മുംബൈ: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോക്ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ എല്ലാവരം പാലിക്കണമെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെന്‍ഡുല്‍ക്കര്‍.
രാജ്യത്തെ എല്ലാ ജനങ്ങളും വീടിനകത്ത് തന്നെ കഴിയണമെന്ന് സച്ചിന് അഭ്യര്‍ഥിച്ചു. ചെറിയ കാര്യങ്ങള്‍ ചെയ്യാന്‍ പലപ്പോഴും വലിയ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരും. സ്ഥിരതയാര്‍ന്ന അച്ചടക്കവും നിശ്ചയ ദാര്ഡ്യവുമുണ്ടെങ്കിലേ ചെറിയ കാര്യങ്ങള്‍ ചെയ്യാനാകൂയെന്ന് സച്ചിന് ട്വിറ്ററില്‍ കുറിച്ചു.കൊറോണയില്‍ നിന്ന് രക്ഷപ്പെടാന്‍ സാമൂഹിക അകലം പാലിക്കാന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡ് പ്രസിഡന്റ് സൗരവ് ഗാംഗുലിയും ജനങ്ങളോട് ആഹ്വാനം ചെയ്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: