login
2020 കടന്നുപോകുമ്പോള്‍

ആത്മഭാഷണങ്ങളുടെ കവയിത്രിയായ ലൂയിസ് ഗ്ലൂക്കിന്റെ ഈ വര്‍ഷത്തെ നൊബേല്‍ സമ്മാന ലബ്ധി കൊവിഡില്‍ മുങ്ങിയതുകൊണ്ടാവണം തീരെ ചര്‍ച്ച ചെയ്യപ്പെടാതെ പോയി കേരളത്തില്‍. എം. കൃഷ്ണന്‍ നായര്‍ രംഗമൊഴിഞ്ഞതോടുകൂടി പാശ്ചാത്യസാഹിത്യവും കേരളവുമായുള്ള ബന്ധം ഏതാണ്ട് അസ്തമിച്ചുകഴിഞ്ഞ നിലയിലാണ്.

ഈ വര്‍ഷമാദ്യം ജനുവരി 27 ന് തൃശൂരിലാണ് ഇന്ത്യയിലെ ആദ്യ കൊവിഡ് കേസ് സ്ഥിരീകരിച്ചത്. 'ദൈവത്തിന്റെ സ്വന്തം നാട്' എന്ന പേരുപേക്ഷിച്ച് 'പകര്‍ച്ച വ്യാധികളുടെയും പ്രകൃതിക്ഷോഭങ്ങളുടെയും സ്വന്തം നാട്' എന്ന പുതുനാമം സ്വീകരിച്ചിട്ട് അഞ്ചാണ്ട് തികയ്ക്കാന്‍ ഇനി കുറച്ച് മാസങ്ങളേയുള്ളൂ. കൊവിഡ് പകര്‍ന്ന നിശ്ചലതയിലൂടെയാണ് ഈ വര്‍ഷം കടന്നുപോകുന്നത്. സാംസ്‌കാരിക കേരളം നിരര്‍ത്ഥകമായ വിവാദങ്ങളിലൂടെ പിടിച്ചു നില്‍ക്കാന്‍ തുടങ്ങിയിട്ടു കാലങ്ങള്‍ ഏറെയായി. പാശ്ചാത്യര്‍ അടയാളപ്പെടുത്തിയ ഉത്തരാധുനിക എഴുത്ത് വ്യാഖ്യാനിച്ചും ദുര്‍വ്യാഖ്യാനിച്ചും തുടങ്ങിയ പുതിയ സഹസ്രാബ്ദം ഇപ്പോഴേതാണ്ട് പുതിയ സാംസ്‌കാരിക ചര്‍ച്ചകളൊന്നുമില്ലാതെ നിശ്ശബ്ദമാണ്.

 

വൈകിയെത്തിയ  സന്താഗമം

2020 എവിടെയും സാഹിത്യസംവാദങ്ങളൊന്നുമില്ലാതെ 'ഓണ്‍ലൈന്‍ ഗൂഗിള്‍ വഴിപാടുചര്‍ച്ച' കളില്‍ ഒതുങ്ങുന്നു. പോയ വര്‍ഷത്തെ ഏറ്റവും വലിയ സാംസ്‌കാരിക സംഭവം അക്കിത്തത്തിന്റെ വൈകി വന്ന ജ്ഞാനപീഠ ലബ്ധിയും അതിന്റെ നിറം മങ്ങിയ വിതരണച്ചടങ്ങുമാണ്. 2019 ജ്ഞാനപീഠ പുരസ്‌കാരം കേരളത്തിലേക്ക് എത്തുക വഴി മലയാളം വീണ്ടും വീണ്ടും ആദരിക്കപ്പെട്ടു. മലയാള കവിത നോവലിനോട് ഒപ്പമെത്തുകയും ചെയ്തു. മൂന്നുപ്രാവശ്യം ആദരിക്കപ്പെട്ട മലയാള ഗദ്യത്തിനു പിറകില്‍ അക്കിത്തത്തിലൂടെ മൂന്നാമതും പുരസ്‌കൃതമായി. മഹാപ്രതിഭയായ അക്കിത്തത്തെ തേടി പുരസ്‌കാരമെത്താന്‍ നവതി കഴിയുന്നതുവരെ കാത്തിരിക്കേണ്ടി വന്നു എന്നത് ഏവരെയും വേദനിപ്പിച്ചു. എങ്കിലും വൈകിയെത്തിയ വസന്താഗമം നമ്മുടെ സാംസ്‌കാരിക ഭൂമികയെ കുളിര്‍പ്പിക്ക തന്നെ ചെയ്തു.

ആത്മഭാഷണങ്ങളുടെ കവയിത്രിയായ ലൂയിസ് ഗ്ലൂക്കിന്റെ ഈ വര്‍ഷത്തെ നൊബേല്‍ സമ്മാന ലബ്ധി കൊവിഡില്‍ മുങ്ങിയതുകൊണ്ടാവണം തീരെ ചര്‍ച്ച ചെയ്യപ്പെടാതെ പോയി കേരളത്തില്‍. എം. കൃഷ്ണന്‍ നായര്‍ രംഗമൊഴിഞ്ഞതോടുകൂടി പാശ്ചാത്യസാഹിത്യവും കേരളവുമായുള്ള ബന്ധം ഏതാണ്ട് അസ്തമിച്ചുകഴിഞ്ഞ നിലയിലാണ്.  

