോള്‍ വൈസ് പ്രസിഡന്‍റായ ജോ ബൈഡന് വേണ്ടി അന്നേ വിനയ് പ്രസംഗങ്ങള്‍ എഴുതിനല്‍കിയിട്ടുണ്ട്. കമല ഹാരിസിന്‍റെ പരിഭാഷകനായും ജോലി ചെയ്തിട്ടുണ്ട്. ഇക്കുറി ബൈഡന്‍-ഹാരിസ് ടീം അമേരിക്കയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കൊടുങ്കാറ്റായി ആഞ്ഞടിച്ചപ്പോള്‍ അവര്‍ക്ക് വേണ്ട പ്രസംഗങ്ങളും ആശയങ്ങളും നല്‍കിയത് വിനയ് റെഡ്ഡി തന്നെ.

 

  comment

  LATEST NEWS


  'ബല്‍റാം മറ്റുള്ളവരെ വിധിക്കുന്നതില്‍ കുറേക്കൂടി വസ്തുതാപരം ആകണം'; ശ്രീ.എമ്മിനെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ തിരുത്തണമെന്ന് പിജെ കുര്യന്‍


  'ഈ പരിപാടിയുടെ ആദ്യത്തെയോ അവസാനത്തെയോ ഇര ഞാനല്ല'; മാധ്യമ പ്രവര്‍ത്തകനായ ശ്രീജിത്ത് ദിവാകരനെതിരെ മീടു ആരോപണവുമായി യുവതി; ഇടത് ഇടങ്ങളില്‍ പൊട്ടിത്തെറി


  2020-ല്‍ ഇന്ത്യന്‍ ടിവിയില്‍ കൂടുതല്‍ പേര്‍ കണ്ട വ്യക്തിത്വം മോദി; 20 ലക്ഷം കോടിയുടെ പ്രഖ്യാപനത്തിന് 203 ദശലക്ഷം പ്രക്ഷകര്‍: ബാര്‍ക് റിപ്പോര്‍ട്ട്


  ജസ്‌നയുടെ തിരോധാനത്തിന് പിന്നില്‍ മതം മാറ്റി സിറിയയിലയക്കുന്നവര്‍; പെണ്‍കുട്ടികളെ സംരക്ഷിക്കാന്‍ ഹൈന്ദവരും ക്രൈസ്തവരും ഒരുമിക്കണമെന്ന് മീനാക്ഷി ലേഖി


  ട്രംപ് ഒതുക്കിയ ആയത്തുള്ള വീണ്ടും തലപൊക്കി; മാര്‍പാപ്പയെത്തും മുമ്പ് അമേരിക്കയുടെ അല്‍അസദ് വ്യോമകേന്ദ്രത്തില്‍ റോക്കറ്റാക്രമണം; ബൈഡന് തലവേദന


  ഇന്ന് 2616 പേര്‍ക്ക് കൊറോണ; 2339 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 4156 പേര്‍ക്ക് രോഗമുക്തി; ആകെ മരണം 4255 ആയി


  ഇമ്രാന്‍ 'മാന്യമായി' രാജിവയ്ക്കുമോ?; സൈനിക മേധാവിയുമായും ഐഎസ്‌ഐ ഡിജിയുമായും കൂടിക്കാഴ്ച നടത്തി; വൈകിട്ട് രാജ്യത്തെ അഭിസംബോധ ചെയ്യും


  പിഎഫ് നിക്ഷേപങ്ങള്‍ക്കുള്ള പലിശനിരക്കിൽ മാറ്റമില്ല, 8.50 ശതമാനത്തിൽ തുടരും

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.