ഒടുവില്‍ ഏഴാച്ചേരിയുടെ  ഊഴമെത്തി

വളരെക്കാലത്തെ കാത്തിരിപ്പിനുശേഷമാണ് ഏഴാച്ചേരി രാമചന്ദ്രനെ തേടി (ഒരു വെര്‍ജീനിയന്‍ വെയില്‍ക്കാലം) വയലാര്‍ അവാര്‍ഡ് ഈ വര്‍ഷമെത്തിയത്. രാഷ്ട്രീയം മാത്രം എഴുത്തിന്റെ മാനദണ്ഡമാക്കുന്ന ഒരു പ്രതിഭയുമില്ലാത്തവര്‍ക്കു അക്കാദമി അവാര്‍ഡുകള്‍ പകുത്തു നല്‍കുന്ന കാലത്തു ഏഴാച്ചേരി നിരന്തരം തഴയപ്പെട്ടു എന്നതു സത്യമാണ്. ഏറ്റവും ക്രൂരമായ തമാശകളിലൊന്ന് സക്കറിയയുടെ എഴുത്തച്ഛന്‍ പുരസ്‌കാരം ആദ്യം ലഭിച്ച ശൂരനാടു കുഞ്ഞന്‍ പിള്ളയും ഡോക്ടര്‍ കെ.എം. ജോര്‍ജും കെ.പി. നാരായണ പിഷാരടിയും തകഴിയും ആനന്ദും തുടങ്ങിയവരെല്ലാം സര്‍വ്വത്മനാ ആ അവാര്‍ഡിന് അനുയോജ്യര്‍ തന്നെ. എന്നാല്‍ ഏതാനും ചെറുകഥകള്‍ മാത്രം എഴുതിയിട്ടുള്ള സക്കറിയയ്ക്ക് എന്തു യോഗ്യതയാണ് അക്കാര്യത്തിലുള്ളത്. മലയാള ഭാഷയുടെ വികാസത്തിനും വളര്‍ച്ചയ്ക്കും ഗണ്യമായ സംഭാവനകള്‍ ചെയ്ത പ്രതിഭകള്‍ക്കു നല്‍കുന്ന പുരസ്‌കാരം ചെറുകഥകള്‍ മാത്രമെഴുതിയ സഖറിയയ്ക്കു നല്‍കുന്നതില്‍ എന്തു സാംഗത്യമാണുള്ളത്. ഭാഷയുടെ വികാസത്തിനു വലിയ സംഭാവനകള്‍ നല്‍കിയ വെള്ളായണി അര്‍ജുനന്‍, വി.ആര്‍. പ്രബോധ ചന്ദ്രന്‍ നായര്‍ എന്നിവര്‍ പ്രായാധിക്യത്തിനാല്‍ പരിക്ഷീണരായി ഇപ്പോഴും തിരുവനന്തപു

രത്തു തന്നെ ഉണ്ട്. മലയാള ഭാഷയുടെ ഉന്നമനത്തിനായി അവര്‍ രണ്ടുപേരും നിസ്തുല സേവനം കാഴ്ചവച്ചവരാണ്. അവരെ പരിഗണിക്കാതെ ഭാഷയ്ക്കു കാര്യമായ സംഭാവനയൊന്നും നല്‍കാത്ത ഒരു ചെറുകഥാ കൃത്തിനെ പരിഗണിക്കുന്നതില്‍ എന്തു നീതീകരണം ആണുള്ളത്?

 

 

  comment

  LATEST NEWS


  മസാല ബോണ്ടില്‍ ഇഡി അന്വേഷണം: ഐസക്കിനു കാലിടറുന്നു; വിദേശ നാണ്യ മാനേജ്‌മെന്റ് ചട്ടം ലംഘിച്ചെന്ന് കണ്ടെത്തിയാല്‍ ധനമന്ത്രിയും പ്രതിയാകും


  സത്യന്‍ അന്തിക്കാട് എഴുതി; ഇ ശ്രീധരന്‍ 'നന്മകളുടെ സൂര്യന്‍', ആത്മാര്‍ഥതയുടെയും സ്‌നേഹത്തിന്റെയും പ്രഭാവലയം


  ഗ്രാമീണ ഭാരതത്തില്‍ 'ഉജ്ജ്വല' യുടെ വെളിച്ചം


  കിഫ്ബി ഐസക്കിന് കുരുക്ക് മുറുകുന്നു


  ഭാരതപ്പുഴയെ കൊല്ലരുതേ


  ട്രംപിനേക്കാള്‍ തീവ്രനിലപാടുമായി ബൈഡന്‍; റഷ്യന്‍ ഉദ്യോഗസ്ഥര്‍ക്കും സ്ഥാപനങ്ങള്‍ക്കും ഉപരോധം ഏര്‍പ്പെടുത്തി അമേരിക്ക; 'അലക്സി'യില്‍ നയതന്ത്രയുദ്ധം


  രമേശ് ചെന്നിത്തല ഹിന്ദുവിരുദ്ധന്‍; പ്രതിപക്ഷ നേതാവ് പാലു കൊടുത്ത കൈക്ക് തന്നെ ലീഗും ജമാഅത്തെ ഇസ്ലാമിയും കടിച്ചു; ആഞ്ഞടിച്ച് കെ. സുരേന്ദ്രന്‍


  ഭരണഘടനാ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ നടപടിയുണ്ടാകും; കിഫ്ബിക്കെതിരായ ഇഡിയുടെ നടപടി നിയമാനുസൃതമെന്ന് കേന്ദ്രമന്ത്രി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.